1 GBP = 90.60 INR                       

BREAKING NEWS

ഡബ്ലിനിലെ മലയാളി നഴ്‌സിനെയും അര്‍ബുദ രോഗം കീഴടക്കി; ചികിത്സയിലിരിക്കെ വിട വാങ്ങിയത് തൊടുപുഴ സ്വദേശിനി ഹെലന്‍ സാജു; മൃതദേഹം നാട്ടിലെത്തിക്കും

Britishmalayali
kz´wteJI³

ഡബ്ലിന്‍: അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ഡബ്ലിനില്‍ നിര്യാതയായി. ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശി ഹെലന്‍സാജു ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ ആണ് മരണം സംഭവിച്ചത്. ഏതാനും മാസങ്ങളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഡബ്ലിനിലെ കൊണോലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനിആയിരുന്നു അന്തരിച്ച ഹെലന്‍. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലാണ് ഹെലന്റെ ഭര്‍ത്താവ്. മക്കള്‍ സചിന്‍ സബീന്‍ എന്നിവര്‍.

പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ കുടുംബാംഗമായ സാജുവും ഹെലനും ദീര്‍ഘകാലമായി ലൂക്കനിലാണ് താമസിക്കുന്നത്. ഇരുവരും റോയല്‍ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു. സംസ്‌കാരം പിന്നീട് രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category