1 GBP = 91.00 INR                       

BREAKING NEWS

ടോറി അണികളില്‍ മഹാഭൂരിപക്ഷവും ബ്രക്സിറ്റിന് അനുകൂലം; ലേബര്‍ അംഗങ്ങള്‍ക്കിടയിലും ബ്രക്സിറ്റ് താല്‍പര്യം ഉയരുന്നു; അവസാന നിമിഷം തെരേസ മേയെ എംപിമാര്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമോ?

Britishmalayali
kz´wteJI³

ബ്രസല്‍സുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി തെരേസ മേ തയ്യാറാക്കിയിരിക്കുന്ന ബ്രക്സിറ്റ് ഡീലിന് സ്വന്തം പാര്‍ട്ടിയിലെ ചില നേതാക്കളില്‍ നിന്നും എംപിമാരില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആഴ്ച ഈ ഡീല്‍ കോമണ്‍സില്‍ വോട്ടിനിടുമ്പോള്‍ അതു പരാജയപ്പെടുന്നതിനുള്ള സാധ്യതയും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ടോറി അണികളില്‍ മഹാഭൂരിപക്ഷവും തെരേസ തയ്യാറാക്കിയിരിക്കുന്ന ബ്രക്സിറ്റ് ഡീലിനെ അനുകൂലിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സര്‍വേ ഫലം പുറത്തു വന്നു.

ഇതിനു പുറമെ ലേബര്‍ അംഗങ്ങള്‍ക്കിടയിലും ബ്രക്സിറ്റ് താല്‍പര്യം ഉയരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അവസാന നിമിഷം തെരേസ മേയെ എംപിമാര്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമോ എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. അടുത്തിടെ നടത്തിയ സര്‍വേഷന്‍ പോള്‍ പ്രകാരം ടോറി വോട്ടര്‍മാരില്‍ 55 ശതമാനം പേരും തെരേസയുടെ ബ്രക്സിറ്റ് ഡീലിനെ അനുകൂലിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞ മാസത്തേക്കാള്‍ എട്ടു പോയിന്റാണ് വര്‍ധവുണ്ടായിരിക്കുന്നത്. എന്നാല്‍ ഡീലിനെ എതിര്‍ക്കുന്ന ടോറി വോട്ടര്‍മാര്‍ 31 ശതമാനമാണ്. ഇവരില്‍ മുന്‍മാസത്തേക്കാള്‍ ഏഴ് പോയിന്റ് ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഡീലിനെ പിന്തുണക്കുന്ന ലേബര്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ എട്ട് പോയിന്റ് വര്‍ധനവുണ്ടാവുകയും നിലവില്‍ 30 ശതമാനമായിത്തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലേബര്‍ വോട്ടര്‍മാരില്‍ 51 ശതമാനവും  ഈ ഡീലിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. അതിനിടെ തെരേസയുടെ ഡീലിനെ എംപിമാര്‍ എതിര്‍ത്ത് തോല്‍പ്പിച്ചാല്‍ ബ്രക്സിറ്റിനെ അനുകൂലിച്ച് 2016ലെ റഫറണ്ടത്തില്‍ വോട്ട് ചെയ്ത 17 മില്യണ്‍ പേരെ അപമാനിക്കുന്നതിന് തുല്യമായിരിക്കുമെന്ന മുന്നറിയിപ്പുമായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രേയ്ലിംഗ് രംഗത്തെത്തിയിട്ടുമുണ്ട്.

ഇത്തരത്തില്‍ ഡീലിനെ വോട്ട് ചെയ്ത് എംപിമാര്‍ തോല്‍പിച്ചാല്‍ അത് ബ്രിട്ടനിലെ ജനാധിപത്യത്തില്‍ കടുത്ത പ്രത്യാഘതങ്ങളുണ്ടാക്കുമെന്നും ഇംഗ്ലീഷ് സിവില്‍ വാറിന് ശേഷം നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന മിതവാദപരമായ രാഷ്ട്രീയത്തിന് അന്ത്യം കുറിയ്ക്കപ്പെട്ട് നവനാസി പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നതിന് വഴിയൊരുക്കുമെന്നും ഗ്രേയ്ലിംഗ് മുന്നറിയിപ്പേകുന്നു. കൂടാതെ ഇതിനെ തുടര്‍ന്ന് മുന്‍ ഇംഗ്ലീഷ് ഡിഫെന്‍സ് ലീഗ് നേതാവായ ടോമി റോബിന്‍സനെ പോലുള്ളവര്‍ ശക്തി പ്രാപിക്കുമെന്നും ഗ്രേയ്ലിംഗ് താക്കീത് നല്‍കുന്നു.

നിരവധി വിമത ടോറി എംപിമാര്‍ ലേബര്‍ എംപിമാര്‍ക്കൊപ്പം ചേര്‍ന്ന് തെരേസയുടെ ബ്രക്സിറ്റ് ഡീലിനെ കോമണ്‍സില്‍ വോട്ട് ചെയ്ത് തോല്‍പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈ പോള്‍ ഫലവും ഗ്രെയ്ലിംഗിന്റെ മുന്നറിയിപ്പും പുറത്തു വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മനംമാറ്റമുണ്ടായി എംപിമാര്‍ അവസാന നിമിഷം തെരേസയുടെ ഡീലിനെ പിന്തുണക്കുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായിട്ടുണ്ട്. തന്റെ ഡീല്‍ പരാജയപ്പെട്ടാല്‍ നോ ഡീല്‍ ബ്രക്സിറ്റ് നടപ്പിലാക്കുമെന്നാണ് തെരേസ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാല്‍ നോ ഡീലിനെ എതിര്‍ത്ത് കൊണ്ട് വിവിധ പാര്‍ട്ടികളില്‍ പെട്ട 200ല്‍ അധികം എംപിമാരും ബിസിനസ് നേതാക്കളും രംഗത്തെത്തുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category