1 GBP = 88.00 INR                       

BREAKING NEWS

ഹോളിസ്പിരിറ്റ് ഈവനിങ്ങും രോഗശാന്തി ശുശ്രൂഷയും ഈമാസം 17ന് മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും

Britishmalayali
ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നേതൃത്വം നല്‍കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ഈമാസം 17ന് വ്യാഴാഴ്ച്ച മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ഉപദേശകനും മാഞ്ചസ്റ്റര്‍ മിഷന്‍ സീറോ മലബാര്‍ ചാപ്ലയിനുമായ ഫാ: ജോസ് അഞ്ചാനിക്കലും സെഹിയോന്‍ അഭിഷേകാഗ്നി മിനിസ്ട്രി ടീമും ഇത്തവണ ശുശ്രൂഷകള്‍ നയിക്കും. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വ്യാഴാഴ്ച വൈകിട്ട് 5. 30 മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ  ധ്യാനത്തിന്റെ ഭാഗമാകും. ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ ഏവരെയും ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം
St. Peter & St. Paul Catholic Church, Park Road, Salford, Manchester, M6 8JR
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജു ചെറിയാന്‍ - 07443630066, മൈക്കിള്‍ മര്‍ഫി -  07815472582

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category