1 GBP = 87.80 INR                       

BREAKING NEWS

അന്ന് വിഎസ് സര്‍ക്കാര്‍ വിട്ടയച്ചത് ക്ലാസ് മുറിയില്‍ കയറി കുരുന്നുകളുടെ മുമ്പിലിട്ട് ഒരു അദ്ധ്യാപകനെ നിഷ്ഠൂരം വെട്ടിനുറുക്കി കൊന്ന പ്രദീപന്‍ അടക്കമുള്ളവരെ; ഇപ്പോള്‍ കുരുക്കിലായത് ഗവര്‍ണര്‍ വിസമ്മതിച്ച 36 പേരെ വിട്ടയക്കാനുള്ള അപേക്ഷക്ക് ബലം കൂട്ടാന്‍ പഴയകഥ സൂചിപ്പിച്ചത്; സിപിഎമ്മിന്റെ ഇഷ്ടക്കാരായ പുതിയ ലിസ്റ്റില്‍ ഉള്ളവരുടെ മോചനം അസാധ്യമായതിനൊപ്പം ഏഴു വര്‍ഷമായി പുറത്തിറങ്ങി നടന്ന പലര്‍ക്കും ഇനി വീണ്ടും അഴിയെണ്ണേണ്ടി വരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാര്‍ട്ടി കോടതി വിധി കല്‍പ്പിച്ചു കൊല്ലും.. അതിന് ശേഷം ഇഷ്ടമുള്ളവരെ പ്രതികളാക്കി പൊലീസിനു നല്‍കും.. പിന്നീട് കോടതിയില്‍ കേസു നടത്തി വിജയിപ്പിക്കും.. ഇനി ശിക്ഷിക്കപ്പെട്ടാല്‍ തടവറയില്‍ സുഖജീവിതം ഒരുക്കും... അതും പോരെങ്കില്‍ അധികാരത്തില്‍ എത്തിയാല്‍ തോന്നിയത് പോലെ പരോള്‍ അനുവദിക്കും. ശിക്ഷാ ഇളവു നല്‍കാന്‍ വേണ്ടി മാനദണ്ഡങ്ങളെല്ലാം തെറ്റിച്ച് നടപടി കൈക്കൊള്ളും. ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് കേരളത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍, അഹന്തയുടെ ഈ സിപിഎം രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കിയ തീരുമാനം റദ്ദാക്കുകയായിരുന്നു ഹൈക്കോടതി. കഴിഞ്ഞ വി എസ് സര്‍ക്കാറിന്റെ കാലത്ത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ വിട്ടയച്ചവരുടെ കാര്യത്തിലാണ് കോടതി ഇടപെട്ടിരിക്കുന്നത്.

209 പേരുടെ ശിക്ഷാ ഇളവ് കോടതി പുനഃപരിശോധിക്കുന്നത് ഇതാദ്യ സംഭവമാണ്. തടവുകാര്‍ക്ക് ഇളവു നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുന്‍പ് മൂന്നു തവണ കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തില്‍താഴെ തടവുകാരാണ് അന്നെല്ലാം പട്ടികയിലുണ്ടായിരുന്നത്. ഇത്രയും തടവുകാരുടെ ശിക്ഷ ഇളവു റദ്ദാക്കുന്നത് ആദ്യമാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. തടവുകാരെ മോചിപ്പിക്കാനായി അന്ന് തയാറാക്കിയ മൂന്നു പട്ടികകളില്‍ ഒന്നാണ് വിവാദമായതും ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയതും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അറുന്നൂറിലധികം തടവുകാരെ മോചിപ്പിക്കാനുള്ള ശുപാര്‍ശ തയാറാക്കിയിരുന്നു. എന്നാല്‍ തടവുകാരെ മോചിപ്പിക്കുന്നതിനു മുന്‍പ് കോടതി ഇടപെടലുണ്ടായതിനാല്‍ നടപടികള്‍ അവസാനിപ്പിക്കേണ്ടിവന്നു. 2011ല്‍ മോചിപ്പിക്കപ്പെട്ട 209 തടവുകാരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇളവു ലഭിച്ചവരില്‍ യോഗ്യതയില്ലാത്തവരുണ്ടെങ്കില്‍ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 18ാം തീയതിയാണു തടവുപുള്ളികളെ സര്‍ക്കാര്‍ മോചിപ്പിച്ചത്. എന്നാല്‍ മോചിപ്പിച്ചവര്‍ ചെറിയ പുള്ളികള്‍ ആയിരുന്നില്ല. യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ ഇട്ട് വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരായിരുന്നു ഇവര്‍. കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം പ്രവര്‍ത്തകന്‍ അച്ചാരുപറമ്പത്ത് പ്രദീപന്‍ അടക്കം 209 തടവുകാരെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചത്. സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയും അന്നു വിട്ടയച്ചു. പ്രദീപനെ മോചിപ്പിക്കുന്നതു രാഷ്ട്രീയ വിവാദമാകുമെന്നതിനാല്‍ തല്‍ക്കാലം മോചിപ്പിക്കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍നിന്നു ഇടപെടലുണ്ടായി. അന്ന് കോടിയേരി ആയിരുന്നു ചരടുവലികള്‍ നടത്തിയത്.

