1 GBP = 90.60 INR                       

BREAKING NEWS

ധോണിക്ക് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഓസ്ട്രേലിയയിലും ഉണ്ട് പിടി; മുന്‍ നായകന്റെ പരിശീലനം കാണാനെത്തി ഓസീസ് ആരാധിക; കൈകോര്‍ത്തിരുന്ന് വര്‍ത്താനം പറഞ്ഞ് ആരാധികയെ സന്തോഷിപ്പിച്ച് മഹി

Britishmalayali
kz´wteJI³

സിഡ്‌നി: ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. താരത്തെ ഒന്നു നേരില്‍ കാണാന്‍ ആഗ്രഹിച്ച് നടക്കുന്നത് ലക്ഷകണക്കിന് യുവാക്കളാണ്. ഇപ്പോഴിത പരിശീനത്തിനിടെ തന്നെ കാണാനെത്തിയ ഒരു ആരാധികയുടെ കൈ കോര്‍ത്ത് പിടിച്ചിരുന്ന വര്‍ത്താനം പറയുന്ന ഇന്ത്യയുടെ മുന്‍ സൂപ്പര്‍ നായകന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സംഭവം അങ്ങ് ഓസ്ട്രേലിയയിലാണ്. നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരീശീലനം നടത്തവെയാണ് താരത്തെ കാണാന്‍ 87കാരിയായ ഒരു ഓസ്ട്രേലിയന്‍ മുത്തശ്ശി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. മോശം ഫോമിന്റെ പേരില്‍ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നം ആയി മാറിയെങ്കിലും ആരാധകര്‍ അദ്ദേഹത്തിന് ഒപ്പമാണ്. സിഡ്‌നിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോനിയെ തേടി അദ്ദേഹത്തിന്റെ ആരാധികയെത്തിയത്. ധോനിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോര്‍മന്‍ എന്ന മുത്തശ്ശി ആരാധിക എത്തിയത്. പരിശീലനത്തിനിറങ്ങിയ ധോണി ഇവരെ ശ്രദ്ധിക്കുകയും അടുത്ത് ചെന്നിരുന്ന് സംസാരിക്കുകയുമായിരുന്നു. ഇരുവരും കൈകോര്‍ത്ത് ഏറെനേരം ഇരുന്ന് സംസാരിച്ചാണ് പിരിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category