1 GBP = 87.50 INR                       

BREAKING NEWS

തേനീച്ചയുടെ കുത്തേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; സംഭവം മൂവാറ്റുപുഴയില്‍; അപകടമുണ്ടായത് വീട്ടില്‍ തേനീച്ചകൃഷി നടത്തുന്ന ഭാഗത്ത്; നീര്‍വീക്കത്തോടൊപ്പം ശ്വാസംമുട്ടലുണ്ടായത് സ്ഥിതി വഷളാക്കി

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: തേനീച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. വീടിന് മുന്‍പില്‍ കളിച്ചുകൊണ്ടിരിക്കേ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്‍പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി.

ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലീന.

വീട്ടില്‍ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, തേനീച്ച കുത്തുന്നത് പെട്ടെന്ന് ഇത്ര വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്ന അറിവില്ലായ്മയും കൂടിളകിവന്നുള്ള ആക്രമണമല്ലാതിരുന്നതും ജീവന്‍ അപകടപ്പെടുത്തുമെന്ന് തോന്നിപ്പിച്ചില്ല. അമ്മ: ഷൈജി. സഹോദരി: അല്‍മിന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category