1 GBP = 87.80 INR                       

BREAKING NEWS

രാഹുലിനെയും പാണ്ഡ്യയെയും തള്ളി ക്യാപ്റ്റന്‍ കോലി; ഇരുവരും പറഞ്ഞതിനോട് യോജിക്കുന്നില്ല; കളിക്കാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പരാമര്‍ശങ്ങളെ ഇന്ത്യന്‍ ടീം ഒരിക്കലും പിന്തുണയ്ക്കില്ല; പരാമര്‍ശം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോലി; താരങ്ങളെ രണ്ടു കളിയില്‍ നിന്ന് വിലക്കിയേക്കും; താരങ്ങളെ വിലക്കിയാലും ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍

Britishmalayali
kz´wteJI³

സിഡ്നി: ടിവി ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരെ തള്ളി നായകന്‍ വിരാട് കോഹ്ലി ഇരുവരുടെയും പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണാന്‍ കഴിയൂ എന്നും ടീമിന്റെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നുമാണ് നായകന്‍ പറഞ്ഞത്. പരാമര്‍ശങ്ങളെ ഇന്ത്യന്‍ ടീം ഒരിക്കലും പിന്തുണയ്ക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള കളിക്കാരും അതിനോട് ഉറപ്പായും യോജിക്കില്ല.

ശനിയാഴ്ച സിഡ്നിയില്‍ തുടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമെതിരേ നടപടിയുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും ബിസിസിഐ നടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും രണ്ടു മല്‍സരങ്ങളില്‍നിന്നും വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരങ്ങള്‍ പാണ്ഡ്യയ്ക്ക് നഷ്ടമായേക്കും.ഇരുവരോടും ബിസിസിഐ വിശദീകരണവും തേടിയിരുന്നു.

സംഭവം വിവാദമായി വിശദീകരണം ചോദിച്ചതോടെ പാണ്ഡ്യ മാപ്പ് പറഞ്ഞു തലയൂരാന്‍ ശ്രമിച്ചിരുന്നു. ഇരുവരും ബിസിസിഐയെ ഖേദം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞിരിക്കുന്നത്. പാണ്ഡ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പകരക്കാരനെയും വിരാട് കോഹ്ലി കണ്ടെത്തിയിട്ടുണ്ട്. ''വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫിംഗര്‍ സ്പിന്നറെയും വ്രിസ്റ്റ് സ്പിന്നറെയും മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ കളിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ രവീന്ദ്ര ജഡേജയെ പോലൊരാള്‍ക്ക് ഓള്‍ റൗണ്ടറുടെ റോളേറ്റെടുക്കാന്‍ കഴിയും,'' കോഹ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''പകരക്കാരന്‍ ഉള്ളതിനാല്‍ പാണ്ഡ്യയ്ക്ക് വിലക്ക് വീണാലും അത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കില്ല. ഏതു സാഹചര്യത്തിലും ഒരാള്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ തക്ക വിധമാണ് ടീം രൂപീകരിച്ചിട്ടുള്ളത്. ബാറ്റിങ്ങിലും ബോളിങ്ങിലും ബാലന്‍സ് ചെയ്യാന്‍ പറ്റുന്ന കളിക്കാര്‍ എപ്പോഴും ടീമിലുണ്ടാവും,'' കോഹ്ലി വ്യക്തമാക്കി. നാളെ സിഡ്നിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിന മല്‍സരം.

'കളിക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളത്. തെറ്റു പറ്റിയെന്ന് രണ്ടു പേര്‍ക്കും ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവും. ഇപ്പോഴും ഒരു തീരുമാനത്തിനായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അതൊരിക്കലും ടീമിന്റെ കരുത്തിനെ തകര്‍ക്കില്ല,'' കോഹ്ലി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category