1 GBP = 87.80 INR                       

BREAKING NEWS

73കാരനായ ഇംഗ്ലീഷ് ടൗണ്‍ മേയര്‍ 30 കടക്കാത്ത ഫിലിപ്പിനോ യുവതിയെ വധുവാക്കിയത് വിസിറ്റിംഗ് വിസയില്‍ എത്തിച്ച്; ഇംഗ്ലീഷ് വൃദ്ധന്‍മാര്‍ക്ക് വിവാഹ മാര്‍ക്കറ്റൊരുക്കി ഫിലിപ്പിനോ ബ്യൂറോകള്‍

Britishmalayali
kz´wteJI³

കേംബ്രിഡ്ജ്ഷെയറിലെ മാര്‍ച്ചില്‍ അഞ്ച് വട്ടം മേയറായിരുന്ന 73കാരനായ വിഭാര്യന്‍ കിറ്റ് ഓവന്‍ 30 കടക്കാത്ത ഫിലിപ്പിനോ യുവതിയെ വിവാഹം കഴിച്ച് വന്‍ വിവാദമുയര്‍ത്തി. വാട്സാപ്പിലൂടെയും ഫേസ്ടൈമിലൂടെയും കണ്ട് പരിചയപ്പെട്ട എയ്സ എന്ന യുവതിയെയാണ് യുകെയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിച്ച് ഓവന്‍ ഇന്നലെ വിവാഹം കഴിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇംഗ്ലീഷ് വൃദ്ധന്‍മാര്‍ ഇത്തരത്തില്‍ ഫിലിപ്പിനോ യുവതികളെ വിവാഹം കഴിക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ഈ ഒരു സാഹചര്യം പരമാവധി മുതലെടുക്കുന്നതിനായി ഇംഗ്ലീഷ് വൃദ്ധന്‍മാര്‍ക്ക് വിവാഹ മാര്‍ക്കറ്റൊരുക്കി ഫിലിപ്പിനോ ബ്യൂറോകള്‍ രംഗത്തെത്തിയിട്ടുമുണ്ട്. തന്റെ ഭാര്യയുടെ യഥാര്‍ത്ഥ പ്രായം ടോറി നേതാവ് കൂടിയായ ഓവന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ താന്‍ ഇവരെ ഇന്റര്‍നെറ്റിലൂടെ കണ്ടു മുട്ടി അടുക്കുകയായിരുന്നുവെന്ന കാര്യം സമ്മതിച്ചിട്ടുമുണ്ട്. തങ്ങള്‍ വാട്സാപ്പിലൂടെയം ഫേസ്ടൈമിലൂടെയും കണ്ട് പരിചയപ്പെട്ടിട്ട് കുറേ നാളായെന്നും ഇപ്പോള്‍ നേരിട്ട് കാണേണ്ട സമയമാണെന്ന് തോന്നിയപ്പോള്‍ അതു നടപ്പിലാക്കുകയായിരുന്നുവെന്നും ഓവന്‍ പറയുന്നു.

അതിന്റെ ഭാഗമായി ഓവന്‍ ഫിലിപ്പീന്‍സിലേക്ക് പോവുകയും എയ്സയെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിരുന്നു. താന്‍ എങ്ങനെയാണ് എയ്സയോട് പ്രപ്പോസ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്നും ഓവന്‍ വെളിപ്പെടുത്തുന്നു. ഓവന്റെ ഹോം ടൗണായ മാര്‍ച്ചിലെ ഒരു രജിസ്ട്രര്‍ ഓഫീസില്‍ വച്ച് തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് യെ ഓല്‍ഡെ ഗ്രിഫിന്‍ ഹോട്ടലില്‍ വച്ച് ഒരു റിസപ്ഷനും നടന്നിരുന്നു. ഇവരുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നുണ്ട്.

വിവാഹച്ചടങ്ങിനു ശേഷം ഓവന്‍ എയ്സയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്. തുടര്‍ന്ന് ബുഫെ റിസപ്ഷനും നടന്നു. മാര്‍ച്ച് ടൗണ്‍ കൗണ്‍സില്‍ ഇലക്ഷനില്‍ വീണ്ടും വിജയിച്ചാല്‍  ഓവന്‍ വീണ്ടും ഇവിടുത്തെ മേയറാകാന്‍ സാധ്യതയുണ്ട്. മുന്‍ ഭാര്യയായ ബിവെര്‍ലി ഓവനില്‍ ഇദ്ദേഹത്തിന് ലിസ, ജോനാതന്‍, എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2008ല്‍ മുന്‍ ഭാര്യ മരിച്ചിരുന്നു. 1967ല്‍ മിസ് ഹുന്‍സ്റ്റാന്‍ടന്‍ കിരീടം ചൂടി സുന്ദരിയായിരുന്നു ബിവെര്‍ലി. ഇതിന് പുറമെ നിരവധി തവണ മിസ് ആംഗ്ലിയക്കായി യോഗ്യത നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 12 വര്‍ഷക്കാലം മാര്‍ച്ചിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫീസിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category