കണ്ണൂരിലെ പ്രബലനായ നേതാവ് പ്രദീപനുവേണ്ടി നിലകൊണ്ടതോടെ തീരുമാനം മാറ്റി. സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച കേസിലും പ്രദീപന്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ തല്‍ക്കാലം മോചിപ്പിക്കേണ്ടെന്ന് അന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചത്. രാത്രി എട്ടോടെ തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവ് ജയിലുകളിലെത്തി. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രദീപന്റെ പേര് പട്ടികയില്‍നിന്നു വെട്ടിയില്ല. പരോളിലായിരുന്ന പ്രദീപന്‍ അറിയിപ്പ് ലഭിച്ചതനുസരിച്ച് കണ്ണൂര്‍ ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി പതിനൊന്ന് മണിയോടെ പുറത്തിറങ്ങി.

ഇളവുകളടക്കം 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയായ ജീവപര്യന്തം തടവുകാരെയാണ് 2011ല്‍ വിട്ടയച്ചത്. തടവുകാരെ വിട്ടയ്ക്കാന്‍ 2010 ഓഗസ്റ്റ് മാസത്തില്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രീയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനുമുന്‍പ് സിപിഎമ്മുകാരായ ചിലരെ വിട്ടയക്കുകയാണു ലക്ഷ്യമെന്നായിരുന്നു ആരോപണം. കെ.ടി.ജയകൃഷ്ണന്‍ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രദീപനെ വിട്ടയക്കാനുള്ള നടപടി ജയകൃഷ്ണന്റെ അമ്മ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഹര്‍ജി പിന്‍വലിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വനിതയടക്കം 39 തടവുകാരെയാണു വിട്ടയച്ചത്. ഭൂരിഭാഗം പേരും ജീവപര്യന്തം തടവുകാരായ സിപിഎം പ്രവര്‍ത്തകരായിരുന്നു.

ഹൈക്കോടതിയില്‍ നിന്നുള്ള പുതിയ വിധിയോടെ ശിക്ഷയിളവിനു പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത തടവുകാരുടെ മോചനവും തുലാസിലാക്കുന്നതായി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെങ്കിലും നിയമക്കുരുക്കിലേക്കു നീങ്ങാനാണു സാധ്യത. കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് 36 പേരുടെ പട്ടികയാണു സര്‍ക്കാര്‍ തയാറാക്കിയത്. ഈ പട്ടികയില്‍ ടിപി കേസ് പ്രതികളും ഉണ്ടെന്ന സൂചനയും പുറത്തുവരുന്നിരുന്നു. എന്നാല്‍, മോചന ശുപാര്‍ശ ഗവര്‍ണര്‍ പി. സദാശിവം മടക്കി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ മോചിപ്പിക്കരുതെന്ന ഉത്തരവു നിലവിലുള്ളതായിരുന്നു കാരണം. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നു വ്യക്തത വരുത്തണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. അതോടെ 2011 ലെ കണക്കുമായി കോടതിയിലെത്തിയ അഡ്വക്കറ്റ് ജനറല്‍ ഇപ്പോള്‍ അടി ചോദിച്ചുവാങ്ങിയ അവസ്ഥയിലുമായി.

10 വര്‍ഷം തടവു പൂര്‍ത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നു പട്ടിക സഹിതം എജി ബോധിപ്പിച്ചു. എന്നാല്‍, യഥാര്‍ഥത്തില്‍ 14 വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടവര്‍ എത്രയായിരുന്നുവെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ കുടുങ്ങി. 209 പേരില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയവര്‍ അഞ്ചില്‍ താഴെ മാത്രം; 10 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയതു നൂറില്‍ താഴെയും. അതോടെ 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിവരെയാണു വിട്ടയച്ചതെന്ന വാദം പൊളിഞ്ഞു. കൂടുതല്‍ പേരുടെ മോചനത്തിനായി 2011 ലെ കണക്ക് ഉദ്ധരിച്ച സര്‍ക്കാര്‍ അന്നത്തെ തീരുമാനവും പുനഃപരിശോധിക്കേണ്ട അവസ്ഥയിലുമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category