1 GBP = 88.00 INR                       

BREAKING NEWS

മഹത്തായ രാജ്യങ്ങള്‍ വിനയം കൊണ്ടു നിര്‍മ്മിക്കുന്നവയെന്ന് പറഞ്ഞ് യുഎഇ പ്രധാനമന്ത്രിയെ അനുമോദിച്ചപ്പോള്‍ നിലയ്ക്കാത്ത കയ്യടി; രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പേരില്‍ വിഭജിക്കപ്പെട്ട നമ്മുടെ ഇന്ത്യയെന്ന് പറഞ്ഞ് പേരു പറയാതെ മോദി ഭരണത്തിന് വിമര്‍ശനം; ഭാര്യാസമേതനായി യുഎഇ പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലെ: രാജ്യാതിര്‍ത്തിക്ക് പുറത്ത് ആവേശം പെയ്യിച്ച് രാഹുലിന്റെ ചരിത്രപ്രധാനമായ ഗള്‍ഫ് പര്യടനം തുടരുന്നു

Britishmalayali
kz´wteJI³

ദുബായ്: രാഹുല്‍ ഗാന്ധിയെ രാജ്യം ആവേശപൂര്‍വ്വം ഉറ്റുനോക്കുന്ന നേതാവായി വളരുകയാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തില്‍ നിന്നും അടുത്തിടെ പുറത്തുവരുന്ന മൂര്‍ച്ഛയുള്ള വാക്കുകള്‍. ഒരിക്കല്‍ പപ്പുവെന്ന് വിളിച്ച നേതാവിനെ ഇപ്പോള്‍ മോദിയും കൂട്ടരും ശരിക്കും ഭയന്നു തുടങ്ങി. രാജ്യാന്തര സമൂഹത്തിന് പുറത്തും മാറ്റം കൊണ്ടുവരാന്‍ കെല്‍പ്പുള്ള നേതാവെന്ന പ്രതിച്ഛായയാണ് രാഹുല്‍ ഗാന്ധിക്കിപ്പോള്‍ ഉള്ളത്.

അതിന്റെ തെളിവായിരുന്നു ഇന്നലെ ഇന്ത്യന്‍ സമൂഹത്തെ സാക്ഷിയാക്കി രാഹുല്‍ പറഞ്ഞ വാക്കുകള്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തെ ഇളക്കി മറിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇന്നലെ തന്റെ യുഎഇ പര്യടനത്തിലെ ആദ്യദിനം പൂര്‍ത്തിയാക്കിയത്. യുഎഇ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അദ്ദേഹത്തെ അഭിനന്ദിച്ച രാഹുല്‍ പിന്നീട് ദുബായ് സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരങ്ങളെ അനായാസം കൈയിലെടുക്കുകയായിരുന്നു.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ശരിക്കും ഒരു മാറ്റത്തിന്റെ കടലായി മാറുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനുമായി എത്തിയ പ്രവര്‍ത്തകരെയും ഇന്ത്യക്കാരെയും കൊണ്ട്. എത്തിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരോട് ആവേശപൂര്‍വം സംവദിച്ച് രാഹുല്‍ ഗാന്ധിയും ലോകത്തിന്റെ ശ്രദ്ധ നേടി. യുഎഇ എന്ന രാജ്യത്തിന്റെ ആതിഥേയ മര്യാദയെ പ്രശംസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തുടര്‍ന്ന് ഈ രാജ്യത്തിന് ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു.

ഞാന്‍ യുഎഇയിലൂടെ യാത്ര ചെയ്തപ്പോള്‍ നിങ്ങളുടെ ഊര്‍ജവും അധ്വാനവും കാണാന്‍ സാധിച്ചു. ഈ രാജ്യത്തെ നിര്‍മ്മിക്കാന്‍ നിങ്ങള്‍ വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. വളരെ അഭിമാനം നല്‍കുന്ന കാര്യമാണിത്. മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ടത് മതങ്ങളില്‍ നിന്നാണ്. അതില്‍ കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങള്‍ ഒന്നും നേടുകയില്ലെന്ന്. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങള്‍ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്നും പ്രവാസികളോട് രാഹുല്‍ പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിനയം എനിക്ക് അനുഭവിക്കാന്‍ സാധിച്ചു. മഹത്തായ രാജ്യങ്ങള്‍ ഇത്തരം വിനയം കൊണ്ട് നിര്‍മ്മിക്കുന്നവയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിയുടെ മതത്തിന്റെ പണത്തിന്റെ പേരില്‍ വിഭജിച്ചിരിക്കുന്നു. വിഭജിച്ചിരിക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ജയിക്കാന്‍ സാധിക്കും. ആദ്യം നമ്മള്‍ ചെയ്യേണ്ടത്, എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ ഒരുമിപ്പിക്കണം. എല്ലാവരും പരസ്പരം സഹകരിക്കണം. ഇത് ഒരു രാജ്യമാണ്. അവിടെ നിന്നും നമ്മള്‍ തുടങ്ങണം രാഹുല്‍ പറഞ്ഞു.

ഇവിടെ നില്‍ക്കുമ്പോഴും എനിക്ക് ഇന്ത്യയില്‍ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷന്‍ ആണോ, പ്രായമുള്ളവര്‍ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാന്‍ കാത്തിരിക്കും. 2019ല്‍ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. നല്ല ആത്മവിശ്വാസമുണ്ട്. മുന്നോട്ടു പോവുകയാണ് വേണ്ടത്രാഹുല്‍ വ്യക്തമാക്കി.

