1 GBP = 88.00 INR                       

BREAKING NEWS

എട്ട് ലക്ഷം എന്ന വരുമാന പരിധി കുറയ്ക്കും; 5 ഹെക്ടര്‍ കൃഷിഭൂമിയെന്ന വ്യവസ്ഥയിലും മാറ്റം വരുത്താന്‍ നീക്കം; മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നതിലെ അവ്യക്തതകള്‍ തുടരുന്നു; ചട്ടരൂപീകരണ സമയത്ത് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തീരുമാനം; നടക്കുന്നത് അതിവേഗ ചര്‍ച്ചകള്‍; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംവരണം യാഥാര്‍ത്ഥ്യമാകാനിടയില്ല

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി എങ്കിലും നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിശ്ചിതത്വം തുടരുന്നു. എട്ട് ലക്ഷമാണ് വരുമാന പരിധിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ എട്ട് ലക്ഷമെന്ന പരിധി കൂടുതലാണെന്നും ഇത് പിന്നോക്കക്കാരെ നിശ്ചയിക്കാന്‍ പര്യാപ്തമല്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ വരുമാന പരിധി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളുണ്ടാക്കുമ്പോള്‍ വരുമാന പരിധിയില്‍ കുറവ് വരുത്തും. അഞ്ച് ലക്ഷ്യമായി വരുമാന പരിധി കുറയ്ക്കുമെന്നാണ് സൂചന. 5 ഏക്കര്‍ ഭൂമിയെന്ന പരിധിയും കുറച്ചേക്കും. ഇതിലൂടെ മുന്നോക്കക്കാരിലെ യഥാര്‍ത്ഥ പിന്നോക്കക്കാര്‍ക്ക് ആനുകൂല്യമെത്തിക്കാനാണ് നീക്കം. വരുമാന പരിധി ഉയര്‍ത്തണമെന്ന വാദവും കേന്ദ്രത്തിന് മുമ്പിലെത്തുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധ്യത ഏറെയാണ്.

അടുത്ത ആഴ്ചയില്‍ തന്നെ ചട്ടങ്ങള്‍ പുറപ്പെടുവിക്കാനാണ് നീക്കം. എന്നാല്‍ വിപുലമായ ചര്‍ച്ചകള്‍ വേണമെന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ചട്ടങ്ങള്‍ നിലവില്‍ വരുമോ എന്നതില്‍ സംശയമുണ്ട്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയാണ് കേന്ദ്രം കൊണ്ടു വന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതെന്ന വാദം സജീവമാണ്. അതുകൊണ്ട് കൂടിയാണ് പ്രതിപക്ഷവും ബില്ലിനെ അനുകൂലിച്ചത്.

മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്‌സഭയില്‍ ബില്ലിനെതിരേ വോട്ടുചെയ്തത്. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസും സിപിഎമ്മും അടക്ക ബില്ലിനെ പിന്തുണച്ചു. ഇതോടെ സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനിടെ മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

സാമ്പത്തികം മാത്രമല്ല സവരണത്തിന്റെ നദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാര്‍ട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭാ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം പ്രഖ്യാപിച്ചത്. വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുകയെന്നായിരുന്നു വിശദീകരണം. എന്നാല്‍ തുക കൂടുതലാണെന്ന വാദം സജീവമായി. ഇതോടെയാണ് തുകയിലെ മാറ്റത്തിന് സര്‍ക്കാര്‍ ആലോചന സജീവമാക്കിയത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ നീക്കമെന്ന വിമര്‍ശനം സജീവമാണ്. പുതിയ ബില്‍ പ്രകാരം പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിര്‍ണായക രാഷ്ട്രീയ തീരുമാനമാണിത്. ഇതിനിടെയാണ് വരുമാന പരിധിയിലെ ചര്‍ച്ചകള്‍ സജീവമായത്. എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കുമെന്ന അഭിപ്രായം സജീവമായി ഉയര്‍ന്നു. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളാണ് ഭേദഗതി ചെയ്തത്. 8 ലക്ഷം വരുമാന പരിധി, 5 ഹെക്ടറില്‍ കൂടുതല്‍ കൃഷിഭൂമി ഉണ്ടാവരുത് എന്നിങ്ങനെ അഞ്ചു വ്യവസ്ഥകളും മുന്നോട്ട് വച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിലൂടെ കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യമെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ്് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി പറയുന്നത്.

അതിനിടെ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയാല്‍ അത് സംവരണം ഇല്ലാതാക്കലാണെന്നു സാമ്പത്തിക ശാസ്ത്രജ്ഞനും നൊാബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടു. മുന്നോക്ക സാമ്പത്തിക സംവരണം കുഴഞ്ഞുമറിഞ്ഞ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ആഘാതം വളരെ ഗൗരവമേറിയതാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നത് വ്യത്യസ്ത പ്രശ്‌നമാണ്. സംവരണം എല്ലാവര്‍ക്കും നല്‍കിയാല്‍ പിന്നെ സംവരണം ഇല്ലാതാകും. യഥാര്‍ത്ഥത്തില്‍ ഇത് കുഴഞ്ഞുമറിഞ്ഞൊരു ചിന്തയാണ്. ഇതിന്റെ ആഘാതങ്ങള്‍ ഗൗരവമേറിയതാകും' അദ്ദേഹം വ്യക്തമാക്കി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക വളര്‍ച്ച തുടര്‍ന്ന് കൊണ്ടു പോകുവാന്‍ മോദിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അത് തൊഴിലസരങ്ങളായും, ദാരിദ്ര്യനിര്‍മ്മാര്‍ജനമായും മാറ്റാന്‍ കഴിഞ്ഞില്ല എന്നും അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category