1 GBP = 91.00 INR                       

BREAKING NEWS

അമ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ എത്തി; സിലിക്കോണിനു പകരം ഗാലിയം ഉപയോഗിക്കാവുന്ന ഗവേഷണത്തിലൂടെ ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് നികിത ഹരി; കേംബ്രിഡ്ജിന്റെ ഡോക്ടറേറ്റ് നേടിയ വടകരക്കാരി ഇനി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: നാലു വര്‍ഷം മുന്‍പ് അമ്പതു ലക്ഷം രൂപ മൂല്യമുള്ള സ്‌കോളര്‍ഷിപ്പ് നേടിയാണ് വടകരക്കാരി നികിത ഹരി ബ്രിട്ടനിലേക്ക് എത്തുന്നത്. ലക്ഷ്യം കേംബ്രിഡ്ജില്‍ പഠനവും ഗവേഷണവും. ബുദ്ധിയുള്ള വിദ്യാര്‍ത്ഥികളെ തങ്ങള്‍ ഒരിക്കലും കൈവിടില്ല എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത് നികിതയെ പോലുള്ളവരുടെ കാര്യത്തിലാണ്. നാലു വര്‍ഷം മുന്‍പ് വടകരയിലെ പഴങ്കാവില്‍നിന്നും വന്ന നാട്ടിന്‍ പുറത്തുകാരി നികിതയെന്ന പെണ്‍കുട്ടിയല്ല ഇപ്പോള്‍ ഈ മിടുക്കി. കേംബ്രിഡ്ജ് സര്‍വകലാശാല നല്‍കിയ കിടിലന്‍ ഡോക്ടറേറ്റ് ആണ് കൈവശം ഇരിക്കുന്നത്. അതും അധികമാരും കൈവയ്ക്കാത്ത വിഷയത്തില്‍.