അസഹിഷ്ണുത മൂലവും രാഷ്ട്രീയ കാരണങ്ങളാലും വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ വലിയ കയ്യടികളാണ് ലഭിച്ചത്. ഒരിക്കല്‍പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞിലെങ്കിലും മോദിയെയും ബിജെപി. സര്‍ക്കാരിനെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. മനുഷ്യത്വവും സഹിഷ്ണുതയുമാണ് ദുബായ് ഭരണാധികാരിയില്‍ കണ്ട ഏറ്റവും നല്ല സ്വഭാവഗുണം. യു.എ.ഇ.ക്ക് ഇത് സഹിഷ്ണുതാവര്‍ഷമാണ്. എന്നാല്‍, ഇന്ത്യയില്‍ സഹിഷ്ണുത ഇല്ലാത്ത അവസ്ഥയും. അത് വീണ്ടെടുക്കലാകും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരാളുടെ തീരുമാനമല്ല ഒരു രാജ്യത്തെ ഭരിക്കേണ്ടത്. ഈ വാക്കുകളിലെല്ലാം നിഴലിച്ചത് മോദി ഭരണത്തിലുള്ള അതൃപ്തി തന്നെയായിരുന്നു.
ജനങ്ങളുടെ ശബ്ദത്തിന് വിലകൊടുക്കാതെ, അവരുടെ പ്രശ്നങ്ങള്‍ക്ക് മുഖംകൊടുക്കാതെ ഒരു ഭരണാധികാരിക്ക് രാജ്യത്തെ നയിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ഈ അവസ്ഥയ്ക്ക് കോണ്‍ഗ്രസ് മാറ്റം കുറിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയെ ഈ നിലയില്‍ എത്തിച്ച പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. നിങ്ങളുടെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള സംവിധാനം കോണ്‍ഗ്രസ് ഉണ്ടാക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ്മുക്ത ഭാരതത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നത് ബിജെപി.മുക്ത ഭാരതം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. എല്ലാ വിഭാഗത്തിന്റെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കാവുന്ന ഇന്ത്യയാണ് ഞങ്ങളുടെ സ്വപ്നം.
വിഭജിക്കപ്പെട്ട ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. നേട്ടങ്ങളും ഉണ്ടാക്കാനാവില്ല. കാര്‍ഷികരംഗത്തെ രണ്ടാം ഹരിത വിപ്ലവവും വര്‍ഗീസ് കുര്യന്‍ കൊണ്ടുവന്നത് പോലുള്ള ക്ഷീര വിപ്ലവവും ഇന്ത്യയ്ക്ക് വേണം. അതിന് എല്ലവരുടെയും കൂട്ടായ ശ്രമം ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു. ''ഞാന്‍ മരിക്കുന്ന നിമിഷം വരെ വാതിലുകളും കാതും ഹൃദയവും തുറന്നുെവച്ചിരിക്കും. നിങ്ങള്‍ ആരാണെന്നു നോക്കാതെ ആ ശബ്ദവും വികാരവും ഞാന്‍ ഉള്‍ക്കൊള്ളും''- ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ രാഹുല്‍ പ്രഖ്യാപിച്ചു. 2019 തിരഞ്ഞെടുപ്പില്‍ നാം വിജയിക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ സംശയമേ വേണ്ട. പ്രവാസികളുടെ ശബ്ദം ഇന്ത്യ ഉള്‍ക്കൊള്ളും. അധികാരത്തില്‍ എത്തിയാലുടന്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
വന്‍ ജനാവലിയാണ് രാഹുല്‍ഗാന്ധിയെ കാണാന്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. വലിയൊരു ഭാഗം മലയാളികളുള്‍പ്പെടുന്ന ജനക്കൂട്ടം സംഘാടകരുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. രാഹുലിന്റെ പ്രസംഗത്തിലുടനീളം അവര്‍ ഹര്‍ഷാരവം തീര്‍ത്തു. നേരത്തെ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണെന്നും ഇത് തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. സഹിഷ്ണുതയോടെയും പരസ്പര സഹകരണത്തിലൂടെയും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണ്. യുഎഇയുടെ വളര്‍ച്ചയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത മറ്റു ലോകരാജ്യങ്ങള്‍ക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയ്ക്കു ശേഷം ഷെയ്ഖ് മുഹമ്മദ് തന്റെ പുസ്തകത്തിന്റെ കോപ്പി രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ചെയര്‍മാനും എമിറേറ്റ്സ് ചീഫ് എക്സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും, യുഎഇ മന്ത്രിമാരായ ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗേഷ്, റീം ബിന്ത് ഇബ്രാഹിം അല്‍ ഹഷേമി, റൂളേഴ്സ് കോര്‍ട്ട് ഡയറക്ടര്‍, ദുബായ് പ്രോട്ടോക്കോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സയീദ് സുലൈമാന്‍ തുടങ്ങയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ദുബായിലെത്തിയ രാഹുല്‍ ജബര്‍ അലി ലേബര്‍ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാം പിത്രോഡ എന്നിവര്‍ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു. 'മന്‍ കി ബാത്' പറയാനല്ല, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണ് വന്നിരിക്കുന്നത് എന്നും രാഹുല്‍ പറഞ്ഞു. ഭയപ്പാട് വേണ്ട, ആവും വിധമെല്ലാം നിങ്ങളെ സഹായിക്കാന്‍ ഞാനും എന്റെ പ്രസതാമുണ്ടാകുമെന്നു രാഹുല്‍ വ്യക്തമാക്കി. മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തോടു അനുബന്ധിച്ചായിരുന്നു യുഎഇില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category