1 GBP = 87.80 INR                       

BREAKING NEWS

മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു പോയ ജെസ്ന പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരനൊപ്പം ആസാമിലെയോ ബംഗാളിലെയോ ഗ്രാമത്തിലേക്ക് മുങ്ങിയിട്ടുണ്ടാകുമോ? കാസര്‍കോട് നിന്നും കാണാതായ യുവതിയെ ആസാമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയില്‍ നിന്നും കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതോടെ ദുരൂഹ തിരോധാനത്തിന് ഇങ്ങനെയും ഒരു ട്വിസ്റ്റ് സംഭവിച്ചു കൂടേ എന്നു ചോദിച്ചു പൊലീസ് സംഘം; മുക്കൂട്ടുതറയില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് കാണാതായ പെണ്‍കുട്ടിയെ തേടി പൊലീസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോയേക്കും

Britishmalayali
kz´wteJI³

കോട്ടയം: മാസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പെണ്‍കുട്ടി ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തില്‍ പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഈ കേസില്‍ പുതിയ അന്വേഷണ സംഘം എത്തിയിട്ടും ഒന്നും സംഭവിക്കാത്ത അവസ്ഥയാണിപ്പോള്‍. ജെസ്നയോട് സാദൃശ്യമുള്ള യുവതിയെ പലയിടങ്ങളില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എങ്കിലും അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. ഇതോടെ പുതിയ വഴികള്‍ തേടുകയാണ് അന്വേഷണ സംഘം.

അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വിശദമായ മറ്റൊരു അന്വേഷണത്തിനും അന്വേഷണ സംഘം ഒരുങ്ങുകയാണ്. കാസര്‍കോട് കുമ്പളയില്‍ നിന്നും കാണാതായ യുവതിയെ അസമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയില്‍ നിന്നു കുമ്പള പൊലീസ് കണ്ടെത്തിയത് അടുത്തിടെയാണ്. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുന്‍പാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ പേരാല്‍ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്.

കുമ്പള മൊഗ്രാല്‍ ബേക്കറിയില്‍ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സല്‍പാറ സ്വദേശി അഷ്റഫുല്‍(24)മായി പ്രണയത്തില്‍ ആയിരുന്നു യുവതി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടിയാണ് അന്വേഷണം നടത്തിയത്.

ഈ സംഭവം പുറത്തുവന്നതോടെ അന്വേഷണ സംഘ മറ്റുവിധത്തിലാണ് ചിന്തിച്ചു തുടങ്ങിയത്. ജെസ്നയുടെ പിതാവ് നിര്‍മ്മാണ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളും ഇവടെ ജോലിക്കെത്താറുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും ജെസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടാകുമോ എന്ന അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ജെസ്നയെ തട്ടിക്കൊണ്ടു പോയിരിക്കുമോ എന്ന അന്വേഷണത്തിലാണ് പൊലീസ് ഒരുങ്ങുന്നത്. കാസര്‍കോട്ടെ സംഭവത്തിന് സമാനമായ കേസുകള്‍ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഈ സാചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ആ വഴിക്കും അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

ഇതിനായി ജെസ്നയെ കാണാതാകുമ്പോള്‍ പിതാവിനൊപ്പം ജോലി ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ ജെസ്ന ഒളിച്ചോടിയോ ജീവിപ്പിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇല്ല. ഇതിനിടെ ക്രൈംബ്രാഞ്ച് സംഘംജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തെളിവുകള്‍ മുണ്ടക്കയത്തു നിന്നും ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. ഇവര്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന കൂട്ടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും അന്വേഷണം നടത്തുന്നത്.

നേരത്തെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവു ശേഖരിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പെണ്‍കുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാര്‍ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവരെയും വാഹനത്തെയും തിരിച്ചറിയാനാണ് ദൃശ്യങ്ങള്‍ പഞ്ചായത്തംഗങ്ങളെ കാണിച്ചത്. ടൗണിലെ ഡ്രൈവര്‍മാരെയും ദൃശ്യങ്ങള്‍ കാണിച്ചു. എന്നാല്‍ ഒരു സൂചനയും ലഭിച്ചില്ല. വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലാത്തതാണ് തിരിച്ചറിയാനുള്ള തടസ്സം. ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയെയും യുവാവിനെയും വാഹനവും തിരിച്ചറിഞ്ഞാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍.

നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. മാര്‍ച്ച് 22 നാണ് ജെസ്നയെ കാണാതാകുന്നത്. ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ മെട്രോയില്‍ കണ്ടെന്നത് അടക്കമുള്ള കിംവതന്ദികള്‍ പുറത്തുവന്നിരുന്നു. ഇതോടെ അന്വേഷണം ആ വഴിക്കും നീണ്ടു. എങ്കിലും എങ്ങഉമെത്തിയില്ല. കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്.

ഫോണ്‍ കോളുകളും സിസിടിവി ദൃശ്യങ്ങളും വാട്സാപ് സന്ദേശങ്ങളുമൊക്കെ ശേഖരിച്ചാണ് പൊലീസ് തെളിവുകള്‍ കണ്ടെത്തിയത്. ചെറിയ സൂചനകള്‍ പോലും അവഗണിക്കാതെയുള്ള അന്വേഷണമാണു നടത്തിയത്. വിരമിക്കാന്‍ തുടങ്ങുന്ന ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനങ്ങള്‍ തുടരെ ഉയര്‍ത്തിയെങ്കിലും അതൊക്കെ അവഗണിച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലായിരുന്നു നേരത്തെ അന്വേഷണം മുന്നോട്ടു പോയത്. ആസൂത്രിതമായി സ്വയം പോയതാണോ ആരെങ്കിലും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതാണോയെന്നേ അറിയേണ്ടതുള്ളൂവെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നിട്ടും അന്വേഷണം എങ്ങും എത്താതെ പോയതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category