1 GBP = 90.60 INR                       

BREAKING NEWS

ടിവി എക്സിക്യൂട്ടീവിനെ വിളിച്ച് വരുത്തി കൊന്ന് കാര്‍ ബൂട്ടില്‍ ഉപേക്ഷിച്ചതിന് ജയിലില്‍ കിടന്ന ഇന്ത്യന്‍ വംശജയായ സുന്ദരി ഒരു ബ്രിട്ടീഷ് നഗരത്തിന്റെ മേയറസ് ആവും; ലേബര്‍പാര്‍ട്ടി നേതാവിനെ കെട്ടി രണ്ടാം ജീവിതം തുടങ്ങിയ സുന്ദരിയെ തേടി വിവാദങ്ങളും

Britishmalayali
kz´wteJI³

ഗഗന്‍ദീപ് സിംഗ് എന്ന 21 കാരനായ ടിവി എക്സിക്യൂട്ടീവിനെ തന്റെ സ്റ്റുഡന്റ് ഫ്ലാറ്റിലേക്ക് വശീകരിച്ച് കൊണ്ട് വന്ന് മറ്റൊരാളുടെ സഹായത്തോടെ തലയ്ക്കടിച്ച് കൊന്ന് ഇന്ത്യന്‍ വംശജയായ സുന്ദരി മുന്‍ഡില്‍ മാഹില്‍ ഉടന്‍ ഒരു ബ്രിട്ടീഷ് നഗരത്തിന്റെ മേയറസ് ആവുമെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നു. ക്രൂരമായി കൊന്ന ഗഗന്‍ ദീപിനെ കമ്പി കൊണ്ട് കെട്ടി വരിഞ്ഞ് മെര്‍സിഡസ് കാറിന്റെ ബൂട്ടില്‍ ഉപേക്ഷിക്കുകയും കാര്‍ അഗ്‌നിക്കിരയാക്കുകയുമായിരുന്നു മാഹിലും കൂട്ടാളിയും ചെയ്തിരുന്നത്. പ്രസ്തുത കൊലക്കേസില്‍ മാഹില്‍ 2012ല്‍ ജയിലില്‍ അടക്കപ്പെടുകയും 2014ല്‍ പുറത്തിറങ്ങുകയുമായിരുന്നു.  പുറത്തിറങ്ങി നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കാണ് മേയറസ് ആകുന്നതിനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ മാഹില്‍ പഴ്സണല്‍ ട്രെയിനര്‍ എന്ന പുതിയ ജോലി സ്വീകരിച്ച് രണ്ടാം ജീവിതം കെട്ടിപ്പടുക്കുകയാണ്. അതിനിടെവളര്‍ന്ന് വരുന്ന ലേബര്‍ പാര്‍ട്ടി നേതാവായ വരീന്ദര്‍ സിംഗ് ബോലയെ ഈ കൊലയാളി വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. കൊലക്കേസില്‍ ആറ് വര്‍ഷമായിരുന്നു മാഹിലിന് തടവ് ശിക്ഷ വിധിക്കപ്പെട്ടിരുന്നതെങ്കിലും പകുതി ശിക്ഷ കഴിഞ്ഞ് സമയത്ത് ഇവരെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. താന്‍ ലണ്ടനിലെ വളരെ വേഗത്തില്‍ വളരുന്ന ഒരു ബറോയിലെ മേയറാകാന്‍ പോകുന്നുവെന്ന് ഈ ആഴ്ചയാണ് ബോല പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് മേയറുടെ പത്നിയെന്ന നിലയിലുള്ള എല്ലാ വിധ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ പോവുകയാണ് മുന്‍ കൊലയാളിയായ മാഹില്‍ എന്ന വിവാദമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. മാഹില്‍ മേയറസാകുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലപ്പെട്ട ഗഗന്റെ കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്. വിധിച്ച ജയില്‍ ശിക്ഷയുടെ പകുതി മാത്രം അനുഭവിച്ച് പുറത്തിറങ്ങിയതാണ് മാഹിലെന്നും ഇപ്പോള്‍ അവര്‍ക്ക് മേയറെസ് സ്ഥാനവും ലഭിക്കുന്നത് കടുത്ത അനീതിയാണെന്നാണ് ഗഗന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. തന്റെ സഹോദരനെ വശീകരിച്ച് മാഹില്‍ മരണക്കെണിയൊരുക്കുകയായിരുന്നുവെന്നാണ് ഗഗന്റെ സഹോദരി അമന്‍ദീപ് കൗര്‍ സിംഗ് ആരോപിക്കുന്നത്.

ഗഗനെ വധിച്ചുവെന്ന് മാഹില്‍ ഒരിക്കല്‍ പോലും തങ്ങളോട് സമ്മതിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ലെന്നും അമന്‍ കുറ്റപ്പെടുത്തുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന വിധത്തിലാണ് മാഹില്‍ ഇപ്പോഴും ജീവിക്കുന്നതെന്നും അമന്‍ ആരോപിക്കുന്നു. തന്റെ നേരെ നടന്ന ലൈംഗികാക്രമണത്തിന്റെ പ്രതികാരമെന്ന നിലയിലാണ് ബ്രൈറ്റണിലെ ഫ്ലാറ്റിലേക്ക് ഗഗനെ വിളിച്ച് വരുത്തി മാഹില്‍ വക വരുത്തിയതെന്നാണ് ഓള്‍ഡ് ബെയ്ലെ കോടതിയില്‍ വച്ച് നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് ബ്രൈറ്റണില്‍ നിന്നും 60 മൈല്‍അപ്പുറം സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീന്‍ വിച്ച് പാര്‍ക്കിന് സമീപത്തായിരുന്നു ഗഗന്റെ കത്തിക്കരിഞ്ഞ മൃതദേഹം കത്തിയ കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണപ്പെട്ടിരുന്നത്. തനിക്ക് കൊലയില്‍ പങ്കില്ലെന്ന് മാഹില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയെ തുടര്‍ന്ന് ഗഗനെ ശാരിരികമായി പരുക്കേല്‍പ്പിച്ച കേസിലാണ് മാഹിലിന് ആറ് വര്‍ഷം തടവ് വിധിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category