1 GBP = 90.60 INR                       

BREAKING NEWS

പരുക്കില്‍ നിന്നും രക്ഷപെടില്ലെന്ന് ഉറപ്പായി; ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായ ആന്‍ഡി മുറെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത് കരഞ്ഞ് നിലവിളിച്ച്; കളിക്കളത്തിലെ കരുത്തന്‍ വിരമിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് ആരാധക വൃന്ദം

Britishmalayali
kz´wteJI³

മെല്‍ബണ്‍: 'സംഭവ ബഹുലമായ ആ ദിനത്തിന് ഒടുവില്‍ അമ്മയെ കെട്ടിപ്പിടിക്കുക എന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്'. ലോക ടെന്നീസിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കാവുന്ന ആന്‍ഡി മുറേ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പറഞ്ഞ വാക്കുകളാണിവ. വികാരാധീനമായ വിരമിക്കല്‍ പ്രഖ്യാപനമാണ് കായിക ലോകം കഴിഞ്ഞ ദിവസം കണ്ടത്. ഇടുപ്പ് ക്ഷതമുണ്ടാതിനെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിലധികമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു താരം.

താന്‍ വിരമിക്കുകയാണെന്നും എല്ലാവരുടേയും സപ്പോര്‍ട്ട് ഉണ്ടാകണമെന്നും പറഞ്ഞുകൊണ്ട് അമ്മ ജൂഡിയുമായി നില്‍ക്കുന്ന ചിത്രം ആന്‍ഡി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. കളിക്കളത്തില്‍ കരുത്തിന്റെ പര്യായമായിരുന്ന ആന്‍ഡി നിറ കണ്ണുകളോടെയാണ് താന്‍ കോര്‍ട്ടിനോട് വിടപറയുന്ന വിവരം ലോകത്തെ അറിയിച്ചത്. മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ആന്‍ഡി വൈകാരികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കരിയര്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് അദേഹം വ്യക്തമാക്കി.

തന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റാകും ഓസ്‌ട്രേലിയന്‍ ഓപ്പണെന്ന് ആന്‍ഡി മറെ വെളിപ്പെടുത്തി. വിമ്പിള്‍ഡണില്‍ പങ്കെടുത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത്രയും നാള്‍ തനിക്ക് മത്സരിക്കാനാകില്ലെന്നും ആന്‍ഡി മറെ വ്യക്തമാക്കി. എഴുപത്തിയാറു വര്‍ഷത്തിനു ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് ആന്‍ഡി മറെ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തി മറെ സ്വര്‍ണം നേടിയിരുന്നു. 31 കാരനായ ആന്‍ഡി മറെയുടെ പ്രഖ്യാപനത്തില്‍ ടെന്നീസ് ലോകം ഞെട്ടിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category