1 GBP = 91.00 INR                       

BREAKING NEWS

നൃത്ത സംഗീത സന്ധ്യയും കേരള ഭക്ഷണമേളയും; പ്രളയ ദുരന്തത്തിന് രണ്ടാം ഘട്ട കൈത്താങ്ങാകുവാന്‍ എന്‍എന്‍ഡിപി ചെമ്പഴന്തി യൂണിറ്റിന്റെ സാംസ്‌കാരികോത്സവം ഈമാസം 26ന്

Britishmalayali
സുധാകരന്‍ പാലാ

വെസ്റ്റേണ്‍സൂപ്പര്‍ മെയര്‍: പ്രളയ ദുരിത കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും നേരിട്ടെത്തി ഭക്ഷണവും വസ്ത്രവും അഭയവും ധനസഹായവും നല്‍കി മാതൃകയായ യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി അതിന്റെ രണ്ടാംഘട്ടത്തിലേക്ക്. പ്രളയ ദുരന്തം പേറുന്ന മൂന്നു കുടുംബങ്ങളെ ഏറ്റെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഒരു കൈത്താങ്ങ് എന്ന പേരിട്ട് ഈമാസം 26നു ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി 10 വരെ വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ സാംസ്‌കാരികോത്സവം നടക്കും.

സംഗീതസന്ധ്യാ, നൃത്തനൃത്യങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയ്ക്കൊപ്പം കേരളീയരുടെ വിശിഷ്ട രുചിക്കൂട്ടgകളുടെ കേരള ഭക്ഷണമേളയും നടക്കും. വെസ്റ്റേണ്‍സൂപ്പര്‍മെയര്‍ മേയര്‍ മൈക്കിള്‍ ലയല്‍ ഉദ്ഘാടനം ചെയ്യും. യുകെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് രാജേഷ് നടേപ്പള്ളി, സെക്രട്ടറി സൗമ്യ ഉല്ലാസ്, വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് മാത്യു, ഗായകന്‍ രാജഗോപാല്‍ കോങ്ങാട്, ജെതീഷ് പണിക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചെമ്പഴന്തി കുടുംബ യൂണിറ്റ് കണ്‍വീനര്‍ അഖിലേഷ് മാധവന്‍ അദ്ധ്യക്ഷത വഹിക്കും. നാല്‍പ്പതില്‍പ്പരം കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കുന്ന അന്‍പതില്‍പ്പരം കലാപ്രകടനങ്ങള്‍ വേദിയില്‍ അരങ്ങേറും. ഒപ്പം ചൂടേറിയ കേരള ഭക്ഷണ വിരുന്നും ആദ്യാവസാനം വരെ ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകസമിതി അറിയിച്ചു. സാംസ്‌കാരികോത്സവത്തിന്റെ പരിപൂര്‍ണ്ണ വിജയത്തിനായി ഏവരുടെയും സാന്നിധ്യവും ക്ഷണിക്കുന്നതായി കണ്‍വീനര്‍ അറിയിച്ചു.
 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

അഖിലേഷ് മാധവന്‍ - 07551657164, ലൈജു രാഘവന്‍ - 07723730828, ബീനാ ബിജു - 07988678167
 

സ്ഥലത്തിന്റെ വിലാസം

 

Weston Football Club, Winterstoke Road, Weston Super Mare, BS24 9AA
 


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category