1 GBP = 90.60 INR                       

BREAKING NEWS

ഐശ്വര്യ റായിയും ദീപികയും അടക്കമുള്ള ബോളിവുഡ് സുന്ദരിമാര്‍ ക്കൊപ്പം സമയം ചെലവിടാന്‍ കോടികള്‍ മുടക്കാന്‍ കരാര്‍ ഒപ്പിട്ട ശേഷം അക്കാര്യം നടക്കാതെ വന്നപ്പോള്‍ പിന്മാറിയെന്നാരോപിച്ച് കൊടുത്ത കേസ് തള്ളി; ബഹറിന്‍ ഷെയ്ക്കിന് സമാധാനമായി ഉറങ്ങാം

Britishmalayali
kz´wteJI³

ലണ്ടന്‍: ഈജിപ്ഷ്യന്‍ ബിസിനസ്മാനെതിരെ ബഹറിന്‍ ഷെയ്ക്കിന് ഹൈക്കോടതിയില്‍ നിര്‍ണായകമായ കേസില്‍ ജയം. ഈജിപ്ഷ്യന്‍ ബിസിനസുകാരനായ അഹമ്മദ് അഡെല്‍ അബ്ദല്ലാ അഹമ്മദാണ് ബഹറിനിലെ ഷെയ്ക്ക് ഹമദ് ഇസ അലി അല്‍ ഖലീഫയ്ക്കെതിരെ കോടതിയില്‍ കേസിന് പോയി പരാജയപ്പെട്ടത്. ഐശ്വര്യ റായിയും ദീപിക പദുക്കോണും അടക്കമുള്ള ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം സമയം ചെലവിടാന്‍ കോടികള്‍ മുടക്കാന്‍ കരാര്‍ ഒപ്പിട്ട ശേഷം അക്കാര്യം നടക്കാതെ വന്നപ്പോള്‍ പിന്മാറിയെന്ന് ആരോപിച്ച് അഹമ്മദ് കൊടുത്ത കേസാണ് തള്ളിയിരിക്കുന്നത്. ഇതോടെ ബഹറിന്‍ ഷെയ്ക്കിന് ഇനി സമാധാനത്തോടെ ഉറങ്ങാം.
26 ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷെയ്ക്ക് തന്നില്‍ നിന്നും 35 മില്യണ്‍ പൗണ്ട് വാങ്ങിയെന്നും എന്നാല്‍ അത് സാധ്യമാക്കിയില്ലെന്നും ആരോപിച്ചായിരുന്നു അഹമ്മദ്, ഷെയ്ക്കിനെതിരെ കേസ് കൊടുത്തത്. സ്ലം ഡോഗ് മില്യണയര്‍ താരം അനില്‍ കപൂര്‍, മുന്‍ മിസ് വേള്‍ഡായ  ഐശ്വര്യറായ്, എന്നിവരടക്കമുള്ളവരുമായി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഷെയ്ക്ക് തന്നില്‍ നിന്നും വന്‍ തുക വാങ്ങിയെന്നതാണ് അഹമ്മദ് ആരോപിക്കുന്നത്. ബഹറിന്‍ രാജാവിന്റെ അകന്ന കസിന്‍ കൂടിയാണ് ആരോപണത്തില്‍ അകപ്പെട്ട ഈ ഷെയ്ക്ക്.
രണ്‍വീര്‍ സിംഗ്, ബുന്റിവാല, സഞ്ജയ് ദത്ത്, ദീപിക പദുക്കോണ്‍, കരിഷ്മ കപൂര്‍, തുടങ്ങിയ താരങ്ങളുമായും കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് ഷെയ്ക്ക് വാഗ്ദാനം ചെയ്തിരുന്നുവത്രെ. ഇതു സംബന്ധിച്ച് 2016 ജനുവരിയില്‍ തങ്ങള്‍ ഒരു നിയമപരമായ കരാറില്‍ ടെലിഫോണ്‍ മുഖാന്തിരം എത്തിച്ചേര്‍ന്നിരുന്നുവെന്നും അഹമ്മദ് വാദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷെയ്ക്ക് ഇത്തരം ഒരു കരാറുണ്ടായെന്നത് നിഷേധിക്കുകയായിരുന്നുവെന്നാണ് അഹമ്മദ് ആരോപിക്കുന്നത്. തനിക്ക് അഹമ്മദുമായി നല്ല സൗഹൃദം മാത്രമാണുള്ളതെന്നും ഷെയ്ക്ക് പറഞ്ഞിരുന്നുവത്രെ.

വെള്ളിയാഴ്ച ലണ്ടനിലായിരുന്നു ഈ കേസിന്റെ വിചാരണ നടന്നത്. അഹമ്മദിന്റെ വാദം തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നായിരുന്നു ജസ്റ്റിസ് ജേക്കബ്സ് എടുത്ത് കാട്ടിയത്. ആരോപണത്തില്‍ നിരവധി പരസ്പര വിരുദ്ധതയുണ്ടെന്നും ജസ്റ്റിസ് പറയുന്നു. അഹമ്മദ്, ഷെയ്ക്കുമായി ഇത് സംബന്ധിച്ച് യാതൊരു കരാറിലുമെത്തിയിട്ടില്ലെന്നും 2016 ജനുവരി 7ന് ഇവര്‍ നടത്തിയ ഫോണ്‍കോളില്‍ ഇത് സംബന്ധിച്ച നിയമപരമായ കരാറുണ്ടാക്കിയെന്നത് വിശ്വസിക്കാനാവില്ലെന്നും കോടതി വിധിക്കുകയായിരുന്നു.

ഇന്നലത്തെ വിധിയില്‍ താന്‍ വളരെ സന്തുഷ്ടവാനാണെന്നാണ് ഷെയ്ക്ക് പ്രതികരിച്ചത്. അഹമ്മദിന് ബോളിവുഡ് താരങ്ങളെ വളരെയേറെ ഇഷ്ടമാണെന്നും അതിനാലാണ് ഇവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായി ഇത്രയും തുക മുടക്കിയതെന്നുമായിരുന്നു നവംബറില്‍ നടന്ന വിചാരണക്കിടെ അഹമ്മദിന്റെ അഭിഭാഷകര്‍ ബോധിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category