1 GBP = 88.00 INR                       

BREAKING NEWS

ഇമ്രാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭീകരവാദം പ്രചരിപ്പിക്കാന്‍ തന്നെ? തീവ്രവാദം പ്രചരിപ്പിക്കാന്‍ പാക്ക് സര്‍ക്കാന്‍ മൗനാനുവാദം നല്‍കുന്നുവെന്ന് തെളിയിച്ച് ഇന്ത്യയുടെ അഞ്ച് വാദങ്ങള്‍; തീവ്രവാദികള്‍ക്ക് ഇസ്ലാമബാദ് സഹായം നല്‍കുന്നുണ്ടെന്നും തടയാനാണ് ശ്രമിക്കുന്നതെന്ന വാദം തെറ്റാണെന്നും അധികൃതര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഭീകരവാദത്തെ തുടച്ച് നീക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഭീകരവാദത്തെ പ്രോത്സാഹിക്കിക്കുന്ന നീക്കമാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്. തീവ്രവാദികളെ തുടച്ചു നീക്കുമെന്ന് ആഹ്വാനം ചെയ്തിട്ടും പാക്ക് ഭരണ കൂടത്തില്‍ നിന്നും ഇതിനായുള്ള നീക്കങ്ങള്‍ നടക്കുന്നില്ല. തീവ്രവാദത്തിന് എതിരെ ശബ്ദമുയര്‍ത്താത്തത് വഴി ഇവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ഇത് ശരിയെന്ന് തെളിയിക്കുന്ന അഞ്ച് വാദങ്ങളാണ് ഇപ്പോള്‍ ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. പാക്കിസ്ഥാന്‍ മന്ത്രി ഷെഹ്റ്യാര്‍ അഫ്രിദി തീവ്രവാദി നേതാവ് ഹാഫിസ് സയിദിന്റെ അനുയായികളെ കണ്ടത് എന്തിനാണ്. ഇത് പാക്ക് സര്‍ക്കാരിന് തീവ്രവാദികളുടെ സഹായം ലഭിക്കാനാണോ എന്നുള്ളതാണ് ഇന്ത്യയുടെ ആദ്യ ചോദ്യം.

2018 നവംബറില്‍ ജമാഅത് ഉദവയുടെ നേതൃത്വത്തില്‍ പാക്ക് അധിനിവേശ കശ്മീരില്‍ റെസ്‌ക്യു സെന്ററുകള്‍ തുറന്നിരുന്നുവെന്നും ഇതെന്തിനാണ് പ്രാദേശിക നേതാക്കള്‍ ഉദ്ഘാടനം ചെയ്തതെന്നും ചോദ്യമുയരുന്നുണ്ട്. ജമാഅത് ഉദവയും അതിന്റെ തന്നെ എന്‍ജിയോയ ആയ ഫലാഹ് ഐ ഈന്‍സനിയാലത്തും നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍ പെടുത്തുമെന്നും അത് പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് മുന്‍പേ ഉണ്ടാകും എന്ന് പറഞ്ഞിട്ടും ഇതു വരെ നടപ്പായില്ല. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയീദ് സലാഹുദ്ദീനെ കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാന്‍ സൈന്യം സഹായത്തിനായി വിളിച്ചത് എന്തിനാണെന്നുള്ളതാണ് അടുത്ത ചോദ്യം.

പാക്ക് മന്ത്രി നൂര്‍ ഉല്‍ സഹ് ഖാദ്രിയും സയിദ് സലാഹുദ്ദീനും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പെതുവേദി പങ്കിട്ടത് എന്തിനാണെന്നും അധികൃതര്‍ ചോദിക്കുന്നു. ഇവയെല്ലാം കൂട്ടി വായിച്ചാല്‍ പാക്ക് സര്‍ക്കാര്‍ തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നുള്ളത് ഉറപ്പിക്കാവുന്ന ഒന്നായി മാറുകയാണ്. എന്നാല്‍ അധികാരത്തിലേറി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നത് എത്രയും വേഗം ഭീകരവാദത്തെ തുടച്ചു നീക്കുമെന്നാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category