ലോകം ഇലക്ട്രോണിക്സില്‍ കൂടുതല്‍ ആശ്രയം തേടുന്ന കാലത്തില്‍ കുറ്റമറ്റ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്ന വെല്ലുവിളിയില്‍ ഒരു രാസപദാര്‍ത്ഥം കൂടി വൈദ്യുതി കടത്തി വിടാന്‍ പ്രാപ്തമാണ് എന്ന ഗവേഷണമാണ് നികിത പൂര്‍ത്തിയാക്കിയത്. റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്നും കറങ്ങി തിരിഞ്ഞാണ് നികിത സംയുക്ത പദാര്‍ത്ഥങ്ങളോട് ചേര്‍ന്നാല്‍ കൂടുതല്‍ ദൃഢതയും സംവേദക ശേഷിയുമുള്ള ഗാലിയം നൈട്രേറ്റ് വൈദ്യുതി വാഹക ശേഷിയില്‍ മുന്നിലാണ് എന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ ഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ ചെറുതാകുകയും ചൂടു കൂടി താപവികിരണം പുറത്തു വിടുന്നതില്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുകയും ചെയ്യും. ഇതിനര്‍ത്ഥം ലോകം വല്ലാതെ ഭയപ്പെടുന്ന ആഗോള താപനത്തിനു പോലും പരിഹാരമായി മാറും നികിതയുടെ കണ്ടെത്തല്‍.
എന്നാല്‍ ലോകം 60 വര്‍ഷമായി ആശ്രയിക്കുന്ന സിലിക്കോണിനു പകരക്കാരനായി ശാസ്ത്ര ലോകം കീഴടക്കാന്‍ ഗാലിയത്തിനു മുന്നില്‍ തടസങ്ങള്‍ ഏറെയുണ്ട് എന്നും നികിത പറയുന്നു. മാനവരാശിയുടെ പ്രയാണത്തില്‍ വൈദ്യ ശാസ്ത്രം മുതല്‍ ബഹിരാകാശം വരെ കീഴടക്കിയ അനേക ബില്യണ്‍ ഡോളര്‍ ബിസിനസ് നിയന്ത്രിക്കുന്ന സിലിക്കോണിനു പകരക്കാരനെ ആലോചിക്കുമ്പോഴും സമാനമായ തരത്തില്‍ ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമുള്ള ബിസിനസ് തന്നെ വേണ്ടി വരും. ലളിതമായി പറഞ്ഞാല്‍ സ്മൂത്തായി പോകുന്ന റോഡിനു തുല്യമാണ് സിലിക്കോണ്‍ ബിസിനസ്. എന്നാല്‍ ഗാലിയത്തിനു മുന്നില്‍ ഇപ്പോള്‍ റോഡേ ഇല്ലെന്നു പറയേണ്ടി വരും. പക്ഷെ തീര്‍ച്ചയായും ലോകം ഒരിക്കല്‍ ഗാലിയത്തെ കൂട്ടു തേടുക തന്നെ ചെയ്യും, അതും അധികം വൈകാതെ. അപ്പോള്‍ ലോകം ചേര്‍ത്തു വയ്ക്കുന്ന പേരില്‍ ഒന്നായിരിക്കും നികിതയുടേതും.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഊഴമിട്ട് ഓരോ നേട്ടവും തന്റെ ജീവിതത്തില്‍ എത്തുമ്പോള്‍ അത് ആദ്യം ബ്രിട്ടീഷ് മലയാളിയെ അറിയിക്കുക എന്ന പതിവ് ഇത്തവണയും നികിത തെറ്റിച്ചില്ല. ഡോക്ടറേറ്റ് ലഭിച്ച സന്തോഷം പങ്കിടാന്‍ നാട്ടില്‍ എത്തിയ നികിത വീണ്ടും ഓക്സ്ഫോര്‍ഡിന്റെ ഫെല്ലോഷിപ്പ് സ്വീകരിച്ച് ഉടനെ ബ്രിട്ടനില്‍ എത്തും. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ബ്രിട്ടനിലെ യുവ വനിതാ എന്‍ജിനിയര്‍മാരുടെ കൂട്ടത്തിലും രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ലോക വമ്പനായ സാമ്പത്തിക മാസിക ഫോബ്‌സിന്റെ യുവപ്രതിഭ ലിസ്റ്റിലേക്കുള്ള പരിഗണനാര്‍ഹരുടെ കൂട്ടത്തിലും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് യൂണിയന്‍ നേതാവായും ഒക്കെ തിളങ്ങിയ നികിതയ്ക്കു എല്ലാവരെയും പോലെ കേംബ്രിഡ്ജില്‍ നിന്നും ആവശ്യത്തിന് തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പോലും നിയന്ത്രണം ഉണ്ടായി. പക്ഷെ അതൊക്കെ വെല്ലുവിളി ആയി ഏറ്റെടുത്താണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ കേംബ്രിഡ്ജിനു അഭിമാനത്തോടെ പറയാവുന്ന പേരിനു ഉടമയായിരിക്കുന്നത്. 

തന്റെ ഗവേഷണ പദ്ധതികള്‍ക്ക് വേണ്ടി വിവിധ ഗ്രാന്റുകളായി ഏകദേശം ഒന്നേകാല്‍ ലക്ഷം പൗണ്ടാണ് നികിതയ്ക്കു ലഭിച്ചത്. എന്നാല്‍ അതെല്ലാം ഫലവത്തായി എന്ന സന്തോഷമാണ് ഇപ്പോള്‍ യുകെ മലയാളിയെ തേടി എത്തുന്നത്. ലോകം ഒരുനാള്‍ ഊര്‍ജ്ജ പ്രതിസന്ധിയെ നേരിട്ടാല്‍ എന്താണ് പരിഹാരം എന്ന് ലോകം തലപുകഞ്ഞു ചിന്തിക്കുമ്പോഴാണ് പല പരിഹാരവും ഉണ്ട് എന്ന് നികിതയെ പോലുള്ള ഗവേഷകര്‍ തെളിയിക്കുന്നത്.

