1 GBP = 91.00 INR                       

BREAKING NEWS

ടി ഒ സൂരജിന് റിലയന്‍സുമായി എന്താണ് ബന്ധം? 4ജി നെറ്റ് വര്‍ക്കിന് കേബിളിടാന്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ദേശീയപാത വെട്ടിപ്പൊളിക്കാനുള്ള അനുമതി നല്‍കിയതിലും അഴിമതി; ഭൂമി തട്ടിപ്പ് കേസില്‍ നിന്ന് സൂരജ് ഊരിയതെങ്ങനെ? കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ 1000 കോടി അഴിമതി അന്വേഷണം എങ്ങനെ ആവിയായി? ഉത്തരം കിട്ടാന്‍ ചോദ്യങ്ങള്‍ നിരവധി; ഗുരുതര കൊള്ളയടിയില്‍ നിന്നും സൂരജിനെ രക്ഷിച്ചത് ലീഗിലെ ഉന്നതനും ഐ.എ.എസ് ലോബിയും

Britishmalayali
പി വിനയചന്ദ്രന്‍

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുടുങ്ങിയെങ്കിലും ഗുരുതരമായ രണ്ട് കേസുകളില്‍ നിന്ന് സൂരജിനെ മുസ്ലിംലീഗിലെ ഒരു പ്രമുഖനും ഐ.എ.എസ് ലോബിയും ചേര്‍ന്ന് രക്ഷിച്ചു. റിലയന്‍സിന് 4ജി സേവനമൊരുക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ച് സംസ്ഥാനത്തുടനീളം കേബിളിടാന്‍ നല്‍കിയ അനുമതിയായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കുപ്രസിദ്ധമായ കളമശേരി ഭൂമിതട്ടിപ്പു കേസും. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് റിലയന്‍സിന് അനുകൂലമായ ഉത്തരവ് സൂരജ് ഇറക്കിയതെന്നാണ് അന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. നാലാംതലമുറ ടെലികോം സേവനമായ 4ജിക്കായി സംസ്ഥാനത്തുടനീളം കേബിളുകള്‍ സ്ഥാപിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോഇന്‍ഫോകോമിന് അനുമതിനല്‍കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ദേശീയപാതകളടക്കം വെട്ടിപ്പൊളിക്കാന്‍ കേന്ദ്രഉപരിതലഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവില്‍ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി റദ്ദാക്കുകയായിരുന്നു. ലീഗിലെ ഒരു പ്രമുഖനാണ് റിലയന്‍സിനു വേണ്ടി ഈ ഉത്തരവിറക്കി നല്‍കാന്‍ ചരടുവലിച്ചത്. കേരളത്തില്‍ 4ജി കേബിള്‍ശൃംഖല സ്ഥാപിക്കാന്‍ രണ്ടായിരംകോടി രൂപയാണ് റിലയന്‍സ് മുടക്കിയത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ 4ജിക്കുള്ള റിലയന്‍സിന്റെ പദ്ധതിയുടെ സുപ്രധാനരേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സൂരജിന്റെ ഓഫീസില്‍നിന്ന് പൊതുമരാമത്ത് പണികളുടെ കരാര്‍ നല്‍കിയതിന്റേതടക്കമുള്ള 42രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തതെങ്കിലും ഉന്നത സമ്മര്‍ദ്ദം കാരണം തുടരന്വേഷണം ഒതുക്കപ്പെട്ടു.

കളമശേരി ഭൂമിതട്ടിപ്പുകേസില്‍ സൂരജിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കണമെന്ന് വിജിലന്‍സ് ഉപമേധാവിയായിരുന്ന ജേക്കബ്തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമിതട്ടിപ്പുകേസില്‍ മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ നേരത്തേ വിജിലന്‍സ് ചോദ്യംചെയ്തപ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായിരുന്നെങ്കിലും പിന്നീട് ഉന്നതസ്വാധീനത്താല്‍ ഒതുക്കി. എറണാകുളം കളമശേരി തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എന്‍.എ. ഷറീഫയുടെ 25 കോടി വിലയുള്ള ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ സൂരജിനെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സൂരജിന്റെ നേതൃത്വത്തില്‍ ലാന്‍ഡ് റവന്യൂകമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് കളമശേരി ഭൂമിയിടപാടിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത്. ഭൂമിയുടെ തണ്ടപ്പേര് മാറ്റം സംബന്ധിച്ച് നല്‍കിയ പരാതിയിന്മേലും തുടര്‍ന്നും 2012 ഓഗസ്റ്റ് രണ്ടു മുതല്‍ 2013 ഓഗസ്റ്റ് 21 വരെ ഫയല്‍ കൈകാര്യം ചെയ്തത് സൂരജാണ്.

തണ്ടപ്പേര് റദ്ദാക്കിക്കൊണ്ട് സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാക്രമക്കേടുകള്‍ക്കും കാരണമായതെന്നാണ് പിന്നീട് കേസന്വേഷിച്ച സിബിഐ നിഗമനത്തിലെത്തിിയത്. ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍കോടതിയാണെന്നിരിക്കേ സൂരജ് അധികാരദുര്‍വിനിയോഗം നടത്തുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഇടപെടലാണ് ക്രമക്കേടുകള്‍ക്ക് തുടക്കമിട്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിമര്‍ശിച്ചിരുന്നു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയായ സലിംരാജിന്റെ ഭാര്യയുടെ സഹായത്തോടെയാണ് തണ്ടപ്പേര് മാറ്റിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. കളമശേരി പൊലീസ് സ്റ്റേഷനില്‍ ക്രൈംനന്പര്‍ 1646-2013 ആയി രജിസ്റ്റര്‍ ചെയ്തകേസില്‍ വിജിലന്‍സ് അന്വേഷണം നടത്താതെ സൂരജിനെ ഭരണത്തിലെ ഉന്നതര്‍ സംരക്ഷിക്കുകയാരുന്നു.

