1 GBP = 90.60 INR                       

BREAKING NEWS

30 ലക്ഷം പൗണ്ടിന്റെ വീട് 25 പൗണ്ട് വീതമുള്ള റാഫിള്‍ ടിക്കറ്റില്‍ വില്‍ക്കാമെന്ന് പറഞ്ഞു; ആവശ്യത്തിന് ടിക്കറ്റ് വില്‍ക്കാത്തത് കൊണ്ട് വിറ്റ് കിട്ടിയ കാശില്‍ 6,40,000 ചെലവിനത്തില്‍ എടുത്ത ശേഷം 1,10,000 മാത്രം സമ്മാനം കൊടുത്ത് തലയൂരി; ഈ നാട്ടിലും തട്ടിപ്പുകള്‍ എത്ര വിധം

Britishmalayali
kz´wteJI³

ഹാംപ്ഷെയറില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ളതും 30 ലക്ഷം പൗണ്ടിന്റെ വിലമതിക്കുന്നതുമായ ആഢംബര വസതി നല്ല വിലയ്ക്ക് എളുപ്പം വില്‍ക്കുന്നതിനായി അതിന്റെ ഉടമസ്ഥരായ ദമ്പതികള്‍ സ്വീകരിച്ച വഴി അവര്‍ക്ക് തന്നെ പുലിവാലായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 30 ലക്ഷം പൗണ്ടിന്റെ വീട് 25 പൗണ്ട് വീതമുള്ള റാഫിള്‍ ടിക്കറ്റില്‍ വില്‍ക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ഇതിന്റെ ഉടമസ്ഥരും ദമ്പതികളുമായ മാര്‍ക്കും ഷാരന്‍ ബെറെസ്ഫോര്‍ഡും മുന്നോട്ട് വന്നിരുന്നത്. എന്നാല്‍ ആവശ്യത്തിന് ടിക്കറ്റ് വില്‍ക്കാത്തത് കൊണ്ട് വിറ്റ് കിട്ടിയ കാശില്‍ 6,40,000 ചെലവിനത്തില്‍ എടുത്ത ശേഷം 1,10,000 മാത്രം സമ്മാനം കൊടുത്ത് ഇവര്‍ തലയൂരിയെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.  ഈ നാട്ടിലും തട്ടിപ്പുകള്‍ എത്ര വിധമുണ്ടെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണീ സംഭവം.

കഴിഞ്ഞ വര്‍ഷമായിരുന്നു ദമ്പതികള്‍ ഇത് സംബന്ധിച്ച മത്സരം തുടങ്ങിയിരുന്നത്. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 110,000 പൗണ്ട് മാത്രമാണ് ദമ്പതികള്‍ നല്‍കിയതെന്നും അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, പബ്ലിക്ക് റിലേഷന്‍സ് എന്നിവയ്ക്കെന്ന പേരില്‍ 6,40,000 തുക സ്വന്തം കീശയിലിട്ടെന്നുമുള്ള വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. 25 പൗണ്ട് വിലയുള്ള രണ്ടരലക്ഷം ടിക്കറ്റുകള്‍ വിറ്റാല്‍ ഹാംപ്ഷെയറിലെ നദീതീരത്തുള്ള തങ്ങളുടെ പ്രോപ്പര്‍ട്ടി  വില്‍ക്കുമെന്നായിരുന്നു ദമ്പതികള്‍ ഈ മത്സരം ആരംഭിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ അതിന് പകരം അവര്‍ക്ക് വെറും 30,000 ടിക്കറ്റ് വില്‍ക്കാനും അതിലൂടെ  വെറും ഏഴര ലക്ഷം പൗണ്ട് സമാഹരിക്കാനും മാത്രമായിരുന്നു സാധിച്ചിരുന്നത്. ആറ് ബെഡ്റൂമുകളുള്ളതും ന്യൂഫോറസ്റ്റ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നതുമായ റിംഗ് വുഡിലെ മനോഹരമായ വസതിയായിരുന്നു ഇവര്‍ ഇത്തരത്തില്‍ വില്‍പനയ്ക്ക് ശ്രമിച്ചിരുന്നത്. ഏഴരലക്ഷത്തില്‍ നിന്നും 110,000 പൗണ്ട് സമ്മാനം നേടിയത് ക്രിസ്റ്റ് ചര്‍ച്ചിന് സമീപത്തെ കറിന ആല്‍കോക്കായ്യിരുന്നു. ഈ വ്യക്തിയുടെ ടിക്കറ്റ് നറുക്കെടുപ്പിനിട്ടത് രണ്ട് ദിവസം മുമ്പായിരുന്നു. തന്റെ വിജയത്തെ കുറിച്ച് പ്രതികരിക്കാന്‍ കറിന തയ്യാറായിട്ടില്ല.

ഇത്തരത്തില്‍ കിട്ടിയ തുകയില്‍ നിന്നും കുറച്ച് തുക മാത്രം സമ്മാനം നല്‍കിയ നടപടി പരക്കെ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ തങ്ങളെ സ്വയം ന്യായീകരിച്ച്  മാര്‍ക്ക്  എന്ന 61 കാരനായ കമ്പനി ഡയറക്ടര്‍ മുന്നോട്ട് വന്നിരുന്നു. തങ്ങള്‍ നടത്തിയ ഡ്രോ വ്യത്യസ്തമായിരുന്നുവെന്നും തങ്ങള്‍ക്ക് ഇതിനായി വന്‍ തുക വിവിധ കാര്യങ്ങള്‍ക്കായി ചെലവാക്കേണ്ടി വന്നിരുന്നുവെന്നും ടിക്കറ്റ് വിറ്റു കിട്ടിയ പണത്തില്‍ നിന്നും ആ തുക എടുത്ത് ബാക്കി വരുന്ന തുക മാത്രമാണ് ഡ്രോ നടത്തി വിതരണം ചെയ്തിരിക്കുന്നതെന്നും മാക്ക് വിശദീകരണം നല്‍കുന്നു. പുഴയുടെ തീരത്ത് ഇരിക്കാനുള്ള ആധുനിക സൗകര്യങ്ങളും സ്വിമ്മിംഗ് പൂളടക്കമുള്ള മറ്റെല്ലാ ഫെസിലിറ്റികളുമുള്ള ആഡംബര ഭവനത്തെ ചൊല്ലിയാണ് വിവാദങ്ങളെല്ലാം ഉയര്‍ന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category