1 GBP = 87.80 INR                       

BREAKING NEWS

തന്റെ അമ്മയുടെ അതേ ഗതികേട് ഭാര്യയെയും തേടി എത്തുമെന്ന വാര്‍ത്തകളില്‍ അസ്വസ്ഥനായി ഹാരി; മോശം വാര്‍ത്തകളില്‍ അസ്വസ്ഥയായ മേഗന് താങ്ങായി രണ്ടും കല്‍പിച്ച് രാജകുമാരന്‍

Britishmalayali
kz´wteJI³

വിന്‍സര്‍: ഈ അടുത്ത കാലത്തായി തന്റെ ഭാര്യ മേഗന്‍ മെര്‍ക്കലിനെതിരെ പടര്‍ന്ന് പിടിക്കുന്ന കടുത്ത വിവാദങ്ങളില്‍ ഭര്‍ത്താവ് ഹാരി രാജകുമാരന്‍ ആകെ അസ്വസ്ഥനാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. തന്റെ അമ്മയായ ഡയാന രാജകുമാരിയുടെ ഗതികേട് മേഗനെയും തേടിയെത്തുമെന്ന വാര്‍ത്തകളില്‍ ഹാരി കടുത്ത ആശങ്കയിലാണ്. തന്നെക്കുറിച്ചുള്ള മോശം വാര്‍ത്തകളില്‍ അസ്വസ്ഥയായി കഴിയുന്ന മേഗന് താങ്ങായി രണ്ടും കല്‍പിച്ചാണ് ഹാരി രംഗത്തെത്തിയതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ സന്ദിഗ്ദ ഘട്ടത്തില്‍ പ്രിയതമയെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കുന്ന നിലപാടാണ് ഹാരി പുലര്‍ത്തി വരുന്നത്.
തന്റെ അമ്മ ഡയാന മരിക്കുന്നതിന് മുമ്പ് ഇതേ അവസ്ഥയിലായതിന് സാക്ഷ്യം വഹിച്ച ഹാരി ആ ഗതി ഭാര്യയ്ക്കുണ്ടാവാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ഇപ്പോള്‍ പുലര്‍ത്തി വരുന്നത്. തനിക്കെതിരെയുള്ള നെഗറ്റീവ് പ്രചാരണങ്ങളും ആരോപണങ്ങളിലും ഗര്‍ഭിണിയായ മേഗന്‍ ആകെ അസ്വസ്ഥയാണെന്നാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മേഗന്റെയും ഡയാനയുടെയും ആദ്യനാളുകള്‍ ഇതു പോലെ തന്നെയായിരുന്നുവെന്നാണ് വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ഡയാന രാജകുടുംബത്തിലേക്ക് എത്തിയത് മുതല്‍ 1997ല്‍ മരിക്കുന്നത് വരെ കടുത്ത അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും അവര്‍ എടുത്തു കാട്ടുന്നു.

ഗര്‍ഭത്തിന്റെ സ്വാഭാവികമായ അസ്വസ്ഥതകള്‍ക്ക് പുറമെ തനിക്കെതിരെ പരക്കുന്ന ആരോപണങ്ങളാലും മേഗന്‍ കടുത്ത സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നാണ് യുഎസ് വീക്കിലിയോട് സംസാരിക്കവെ രാജകുടുംബവുമായി അടുത്ത ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ തന്റെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഹാരി ധര്‍മസങ്കടത്തിലാകുന്നുണ്ടെന്നും ഉറവിടം വെളിപ്പെടുത്തുന്നു. മേഗനെ നിലവില്‍ ഡയാനയ്ക്ക് സമാനം ''മോര്‍ഫിംഗിന്'' വിധേയയാക്കിയ അവസ്ഥയാണുള്ളതെന്നും കൊട്ടാരത്തില്‍ മേഗന്റെ വാക്കുകള്‍ക്ക് വിലയില്ലാതായെന്നും റോയല്‍ എക്സ്പര്‍ട്ടായ മെലാനി ബ്രോംലെ പറയുന്നത്.

ചാള്‍സിനെ വിവാഹം കഴിച്ച് കൊട്ടാരത്തിലെത്തിയ ഡയാനയുടെ ആദ്യ നാളുകള്‍ അസഹനീയമായിരുന്നുവെന്നാണ് മെലാനി പറയുന്നത്. ഇതേ അവസ്ഥയിലൂടെയാണ് മേഗനും ഇപ്പോള്‍ കടന്ന് പോകുന്നതെന്നും അവര്‍ എടുത്തു കാട്ടുന്നു. ഹാരിക്ക് അമ്മയെ ദുരന്തത്തിലേക്ക് നീങ്ങുന്നതില്‍ നിന്നും രക്ഷിക്കാന്‍ അന്ന് സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഭാര്യയെ എങ്കിലും സമാന സാഹര്യത്തില്‍ നിന്നും രക്ഷിക്കണമെന്നാണ് നിരവധി പേര്‍ നിര്‍ദേശിക്കുന്നത്. മേഗന്‍ കഴിയുന്നതും വിവാദമുണ്ടാക്കരുതെന്നും ഇല്ലെങ്കില്‍ ഡയാനയുടെ ഗതിതന്നെയായിരിക്കും മേഗനുമുണ്ടാവുകയെന്ന കടുത്ത മുന്നറിയിപ്പേകി ചാനല്‍ 5 ഡോക്യുമെന്ററിയിലൂടെ  ഡയാനയുടെ മുന്‍ പാചകക്കാരനും കാമുകനുമായ പോള്‍ ബുറെല്‍ രംഗത്തെത്തിയിരുന്നു.

കൊട്ടാരത്തിലെ പരമ്പരാഗത രീതികളെ ധിക്കരിച്ച് കൊണ്ട് മേഗന്‍ ഫാഷനബിളായി വസ്ത്രധാരണം നടത്തുകയും കൊട്ടാരത്തിലെ ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തത് മേഗന് ചീത്തപ്പേരുണ്ടാക്കിയിരുന്നു. ഇതിന് പുറമെ വില്യം രാജകുമാരനുമായും പത്‌നി കേയ്റ്റുമായും മേഗന്‍ നല്ല സുഖത്തിലല്ലെന്നും തല്‍ഫലമായി കുടുംബത്തില്‍ വിള്ളലുണ്ടായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും സമീപകാലത്ത് പുറത്ത് വന്നിരുന്നു. തന്റെ അച്ഛനടക്കമുള്ള അടുത്ത കുടുംബക്കാരെ തിരിഞ്ഞ് നോക്കിയില്ലെന്ന കടുത്ത വിമര്‍ശനവും മേഗനെതിരെ ഉയര്‍ന്ന് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category