ക്യാന്‍സര്‍ ചികിത്സയ്ക്കും മറ്റും ഉപയോഗിക്കുന്ന ഗാലിയം നൈട്രേറ്റിനെ ലോകത്തിന്റെ ഭാവി നിയന്ത്രിക്കാന്‍ കരുത്തുള്ള രാസപദാര്‍ത്ഥമായാണ് ശാസ്ത്ര ലോകം ഇപ്പോള്‍ കരുതുന്നത്. ആധുനിക ചികിത്സ രംഗത്തെ ഈ പദാര്‍ത്ഥത്തെ ഏതൊക്കെ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് ലോകം തലപുകയ്ക്കുമ്പോഴാണ് ഇതിന്റെ മറ്റൊരു വന്‍ സാധ്യതയുമായി നികിത ഹരി ഇപ്പോള്‍ രംഗത്തു വരുന്നത്. ഇതോടെ ഭാവിയില്‍ ലോകം ഗാലിയത്തിനു പിന്നാലെ പായും എന്നുറപ്പാണ്. 

വൈദ്യുതി വാഹക പദാര്‍ത്ഥമായ സിലിക്കോണിനെ മറികടക്കാന്‍ ഉള്ള കരുത്താണ് ഗാലിയം ശ്രദ്ധ നേടാന്‍ കാരണമാകുക. ഈ വിഷയത്തില്‍ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ ഗൗരവമായ പഠനങ്ങള്‍ മുന്നേറുകയാണ്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഗവേഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് നികിതയുടെ ഡേക്ടറേറ്റ്. നികിതയെ കൈവിടാന്‍ തയാറല്ല എന്ന് വ്യക്തമാക്കി ഇതിനകം ഗവേഷണത്തിനായി നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന് പുറമെ അടുത്ത രണ്ടു വര്‍ഷത്തെ ഫെലോഷിപ്പിനായി ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാഗ്ദാനം മറ്റൊരു ലക്ഷം പൗണ്ടാണ്. ഈ പഠനത്തിനായി ഇപ്പോള്‍ നാട്ടില്‍ ഉള്ള നികിത മാര്‍ച്ച് ഒന്നിന് വീണ്ടും യുകെയില്‍ എത്തും. നിലവില്‍ മൃഗങ്ങളിലും മറ്റും പരീക്ഷിക്കുന്ന രീതിക്കു പകരം കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ച് അതില്‍ ഗാലിയം ഉപയോഗിച്ചുള്ള ചികിത്സ പരീക്ഷണം അടക്കമുള്ള മേഖലയാണ് നികിതയുടെ അടുത്ത ലക്ഷ്യം.

നികിതയുടെ പ്രത്യേക വ്യക്തിത്വത്തിനു ഉള്ള അംഗീകാരമായി കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ തിരഞ്ഞെടുപ്പിന് പരിഗണിക്കുന്ന വാര്‍ത്ത താരം പട്ടികയില്‍ ഇടം പിടിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ബിബിസി മാസ്റ്റര്‍ ഷെഫ് സുരേഷ് പിള്ളയുടെ മുന്‍പില്‍ നിസാര വോട്ടുകള്‍ക്കാണ് ന്യൂസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം കൈവിട്ടു പോയത്.

ഫൈനലിസ്റ്റ് ആയതിനുള്ള പുരസ്‌കാരം വാങ്ങാന്‍ ഗവേഷണത്തിന്റെ തിരക്കില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് സൗത്താംപ്ടണില്‍ എത്തിയ നികിത തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനു മുന്‍പില്‍ നിന്നും വാങ്ങിയ അവാര്‍ഡ് നെഞ്ചോട് ചേര്‍ത്ത് ഇതു തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എന്ന് വ്യക്തമാക്കിയാണ് വേദി വിട്ടത്. അതിനാല്‍ തന്റെ സന്തോഷ വേളകള്‍ ആദ്യം ബ്രിട്ടനിലെ മലയാളികളുമായി പങ്കു വയ്ക്കുക എന്ന പതിവ് ഇത്തവണയും നികിത തെറ്റിക്കുന്നില്ല. ഇന്ത്യയിലെ മുന്‍ നിര മാധ്യമങ്ങളില്‍ പലവട്ടം പ്രത്യക്ഷപ്പെട്ട നികിത ഗവേഷണ നേട്ടം സ്വന്തമാക്കിയത് ഇതുവരെ മാധ്യമ ലോകം അറിഞ്ഞിട്ടുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category