1 GBP = 87.80 INR                       

BREAKING NEWS

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മോദി തെറിപ്പിച്ച അലോക് വര്‍മ്മ സര്‍വീസില്‍ നിന്നും രാജിവെച്ചു; ഫയര്‍ സര്‍വീസ് ഡിജിയായി നിയമനം ഏറ്റെടുക്കാതെ രാജി വെച്ചത് കേന്ദ്രത്തിനേറ്റ രാഷ്ട്രീയ തിരിച്ചടി; സ്വാഭാവിക നീതി നിഷേധിച്ചെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍; തന്നെ പുറത്താക്കിയത് നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടെന്നും ആരോപണം; മോദിക്ക് മേല്‍ കരിനിഴലായ റാഫേല്‍ അഴിമതി അന്വേഷിക്കാന്‍ ഇറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പടിയിറങ്ങുന്നത് പ്രതികാര നടപടികള്‍ക്ക് ഇരയായി

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് തെറിപ്പിച്ച അലോക് വര്‍മ്മ രാജിവെച്ചു. ഫയര്‍ സര്‍വീസ് ഡിജിയായി നിയമനം ഏറ്റെടുക്കാതെയാണ് അദ്ദേഹം രാജിവെച്ചത്. രാജിക്കത്ത് അദ്ദേഹം പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറി. പുതിയ ചുമതലയില്‍ നിന്നും രാജിവെക്കുകയാണെന്നും താന്‍ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടാണ് അലോക് വര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്ങിന് രാജിക്കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

രാജി തീരുമാനം രാഷ്ട്രീയമായി ബിജെപിക്കു കേന്ദ്രസര്‍ക്കാറിനുമേറ്റ തിരിച്ചടിയാണ് സര്‍വീസില്‍ നിന്നുള്ള രാജി. അതേസമയം തനിക്കെതിരെ സ്വാഭാവിക നീതി നിഷേധമാണ് ഉണ്ടായതെന്ന് രാജിവെച്ച ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. തന്നെ പുറത്താക്കിയത് നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദിക്ക് മേല്‍ കരിനിഴലായ റാഫേല്‍ അഴിമതി അന്വേഷിക്കാന്‍ ഇറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പടിയിറങ്ങുന്നത് പ്രതികാര നടപടികള്‍ക്ക് ഇരയായാണ്. മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയുമായുള്ല ഉടക്കുകളുമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. തന്നോട് വൈരാഗ്യമുള്ള വ്യക്തി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

പൊതുരംഗത്തുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സുപ്രധാന ഏജന്‍സിയായ സിബിഐ ഇപ്പോള്‍ ആരുടെ സ്വാതന്ത്ര്യമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന സ്ഥിതിയിലാണെന്നും അലോക് വര്‍മ്മ പറഞ്ഞു. 'ബാഹ്യ സ്വാധീനമില്ലാതെ സിബിഐ പ്രവര്‍ത്തിക്കണം. ആ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലും ഞാനതിന്റെ സത്യസന്ധതയ്ക്കുവേണ്ടി നിലകൊണ്ടു'- അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇനിയും നിയമ നടപടിക്ക് ഇല്ലെന്ന് വ്യക്തമാക്കിയാണ് അലോക് വര്‍മ്മ രാജിവെച്ചിരിക്കുന്നത്. അലോക് വര്‍മ്മ കോടതി ഉത്തരവ് പ്രകാരം സ്ഥാനമേറ്റതിന് പിന്നലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, ഇന്ന് തന്നെ സ്ഥാനമേറ്റ താല്‍ക്കാലിക ഡയറക്ടര്‍ എന്‍ നാഗേശ്വര റാവു ഈസ്ഥലം മാറ്റിയവരെ അദ്ദേഹം പിന്നീട് നീക്കുകയണ്ടായി. ഇതിനിടെ നാഗേശ്വര്‍ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.

അലോക് വര്‍മയെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തുവന്നിരുന്നു. എന്നാല്‍ ഉന്നതാധികാരസമിതി യോഗത്തിന്റെ തീരുമാനത്തെ വര്‍മ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തര്‍ക്കങ്ങള്‍ സിബിഐയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പ്രതികരിച്ചു. അലോക് വര്‍മയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ അന്വേഷണം വേണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

എന്നാല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ സിബിഐ അന്വേഷണം കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ബിജെപി മറുപടി നല്‍കി. അലോക് വര്‍മയെ സിബിഐ മേധാവിയാക്കുന്നതിനെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ നേരത്തെ എതിര്‍ത്തതും ബിജെപി ആയുധമാക്കുന്നു. ഡയറക്ടര്‍ സ്ഥാനത്തുനിന്നു തെറിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് 1979 ഐ.പി.എസ്. ബാച്ചുകാരനായ വര്‍മ.

ഒക്ടോബര്‍ 23-ന് അര്‍ധരാത്രി വര്‍മയെ നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തിയ കേന്ദ്ര നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഉന്നതതല സെലക്ഷന്‍ കമ്മിറ്റിക്കു മാത്രമേ സിബിഐ. മേധാവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ എന്ന സാങ്കേതികതയായിരുന്നു കോടതിവിധിക്ക് അടിസ്ഥാനം. വര്‍മയ്ക്കെതിരായ ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ കണ്ടെത്തലുകള്‍ വിലയിരുത്തി സെലക്ഷന്‍ കമ്മിറ്റിക്കു തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇറച്ചിവ്യവസായി മൊയിന്‍ ഖുറേഷിക്കെതിരായ കേസന്വേഷണത്തില്‍ മനഃപൂര്‍വം വീഴ്ച വരുത്തി, കളങ്കിതരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, ഐ.ആര്‍.സി.ടി.സി. കുംഭകോണത്തില്‍ പങ്കാളിത്തം എന്നിങ്ങനെ അഴിമതി, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് എട്ടു കുറ്റങ്ങളാണ് വര്‍മയ്ക്കെതിരായ സി.വി സി. റിപ്പോര്‍ട്ടിലുള്ളത്. കോഴപ്പണം കൈമറിഞ്ഞെന്നു ടെലിഫോണ്‍ കോളുകള്‍ ചോര്‍ത്തി രഹസ്യാന്വേഷണ ഏജന്‍സിയായ റോ നല്‍കിയ വിവരങ്ങള്‍ നിര്‍ണായകമായെന്നാണു സൂചന.
ഖുറേഷിയില്‍നിന്നു കോഴ വാങ്ങിയെന്നതടക്കം ആരോപണമുന്നയിച്ച് വര്‍മയും സ്പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പരസ്പരം പോരടിച്ചതിനു പിന്നാലെയാണ് ഇരുവരെയും നിര്‍ബന്ധിത അവധിയില്‍ വിട്ടത്. കോടതിയില്‍നിന്ന് അനുകൂല വിധി നേടി തിരിച്ചെത്തിയ വര്‍മ, തന്റെ അഭാവത്തില്‍ നാഗേശ്വര്‍ റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിയും ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ സൂചനകള്‍ നല്‍കിയിരുന്നു. റാഫേല്‍ വിമാനക്കരാറടക്കം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണങ്ങള്‍ക്കു തയ്യാറെടുത്തതാണ് വര്‍മയെ തെറിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category