1 GBP = 87.80 INR                       

BREAKING NEWS

ഒരു തീവണ്ടി തടഞ്ഞതിന്റെ പേരില്‍ മറ്റു തീവണ്ടികള്‍ വൈകിയിട്ടുണ്ടെങ്കില്‍ അതിന് സമരക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും; ക്രിമിനല്‍ കേസുകളുമായി മുന്‍പോട്ടു പോയാല്‍ ഉള്ള പണിയും തെറിക്കും; ശിവന്‍കുട്ടിയും ആനാവൂരും അടക്കമുള്ളവരെ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തും; കേന്ദ്രവിരുദ്ധ സമരം നടത്തിയ സംസ്ഥാനത്തെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ നെട്ടോട്ടത്തില്‍; ക്രിമിനല്‍ കേസ് ഒഴിവാക്കി രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും പുലിവാലു പിടിച്ചു ജീവനക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍ അയ്യപ്പഭക്തര്‍ക്ക് പണി കൊടുത്ത കേന്ദ്രസര്‍ക്കാറിന് എട്ടിന്റെ പണി കൊടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അവരുടെ അധികാര പരിധിയില്‍ വരുന്ന റെയില്‍വേയില്‍ പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞ സംഭവത്തിന്റെ നഷ്ടം കണക്കാക്കാനാണ് ഒരുങ്ങുന്നത്. തീവണ്ടി തടഞ്ഞതിലൂടെ റെയില്‍വേക്കുണ്ടായ നഷ്ടം ഒരാഴ്ചയ്ക്കുള്ളില്‍ കണക്കാക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പണിമുടക്കിന്റെ പേരില്‍ വണ്ടി തടഞ്ഞ നേതാക്കള്‍ നെട്ടോട്ടത്തിലാണ്.

ഒരു തീവണ്ടി തടഞ്ഞതുവഴി മറ്റുതീവണ്ടികളും വൈകിയിട്ടുണ്ട്. ഇതും നഷ്ടത്തിന്റെ കണക്കില്‍പ്പെടുത്തും. തീവണ്ടിതടയലില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ നോട്ടീസയച്ച് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തീവണ്ടി തടഞ്ഞവര്‍ വന്‍തുക നഷ്ടപരിഹാരം നല്‍േകണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആര്‍.പി.എഫ്. രജിസ്റ്റര്‍ചെയ്ത കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേകം കേസ് ഫയല്‍ചെയ്യാനുള്ള തീരുമാനവുമുണ്ടാകും. ഇക്കാര്യം റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും.

എത്ര നഷ്ടമുണ്ടായെന്ന കണക്കുകള്‍ തയ്യാറാക്കിയ ശേഷമാകും ബാക്കി കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് സൂചന. തിരുവനന്തപുരം ഡിവിഷനില്‍ 32 കേസുകളെടുത്തിട്ടുണ്ട്. സംയുക്തസമരസമിതി കണ്‍വീനര്‍ വി. ശിവന്‍കുട്ടി, സിപിഎം. ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്. ഇവരെ അധിക വൈകാതെ അറസ്റ്റു ചെയ്യുമെന്നാണ് അറിയുന്നത്.

തീവണ്ടിതടയലിന്റെ വീഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും ഉപയോഗിച്ച് സമരത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ ഏതാനും പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയുന്നവരുടെ വിലാസം ശേഖരിച്ച് അവ പരിശോധിച്ച് ഉറപ്പുവരുത്തി നോട്ടീസ് അയക്കാനും നീക്കംതുടങ്ങി. ദേശീയ പണിമുടക്കുദിനത്തില്‍ സംസ്ഥാനത്തുമാത്രമാണ് തീവണ്ടിതടയല്‍ കാര്യമായുണ്ടായത്. ഇത് സംസ്ഥാനത്താകെ തീവണ്ടി ഗതാഗതം താറുമാറാക്കിയിരുന്നു.

ഇപ്പോഴത്തെ നിലയില്‍ ട്രെയിന്‍ തടഞ്ഞിട്ട സമയം കണക്കാക്കി പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതോടെ സമരസമിതിക്ക് കേസില്‍ നിന്നൊഴിവാകാന്‍ ലക്ഷങ്ങള്‍ കെട്ടിവയ്ക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. ദേശീയ പണിമുടക്കിന് സമരക്കാര്‍ പ്രധാന ആയുധമാക്കി മാറ്റിയത് ട്രെയിന്‍ തടയലായിരുന്നു. വിവിധയിടങ്ങളിലായി 49 ട്രെയിനുകള്‍ തടഞ്ഞു. സമരസമിതി നേതാക്കളായ വി.ശിവന്‍കുട്ടിയടക്കം കണ്ടാലറിയാവുന്ന ആയിരത്തി ഇരുന്നൂറ് പേര്‍ക്കെതിരെ കേസുണ്ട്. സാധാരണയായി ട്രെയിന്‍ തടയലിന് കേസെടുത്താല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുകയും കോടതിയില്‍ പിഴയടച്ചാല്‍ കേസൊഴിവാകുകയും ചെയ്യും. നിലവിലും ഇത് സാധ്യമാകുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെങ്കിലും പിഴയിനത്തില്‍ കനത്ത നടപടിക്കാണ് റയില്‍വെ തീരുമാനം.

തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് നാനൂറ് രൂപ മുതല്‍ 800 രൂപ വരെ പ്രവര്‍ത്തന നഷ്ടം എന്ന ഇനത്തില്‍ പിഴ ഈടാക്കാനാണ് ആര്‍.പി.എഫിന് റയില്‍വെ സാമ്പത്തിക വിഭാഗം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യദിനം തമ്പാനൂരില്‍ വേണാട് തടഞ്ഞിട്ടത് ഒന്നര മണിക്കൂറിലേറെയാണ്. അപ്പോള്‍ അതിന് മാത്രം മിനിട്ടിന് ശരാശരി അറുന്നൂറ് രൂപ കണക്കാക്കിയാല്‍ അറുപതിനായിരത്തോളം രൂപ പിഴയാകും.

ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായുള്ള 49 ട്രെയിനുകള്‍ ശരാശരി ഒരു മണിക്കൂര്‍ വീതം തടഞ്ഞതായി കണക്കാക്കിയാല്‍ ഇരുപത് ലക്ഷത്തിലേറെ പിഴയാവും. പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് ഈ പിഴയും ചേര്‍ത്ത് ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും. പിഴയടച്ചില്ലങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാവും കുറ്റപത്രം. ഇങ്ങിനെ ശിക്ഷിക്കപ്പെട്ടാല്‍ നേതാക്കന്മാര്‍ക്ക് തിരഞ്ഞെടുപ്പ് മല്‍സരം പോലും അസാധ്യമാകും. കേന്ദ്രസര്‍ക്കാരിനെതിരായിരുന്നു സമരം എന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര നിയന്ത്രണത്തിലെ റയില്‍വെ നടപടി കടുപ്പിച്ചത്.

അതിനിടെ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. നഷ്ടപരിഹാരം നല്‍കി ബാങ്കിനെ കൊണ്ട് കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നു. കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category