1 GBP = 87.80 INR                       

BREAKING NEWS

രാഹുലിനൊപ്പം സെല്‍ഫിയെടുത്തത് യുഎഇക്കാരിയല്ല; സോഷ്യല്‍ മീഡിയയിലെ പുതുതാരം കാസര്‍ഗോട്ടെ മേല്‍പറമ്പ് എവര്‍ ഗ്രീന്‍ ഇവന്റസ് ചെയര്‍ പേഴ്സണ്‍ ഹസീന അബുല്ല; യുസഫലിക്കും ആസാദ് മൂപ്പനും സണ്ണി വര്‍ക്കിക്കും അടക്കമുള്ള പ്രവാസി മലയാളികള്‍ക്കൊപ്പമുള്ള രാഹുലിന്റെ പ്രഭാത ഭക്ഷണ ഫോട്ടോയും വൈറല്‍; രാഹുല്‍ ഗാന്ധിയുടെ യുഎഇ വിശേഷങ്ങള്‍ തരംഗമാകുമ്പോള്‍

Britishmalayali
kz´wteJI³

ദുബായ്: രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഈ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അതില്‍ ഏറ്റവും നിറഞ്ഞു നിന്നത് കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശിനിയായ ഹസീന അബുല്ലയാണ്. മേല്‍പറമ്പ് എവര്‍ ഗ്രീന്‍ ഇവന്റസ് ചെയര്‍ പേഴ്സണാണ് ഹസീന അബുല്ല.

രാഹുല്‍ ഗാന്ധിയോടപ്പമുള്ള ഇവരുടെ സെല്‍ഫി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപെട്ടിരുന്നു. ഇതോടെ യുഎഇക്കാരി രാഹുലിനൊപ്പം സെല്‍ഫിയെടുത്തുവെന്ന തര്ത്തില്‍ പ്രചരണമെത്തി. വിശ്വാസങ്ങളും മതബോധത്തിലുമപ്പുറം സസ്‌കാരം ഉള്ളതു കൊണ്ട് അവര്‍ രാഹുലിനൊപ്പം സെല്‍ഫി എടുത്തുവെന്നായിരുന്നു പ്രചരണം. സെല്‍ഫി എടുക്കുന്നത് അവര്‍ക്ക് അഭിമാനമായി തോന്നിയിരിക്കുമെന്നും കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെയാണ് യുവതി മലയാളിയാണെന്ന വസ്തുത പുറത്തുവന്നത്.

മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യുഎഇ യില്‍ എത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധിക്ക് പ്രവാസി സമൂഹം വന്‍ വരവേല്‍പാണ് ഒരുക്കിയത്. വ്യാഴാഴ്ച ദുബൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനങ്ങള്‍ തുടങ്ങി. ജുമൈറ ഹോട്ടലില്‍ ഇന്ത്യന്‍ പ്രമുഖര്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തി. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നൗദീപ് സിങ് സൂരി, ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍, ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം.

രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎഇയിലെത്തിയത്. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നാലിനു നടക്കുന്ന സാംസ്‌കാരികോല്‍സവത്തില്‍ അദ്ദേഹം മുഖ്യാതിഥിയാകും. പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ സാം പിത്രോദ അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും പ്രസംഗിക്കും.
നാളെ രാഹുല്‍ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായി ചര്‍ച്ച നടത്തും. ദുബായില്‍ വിദ്യാര്‍ത്ഥികളുമായും ലേബര്‍ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുന്നത്. സന്ദര്‍ശനം വിജയകരമാക്കാന്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗും സജീവമായി രംഗത്തുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category