1 GBP = 91.00 INR                       

BREAKING NEWS

ഓണ്‍ലൈന്‍ ഭീമന്‍ ആമസോണിന്റെ മേധാവിയും സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ദാമ്പത്യ ജീവിതം പൊളിച്ചടുക്കി; സംഭവിക്കാന്‍ പോകുന്നത് അഞ്ചു ലക്ഷം കോടി രൂപയുടെ 'ആഡംബര വിവാഹമോചനം'! 137 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഫ് ഭാര്യ മെക്കന്‍സിക്ക് നല്‍കേണ്ടി വരുന്നത് ആമസോണിലേയും നാലു ലക്ഷം ഏക്കര്‍ സ്ഥലത്തിലെയും വിഹിതം; വേര്‍പിരിയുന്നതോടു കൂടി മെക്കന്‍സി ലോകത്തിലെ ഏറ്റവും ധനികയായ വനിതയായി മാറും!

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റായ ആമസോണിന്റെ മേധാവി ജെഫ് ബെസോസും (54) നോവിലിസ്റ്റായ ഭാര്യ മെക്കന്‍സിയും (48) തമ്മല്‍ വേര്‍പിരിഞ്ഞാല്‍ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹ മോചനമായി മാറും. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 69 ബില്യണ്‍ ഡോളറാണ് ജെഫ് ഭാര്യയ്ക്ക് നല്‍കേണ്ടി വരിക. ഇതിനിടയിലാണ് ജെഫും ലോറന്‍ സാഞ്ചസ് (49) എന്ന വാര്‍ത്താ അവതാരകയും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഹോളിവുഡ് ടാലന്റ് ഏജന്റായ പാച്രിക്ക് വൈറ്റ് സെല്ലിന്റെ ഭാര്യയായിരുന്നു ലോറന്‍. ബ്ലുംബെര്‍ഗ് ബില്യണേഴ്സ് കണക്ക് പ്രകാരം 137 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ജെഫിനുള്ളത്.

ആമസോണിലെ 80 മില്യണ്‍ ഷെയറുകളും ജെഫിന് സ്വന്തവുമാണ്. വിവാഹ മോചനം പൂര്‍ത്തിയാകുമ്പോള്‍ 69 ബില്യണ്‍ ഡോളറിന്റെ സ്വത്താണ് ലോറന് കൈവരുക. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ധനികയായ വനിതയായി ഇവര്‍ മാറും. മാത്രമല്ല ദമ്പതികളുടെ പേരിലുള്ളത് നാലു ലക്ഷം ഏക്കര്‍ സ്ഥലമാണ്. അമേരിക്കയില്‍ ഏറ്റവുമധികം ഭൂമി സ്വന്തമായുള്ള ദമ്പതികളും ഇവര്‍ തന്നെ.

ഇരുവരും വേര്‍പിരിയുന്നത് ആമസോണിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 2006ല്‍ അമേരിക്കന്‍ ബുക്ക് അവാര്‍ഡ് നേടിയ നോവലിസ്റ്റാണ് മാക് കെന്‍സി ബെസോസ്. സ്ഥാപന വേളയില്‍ ആമസോണിന്‍ ആദ്യകാല ജീവനക്കാരില്‍ ഒരാള്‍ കൂടിയാണ് മാക് കെന്‍സി. ആമസോണിന്റെ തുടക്കത്തില്‍ അക്കൗണ്ടിങ് ജോലികള്‍ ഇവര്‍ നിര്‍വഹിച്ചിരുന്നു. പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയ ഇരുവരും കഴിഞ്ഞ ആറ് വര്‍ഷങ്ങളായി വാഷിങ്ടണില്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

വാഷിങ്ടണ്‍ കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സ്റ്റേറ്റായതിനാല്‍ പ്രീന്യൂപ്ടിയര്‍ അഗ്രിമെന്റുണ്ടാക്കിയില്ലെങ്കില്‍ വിവാഹത്തിനിടെ സമ്പാദിച്ച സ്വത്തുക്കളെല്ലാം ദമ്പതികള്‍ തുല്യമായി പങ്കിട്ടെടുക്കണമെന്ന് നിമയമമുണ്ട്. ജെഫ് ബെസോസിന്റെയും മാക്കെന്‍സി ബെസോസിന്റെയും സ്വത്തുക്കള്‍ പങ്കിട്ടെടുക്കുന്നതിന് സങ്കീര്‍ണതകളേറെയുണ്ട്. സംയുക്ത സംരംഭങ്ങള്‍ തുടരാന്‍ ഇരുവരും നിര്‍ബന്ധിതരാവുമെന്നാണ് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നത്. തങ്ങള്‍ക്ക് ഇരുവര്‍ക്കും പരസ്പരം കണ്ടെത്താന്‍ സാധിച്ചതിനാല്‍ തങ്ങള്‍ ഭാഗ്യവാന്മാരാണെന്നും സംയുക്ത പ്രസ്താവനയില്‍ ദമ്പതികള്‍ എടുത്ത് കാട്ടുന്നു.

ഇത്രയും വര്‍ഷങ്ങള്‍ക്കിടെ വളര്‍ച്ചയുടെ കഥ മാത്രം പറയാവുന്ന ബിസിനസ് ദമ്പതികളാണ് ജെഫും മാക് കെന്‍സിയും. പരമ്പരാഗത ബിസിനസോ വസ്തുവകകളോ ഇല്ലാതിരുന്ന ജെഫ് സ്വയം ബില്യയണറായ വ്യക്തിയാണ്. 90കളുടെ ആദ്യത്തില്‍ പ്രണയത്തിലായ ഇരുവരും സ്‌റ്റൈല്‍ ഐക്കണുകളായി മാറിയിരുന്നു. ന്യൂ മെക്സിക്കോയില്‍ 1964 ജനുവരി 12നാണ് ജെഫ് പിറന്നത്. ഹൂസ്റ്റണിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഇലക്ട്രിക്കല്‍ എന്‍ജനീയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സിലായിരുന്നു ഇദ്ദേഹം ഡിഗ്രികള്‍ നേടിയത്.

1986 മുതല്‍ 1994 വരെ വാള്‍ സ്ട്രീറ്റില്‍ വിവിധ തുറകളില്‍ അദ്ദേഹം ജോലി ചെയ്തു.തുടര്‍ന്ന് 1994 അവസാനമായിരുന്നു ആമസോണ്‍ സ്ഥാപിച്ചത്. മൂന്ന് പുത്രന്മാരാണ് ദമ്പതികള്‍ക്കുള്ളത്. ചൈനയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് മകളായി വളര്‍ത്തുന്നുമുണ്ട് ഈ ദമ്പതികള്‍. 1970 ഏപ്രില്‍ ഏഴിനാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ മാക്കെന്‍സി ബെസോസ് ജനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category