1 GBP = 87.80 INR                       

BREAKING NEWS

ലണ്ടനിലെ ആഷ്ലിന്‍ മാത്യു ലോക സുന്ദരീ മത്സരത്തില്‍ ബ്രിട്ടന്റെ കൊടി പിടിച്ച് അന്ന നട നടക്കുമോ? നമ്മുടെ ഒരു എസ്എംഎസ് ഈ പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ചേക്കാം: മിസ് ഇംഗ്ലണ്ട് മത്സരത്തിലെ ഫോട്ടോ ഹീറ്റ്സില്‍ വോട്ടു തേടി ഒരു മലയാളി കുട്ടി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ലോകം ശ്രദ്ധിക്കുന്ന മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ഫോട്ടോ ഹീറ്റ് മത്സരത്തില്‍ പങ്കെടുക്കുകയാണ് ലണ്ടനിലെ മലയാളി പെണ്‍കുട്ടി ആഷ്‌ലിന്‍ മാത്യു. ഓണ്‍ലൈന്‍ ഫോട്ടോ മത്സരത്തില്‍ വിജയിച്ചു കയറിയാല്‍ സെമി ഫൈനലിസ്റ്റ് ആകുമെന്നുറപ്പാണ്. അതിനു പക്ഷെ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഈ മലയാളി പെണ്‍കുട്ടി. അമ്പതു പെന്‍സിന്റെ ഒരു എസ്എംഎസ് ആണ് ആഷ്‌ലിന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നത്. ആഷ്‌ലിനു ഫോട്ടോ ഹീറ്റ് മത്സരത്തില്‍ മുന്നേറാന്‍ Text MISS PHOTO02 to 63333, എന്ന മാര്‍ഗമാണ് വായനക്കാര്‍ ഉപയോഗിക്കേണ്ടത്. ഒരാള്‍ക്ക് ദിവസം 30 വോട്ടുകള്‍ വരെ ചെയ്യാനുള്ള സൗകര്യമാണ് മത്സര സംഘാടകര്‍ അനുവദിക്കുന്നത്. അടുത്തമാസം അഞ്ചാം തിയതി വരെയാണ് വോട്ടു ചെയ്യാനുള്ള അവസരം.

നിലവില്‍ 24 മത്സരാര്‍ത്ഥികള്‍ ഉള്ള ലണ്ടന്‍ റീജിയണിലെ ഏക മലയാളി മുഖമാണ് ആഷ്‌ലിന്‍. ഇതിനകം ആദ്യ മൂന്നു പേരില്‍ ഒരാളായി മാറിക്കഴിഞ്ഞ ആഷ്‌ലിനു 128 ഫോട്ടോ ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള മത്സരാര്‍ത്ഥി 233 ലൈക്കുകള്‍ സ്വന്തമാക്കിയതിനാല്‍ നൂറിലധികം മലയാളികള്‍ എങ്കിലും ആഷ്‌ലിനു ഫോട്ടോ ലൈക്ക് നല്‍കിയാല്‍ മാത്രമേ സെമി ഫൈനലില്‍ മത്സരിക്കാന്‍ കഴിയൂ. ഫോട്ടോഗ്രാഫിയില്‍ കമ്പം കയറിയാണ് ആഷ്‌ലിന്‍ മിസ് ഇംഗ്ലണ്ട് മത്സരത്തിന് ഇറങ്ങിയത് തന്നെ.
എ ലെവല്‍ പഠന ശേഷം ഗാപ് ഇയര്‍ എടുത്ത ആഷ്‌ലിന്‍ ബാര്‍ട്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റില്‍ റിക്രൂട്ട്്്മെന്റ് കോഡിനേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. എന്നാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ പിതാവ് സാംസണ്‍ മാത്യുവില്‍ നിന്നും ആവേശം കയറിയാണ് ആഷ്‌ലിനും ഫോട്ടോഗ്രാഫിയുടെയും മോഡലിംഗിന്റെയും ഒക്കെ സ്വപ്നങ്ങള്‍ നെയ്യുന്നത്. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന അമ്മ ക്രിസ്റ്റീന്‍ മാത്യൂസിന്റെയും പിതാവ് സംസന്റെയും കൂടി ആഗ്രഹമാണ് മകള്‍ റാമ്പില്‍ ചുവട് വയ്ക്കുന്നത് കാണണമെന്നത്.

ഇതിനായി ഫോട്ടോ ഹീറ്റ് മത്സരം വന്നപ്പോഴാണ് ജയിക്കാന്‍ ഏക വഴി ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം ആയിരിക്കും ഗുണം ചെയ്യുക എന്ന് പരിചയക്കാരിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എംഎയുകെയുടെ ഭാരവാഹികളും ശുപാര്‍ശ ചെയ്തപ്പോള്‍ ഇനി മടിച്ചു നിന്നിട്ടു കാര്യമില്ല എന്ന് മനസിലാക്കിയാണ് ആഷ്‌ലിന്‍ ധൈര്യമായി വായനക്കാരുടെ സഹായം തേടിയെത്തുന്നത്.