സൂരജിനെതിരെ മൊഴികളുണ്ടായിട്ടും കളമശേരി പൊലീസിന്റെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതുമില്ല. ഐ.എ.എസുകാരനടക്കം റവന്യു ഉദ്യോഗസ്ഥരുള്ള കേസുകളായതിനാല്‍ വിദഗ്ദ്ധ അന്വേഷണത്തിന് വിജിലന്‍സ് നടത്തണമെന്നും രേഖകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ വിജിലന്‍സ് എത്രയുംവേഗം അവ പിടിച്ചെടുക്കണമെന്നുമുള്ള ഡി.ജി.പിയുടെ ശുപാര്‍ശയും തള്ളിക്കളഞ്ഞാണ് അന്ന് സൂരജിനേയും കൂട്ടരേയും യു.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിച്ചത്. പിന്നീട് കടകംപള്ളി ഭൂമിതട്ടിപ്പിലെ പ്രധാന വിലയാധാരത്തിന്റെ പകര്‍പ്പ് സലിംരാജിന്റെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് സിബിഐ പിടിച്ചെടുത്തിരുന്നു.

സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കേ കരാര്‍നല്‍കുന്നതിലടക്കം സൂരജ് നടത്തിയ ക്രമക്കേടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍.എം.പോള്‍ ഉത്തരവിട്ടിരുന്നു. കരാറുകളിലും എസ്റ്റിമേറ്റ് പുതുക്കിയതിലും കാലാവധി നീട്ടിയതിലും ഉപകരാറുകള്‍ നല്‍കിയതിലുമടക്കം 1000 കോടിയിലേറെ രൂപയുടെ ഇടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്നാണ് വിജിലന്‍സ് സംശയിച്ചത്. 45ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് വിന്‍സണ്‍.എം.പോള്‍ നിര്‍ദ്ദേശംനല്‍കിയിരുന്നു. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള നടപടികളില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമുള്ളതെന്നും ശക്തമായി അന്വേഷിക്കണമെന്നും വിന്‍സണ്‍ പോള്‍ പറഞ്ഞ കേസിലും സൂരജ് അനായാസേന ഊരിപ്പോവുന്നതാണ് പിന്നീട് കണ്ടത്.

 

പറഞ്ഞതെല്ലാം കള്ളങ്ങള്‍

എറണാകുളം വിജിലന്‍സ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ ഏഴുമണിക്കൂറിലേറെനീണ്ട ചോദ്യംചെയ്യലില്‍ കളവുകള്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ജേക്കബ്തോമസിന്റെ മേല്‍നോട്ടത്തിലെ ചോദ്യംചെയ്യലില്‍ സൂരജിനെ വിജിലന്‍സ് പൊളിച്ചടുക്കുകയായിരുന്നു. പിടിച്ചെടുത്ത 150ലേറെ രേഖകളെക്കുറിച്ചും തൃപ്തികരമായ വിശദീകരിക്കാന്‍ സൂരജിന് വാദങ്ങളുണ്ടായിരുന്നില്ല. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത 23ലക്ഷം രൂപ വിദേശത്തുള്ള സഹോദരിയുടെ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി സൂക്ഷിച്ചതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ സൂരജ് വിജിലന്‍സിനോട് ഈകഥ വിഴുങ്ങി. പകരം സഹോദരിയുടെ കൊട്ടാരക്കരയിലെ സ്ഥലം വില്‍പ്പനനടത്താന്‍ നവംബര്‍ ആറിന് കരാറെഴുതിയപ്പോള്‍ ലഭിച്ച അഡ്വാന്‍സാണെന്നായിരുന്നു മൊഴി.

ഭൂമിവില്‍പ്പനയെക്കുറിച്ചും ഇത്രയുംവലിയ തുക ബാങ്ക് വഴിയല്ലാതെ കൈമാറ്റം ചെയ്തതിനെക്കുറിച്ചുമടക്കമുള്ള ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ല. കൊച്ചിയിലെ മെഡിക്കല്‍ കോളേജില്‍ മകന്റെ റേഡിയോളജി എം.ഡി പഠനത്തിന് 1.20കോടി ഒറ്റത്തവണയായി മുടക്കിയതിനെക്കുറിച്ചും ശന്പളത്തിനുപുറമേയുള്ള വരുമാനത്തെക്കുറിച്ചും വിശദീകരിക്കാന്‍ സൂരജിന് കഴിഞ്ഞില്ല. പത്തുവര്‍ഷക്കാലത്തെ സ്വത്തുക്കളേയും സന്പാദ്യത്തേയും കുറിച്ചുള്ള വിജിലന്‍സ് അന്വേഷണമാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 8.8 കോടിയുടെ കള്ളപ്പണം കണ്ടുകെട്ടുന്ന നടപടിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category