1 GBP = 91.00 INR                       

BREAKING NEWS

തൃശൂര്‍ കല്യാണ്‍ ജൂവലറിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണം കാര്‍ അടക്കം കവര്‍ന്നതിന് പിന്നില്‍ കോടാലി ശ്രീധരനോ? തെളിവായി പുറത്തുവന്നത് നിര്‍ണായക ദൃശ്യങ്ങള്‍; കവര്‍ച്ച ആസൂത്രണം ചെയ്തതും സംഘത്തിലുള്ളവര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും 'കോടാലി'യുടെ അനുയായി 'നാണി'യെന്ന് സൂചന; വിശദമായ അന്വേഷണത്തിന് തമിഴ്നാട് പൊലീസ് കേരളത്തില്‍

Britishmalayali
kz´wteJI³

പാലക്കാട്: ആഗോള ജുവല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജുവല്ലേഴ്സിന്റെ ഒരു കോടി രൂപയുടെ സ്വര്‍ണം കാര്‍ അടക്കം കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ ഹവാല മാഫിയക്ക് ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. തൃശ്ശൂരിലെ ഹവാലാ രാജാവ് കൂടിയായ കോടാലി ശ്രീധരനാണ് സംഘത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. കോയമ്പത്തൂരിനു സമീപം ദേശീയപാതയിലെ ചാവടിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.

പെട്രോള്‍ പമ്പിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമുള്ള സിസിടിവിയിലാണു ദൃശ്യം പതിഞ്ഞത്. ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന കോടാലി ശ്രീധരനും സംഘവുമാണു കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ദൃശ്യങ്ങളില്‍ പതിഞ്ഞതു ശ്രീധരന്റെ പ്രധാന അനുയായി മലപ്പുറം വള്ളുവമ്പുറം സ്വദേശി നാണിയെന്നു വിളിപ്പേരുള്ള ഷംസുദ്ദീനാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹവാല, കുഴല്‍പ്പണം കടത്തു സംഘങ്ങളെയും സ്വര്‍ണവ്യാപാരികളെയും ആക്രമിച്ചു പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ ഇയാള്‍ മലപ്പുറത്തു പൊലീസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. കവര്‍ച്ച ആസൂത്രണം ചെയ്തതും സംഘത്തിലുള്ളവര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും ഇയാളാണെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.

കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാവിലെ മലപ്പുറത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചതിലൂടെയാണു സിസിടിവി ദൃശ്യം ഷംസുദ്ദീന്റേതാണെന്നു തിരിച്ചറിഞ്ഞത്. അതേസമയം, ദൃശ്യങ്ങളില്‍ പതിഞ്ഞ മറ്റൊരാളെ തിരിച്ചറിയാനായിട്ടില്ല. റോഡിലേക്കിറങ്ങിയവരില്‍ മൂന്നുപേര്‍ മുഖംമൂടിയിട്ടിരുന്നെന്നാണു പൊലീസിനു ലഭിച്ച മൊഴി. കേരളത്തില്‍ സമാനമായ കവര്‍ച്ചകള്‍ നടന്ന പാലക്കാട്, തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അന്വേഷണ സംഘമെത്തി. ഇവിടങ്ങളിലെ സ്റ്റേഷനുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. കേരള പൊലീസിന്റെ കൂടി സഹായത്തോടെ അന്വേഷണം വ്യാപിപ്പിക്കാനാണു ശ്രമമെന്നു തമിഴ്നാട് പൊലീസ് അറിയിച്ചു.


തിങ്കഴാഴ്ച ഉച്ചയോടെയാണു വാളയാറിനും കോയമ്പത്തൂരിനും ഇടയിലുള്ള ചാവടിയില്‍ കല്യാണ്‍ ജൂവലറിയുടെ കാര്‍ ആക്രമിച്ചു ഡ്രൈവര്‍മാരെ മര്‍ദിച്ചു റോഡില്‍ തള്ളി കാറും സ്വര്‍ണവും കവര്‍ന്നത്. പിന്നീട് ജൂവലറിയുടെ കാര്‍ കോയമ്പത്തൂര്‍ ഇമുനാരി അന്‍പുനഗറിലും ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കറുപ്പന്‍കരയിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കോയമ്പത്തൂര്‍ എസ്പി.യുടെ പ്രത്യേക അന്വേഷണ സംഘം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പന്‍കരയെന്ന സ്ഥലത്ത് നിന്ന് കണ്ടെത്തു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങള്‍ ഇവിടെയായിരുന്നു ഉപേക്ഷിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category