1 GBP = 90.60 INR                       

BREAKING NEWS

കല്യാണ മണ്ഡപത്തില്‍ നിന്നും നടന്നു കയറിയത് ക്വസ്റ്റ്യന്‍ പേപ്പറിന് മുന്നിലേക്ക്; വിവാഹ വേഷത്തില്‍ സര്‍വകലാശാല പരീക്ഷയെഴുതി ബികോം വിദ്യാര്‍ത്ഥിനി; വെള്ളറടയിലെ അച്ചുവിന്റെ വിവാഹ ദിനം സര്‍വകലാശാലയുടെ പരീക്ഷണ ദിനമായതിങ്ങനെ

Britishmalayali
kz´wteJI³

വെള്ളറട: സുമംഗലിയായി നിമിഷങ്ങള്‍ക്കകം വരനൊപ്പം അച്ചു നേരെ പോയത് ക്ഷേത്ര ദര്‍ശനത്തില്ല, പകരം ക്വസ്റ്റ്യന്‍ പേപ്പറിന് മുന്നിലേക്ക്. വെള്ളറടയിലെ വിവാഹദിനം സര്‍വകലാശാലയുടെ പരീക്ഷണ ദിനമായതാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാകുന്നത്. വിവാഹ സല്‍ക്കാരം കഴിഞ്ഞ് പൂക്കള്‍കൊണ്ട് അലങ്കരിച്ച വണ്ടിയില്‍ വധൂവരന്മാര്‍ വിവാഹ വേദിയിലെത്തിയപ്പോള്‍ കൂടെയിരുന്ന് പരീക്ഷയെഴുതിയവര്‍ക്കം കൗതുകമുണര്‍ന്നു.

പനച്ചമൂട് വൈറ്റ് മെമോറിയല്‍ കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥിനി കിളിയൂര്‍ മിശിഹാ നഗര്‍ എസ്എസ് ഭവനില്‍ എസ്.എസ്.അച്ചുവാണ് വിവാഹവേദിയില്‍ നിന്നും നേരെ പരീക്ഷാ ഹാളിലെത്തിയത്. ജെ.സൈമന്റെയും സ്വര്‍ണമ്മയുടെയും മകളായ അച്ചുവിന്റെയും അഞ്ചുമരംകാല മൈലകുന്ന് അയിന്‍ നിവാസില്‍ ഷീന്‍പ്രസാദിന്റെയും വിവാഹം ഇന്നലെ രാവിലെ 10ന് ആയിരുന്നു. വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷാതീയതി ഏഴാം തീയതിയില്‍നിന്നു പത്തിലേയ്ക്കു മാറ്റിയ വിവരമെത്തിയത്.

കിളിയൂര്‍ ഉണ്ണി മിശിഹാ ദേവാലയത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് വെള്ളറടയിലെ ഹാളില്‍ നടന്ന വിരുന്നു സല്‍ക്കാരത്തിനിടയില്‍ വരനെയും കൂട്ടി വധു പരീക്ഷയ്ക്കെത്തുകയായിരുന്നു. 1.30ന് ആരംഭിച്ച പരീക്ഷയ്ക്ക് 1.45ന് എത്തി അച്ചു പങ്കെടുത്തു. അച്ചു പരീക്ഷയെഴുതാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളോടൊപ്പം വിരുന്നു സല്‍ക്കാര വേദിയിലേയക്കു മടങ്ങിയ ഷീന്‍പ്രസാദ് വൈകിട്ട് തിരിച്ചെത്തി ഭാര്യയെ കൂട്ടിക്കൊണ്ടു വീട്ടിലേയ്ക്കു പോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category