1 GBP = 90.60 INR                       

BREAKING NEWS

പ്രതിമാസം 10,000 പൗണ്ട് വീതം 30 കൊല്ലം കൊണ്ട് സമ്മാനത്തുക ലഭിക്കും; ലോട്ടറി അടിച്ചാല്‍ കാശ് കളഞ്ഞു കുളിക്കുമെന്ന ഭീതിയുള്ളവര്‍ക്കായി പുതിയ ലോട്ടറി തുടങ്ങി

Britishmalayali
kz´wteJI³

മില്യണ്‍ കണക്കിന് പൗണ്ടുകള്‍ ലോട്ടറിയടിച്ചവര്‍ പോലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുമ്പത്തേക്കാള്‍ ദരിദ്രരായിത്തീരുന്ന ദുരവസ്ഥ നിലവിലുണ്ട്. ഒന്നിച്ച് കിട്ടുന്ന പണം മുന്‍പിന്‍ ചിന്തിക്കാതെ ധൂര്‍ത്തടിക്കുന്നതിനെ തുടര്‍ന്നാണീ ദുരന്തം സംഭവിക്കുന്നത്. ഇതൊഴിവാക്കാന്‍ പുതിയൊരു ലോട്ടറി തുടങ്ങിയിരിക്കുകയാണ് നാഷണല്‍ ലോട്ടറി. ഇതു പ്രകാരം ലോട്ടറി അടിക്കുന്നവര്‍ക്ക് ഒരുമിച്ച് സമ്മാന തുക കൈമാറാതെ പകരം പ്രതിമാസം 10,000 പൗണ്ട് വച്ച് 30 കൊല്ലക്കാലം കൈമാറുകയാണ് ചെയ്യുന്നത്. ലോട്ടറി അടിച്ചാല്‍ കാശ് മൂഴുവന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അടിച്ച് പൊളിച്ച് കളയുമെന്ന ഭീതിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ലോട്ടറിയായിരിക്കുമിത്.

ലോട്ടറി അടിക്കുന്നവര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പുതിയ ലോട്ടറിയിലൂടെ നാഷണല്‍ ലോട്ടറി ലക്ഷ്യമിടുന്നത്.  എല്ലാ അഞ്ച് മെയിന്‍ നമ്പറുകളും ലൈഫ് ബോളും ഒക്കുന്നവര്‍ക്കായിരിക്കും പുതിയ ലോട്ടറി അടിക്കുന്നത്. ഇതു പ്രകാരം ഒന്ന് മുതല്‍ 47 വരെയുള്ള സംഖ്യകളില്‍ നിന്നും പ്ലേയര്‍മാര്‍ അഞ്ച് നമ്പറുകള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഒന്ന് മുതല്‍ പത്ത് വരെ സംഖ്യകളില്‍ നിന്നാണ് ലൈഫ് ബോള്‍ തെരഞ്ഞെടുക്കേണ്ടത്. രണ്ട് നമ്പറുകള്‍ മാച്ച് ചെയ്യുന്നവര്‍ക്ക് അഞ്ച് പൗണ്ട് മുതലുള്ള സമ്മാനങ്ങള്‍ ലഭിക്കും.
ലൈഫ് ബോള്‍ മാച്ച് ചെയ്യാതെ അഞ്ച് നമ്പറുകള്‍ ഒരു പ്ലേയറിന് മാച്ച് ചെയ്യാന്‍ സാധിച്ചാല്‍ അയാള്‍ക്ക് ഒരു വര്‍ഷക്കാലം മാസം തോറും 10,000 പൗണ്ട് ലഭിക്കും. യുകെയില്‍ തങ്ങള്‍ പ്രാപബല്യത്തില്‍ വരുത്തിയിരിക്കുന്ന ആദ്യത്തെ അനൂറ്റി സ്‌റ്റൈല്‍ ഡ്രോ-ബേസ്ഡ് ഗെയിമാണിതെന്നാണ് ലോട്ടറി ഓപ്പറേറ്ററായ കെയിംലോട്ട് വെളിപ്പെടുത്തുന്നത്. ഈ ഗെയിമിന് മറ്റ് വിദേശ രാജ്യങ്ങളില്‍ വന്‍ പ്രചാരമുണ്ടെന്നും ലോട്ടറി ഓപ്പറേറ്റര്‍ പറയുന്നു. സുസ്ഥിരമായ മാസാന്ത വരുമാനം ആഗ്രഹിക്കുന്ന പ്ലേയര്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമായ ലോട്ടറിയാണിതെന്നാണ് കെയിലോട്ട് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഈ ഗെയിം യുവജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നുവെന്നാണ് കെയിംലോട്ട് പറയുന്നത്. ഇത്തരത്തില് വന്‍ തുകകള്‍ ലോട്ടറി നേടുന്നവര്‍ക്ക് ആവശ്യമായ വ്യക്തിപരമായ നിയമ, ഫിനാന്‍ഷ്യല്‍ ഉപദേശങ്ങളും കെയിംലോട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 30 വര്‍ഷത്തിനിടെ മരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്നത് പോലുളള ചില കാര്യങ്ങളിലായിരിക്കും ഉപദേശം നല്‍കുന്നത്. ഇക്കാലത്തിനിടെ നിരവധി പേര്‍ക്ക് വന്‍ തുകകള്‍ ലോട്ടറിയടിച്ചിരുന്നു. 2011 ജൂലൈയില്‍ കോളിന്‍, ക്രിസ് വെയിര്‍ എന്നീ ദമ്പതികള്‍  161 മില്യണ്‍ പൗണ്ട് നേടി യൂറോപ്പിലെ ഏറ്റവും വലിയ ലോട്ടറി വിന്നര്‍മാരായിത്തീര്‍ന്നിരുന്നു. 2012 ഓഗസ്റ്റില്‍ സഫോക്കിലെ ആഡ്രിയാന്‍, ഗില്ലിയന്‍ ബേഫോര്‍ഡ് എന്നിവര്‍ക്ക് 148 മില്യണ്‍ പൗണ്ട് ലോട്ടറിയടിച്ചിരുന്നു. 2019ലെ പുതുവര്‍ഷദിനത്തില്‍ കൗണ്ടി ആര്‍മായിലെ പാട്രിക്കിനും ഫ്രാന്‍സിസ് കോണോലിക്കും 115 മില്യണ്‍ പൗണ്ട് ലോട്ടറിയടിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category