എംഎ യുകെയുടെ പരിപാടികള്‍ സജീവ സാന്നിധ്യമാണ് ആഷ്‌ലിനും വീട്ടുകാരും. അതിനാല്‍ തന്നെ യുകെയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എന്ന നിലയില്‍ ആഷ്‌ലിനു മലയാള തനിമകള്‍ അന്യവുമല്ല. കൊല്ലം സ്വദേശിയായ പിതാവും വര്‍ഷങ്ങളായി യുകെ നിവാസികളായ അമ്മയുടെ ബന്ധുക്കളും ഒക്കെ ആഷ്‌ലിനു മലയാളി വേരുകള്‍ മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ തുണയായി മാറുമെന്ന് വിശ്വസിക്കുന്നവരാണ്.

മുന്‍ വര്‍ഷങ്ങളില്‍ വിജയിയായ ആരതി മേനോനും സെമി ഫൈനലിസ്റ്റ് ഗിഫ്റ്റി ഫിലിപ്പും ഒക്കെ മിസ് ഇംഗ്ലണ്ട് വേദിയില്‍ കാഴ്ച വച്ച പ്രകടനം ആഷ്‌ലിക്ക് നല്‍കുന്ന പ്രതീക്ഷകളും ഏറെയാണ്. ഇപ്പോള്‍ ഡോക്ടറായ ആരതിയും നാനോ എന്‍ജിനിയറിങ്ങിന് വഴിയേ പോയ ഗിഫ്റ്റിയും ബുദ്ധിയും പ്രതിഭയും ഉള്ളവരുടെ വേദി കൂടിയാണ് മിസ് ഇംഗ്ലണ്ട് പോലുള്ള വേദികള്‍ എന്നും തെളിയിക്കുന്നു. മികച്ച നര്‍ത്തക കൂടിയാണ് ആഷ്‌ലിന്‍. ബോളിവുഡും കഥക് നൃത്തവുമാണ് പ്രത്യേക പരിശീലനത്തിലൂടെ ആഷ്‌ലിന്‍ വേദിയില്‍ എത്തിക്കുന്ന നൃത്ത ഇനങ്ങള്‍.

ഫോട്ടോ റൗണ്ടില്‍ കടന്നു കൂടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് റീ സൈക്കിള്‍ വസ്തുക്കളില്‍ നിന്നും വസ്ത്രങ്ങള്‍ തുന്നുന്നതു ഉള്‍പ്പെടെയുള്ള വെല്ലുവിളി ഏറ്റെടുത്താല്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യത നേടൂ. തൊലിപ്പുറമെയുള്ള സൗന്ദര്യമല്ല മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ആന്തരിക ഘടന. സമൂഹ നിര്‍മ്മിതിക്കായി യഥാര്‍ത്ഥ റോള്‍ മോഡലുകളെ കണ്ടെത്തുകയാണ് മത്സര ലക്ഷ്യം എന്നും ദേശീയ ഡയറക്ടര്‍ ആന്‍ജി ബെയ്‌ലി പറയുന്നു. മിസ് ഇംഗ്ലണ്ട് വിജയിയായല്‍ 25000 പൗണ്ട് മൂല്യമുള്ള സമ്മാനങ്ങളാണ് ആഷ്‌ലിയെ കാത്തിരിക്കുന്നത്. അത്യഗ്രന്‍ അവധിക്കാല യാത്രയും. കൂടാതെ മിസ് വേള്‍ഡ് മത്സരത്തിലേക്കുള്ള നേരിട്ടുള്ള എന്‍ട്രിയും. ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് മിസ് വേള്‍ഡിനെ കാത്തിരിക്കുന്നത്.
നിഷാ ജോര്‍ജ്ജ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു
അതിനിടെ സമാനമായ മറ്റൊരു മത്സരമായ മിസ് ആന്‍ഡ് മിസ്സിസ് മത്സരത്തില്‍ പങ്കെടുക്കുന്ന ലണ്ടനിലെ നിഷ ജോര്‍ജിനെ കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഫോട്ടോ റൗണ്ടില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഈ നേട്ടത്തിന് മുഴുവന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരോടും താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് നിഷ ജോര്‍ജ് വ്യക്തമാക്കുന്നു. ഫെബ്രുവരി രണ്ടിന് ലണ്ടനിലെ സെന്റ് പോള്‍സ് ഹോട്ടലാണ് ഈ മത്സരത്തിന് വേദിയാകുന്നത്. ഫേസ്ബുക്ക് വഴി ലഭിക്കുന്ന ലൈക്കുകളാണ് ഈ മത്സരത്തില്‍ ഫോട്ടോ റൗണ്ട് വിജയിയെ കണ്ടെത്താന്‍ സഹായിക്കുന്നത്.

ദിവസവും അറിയാത്ത ആളുകള്‍ക്കും പോലും ധാരാളം ലൈക്കുകള്‍ നല്‍കുന്ന വായനക്കാര്‍ താന്‍ യുകെ മലയാളി എന്ന പരിഗണന നല്‍കും എന്ന പ്രതീക്ഷയാണ് നിഷയ്ക്ക് ഇപ്പോഴുള്ളത്. ഇതോടെ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ പിന്തുണയോടെ രണ്ടു സുന്ദരിമാര്‍ ലണ്ടനിലെ റാമ്പിലേക്കു ചുവടു വയ്ക്കുകയാണ്, അതും ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ ചുവടു വയ്ക്കാനുള്ള പിന്തുണയുമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category