1 GBP = 87.80 INR                       

BREAKING NEWS

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്റിന്റെ ഇന്ത്യന്‍ മുന്‍ മേധാവിയും മലയാളിയുമായ മീര എച്ച് സന്ന്യാല്‍ അന്തരിച്ചു; ആം ആദ്മിയോടൊപ്പം ചേര്‍ന്ന് പൊതു രംഗത്ത് പ്രവര്‍ത്തിച്ചു വരവേ മുംബൈയില്‍ വച്ച് മരണം; രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ

Britishmalayali
kz´wteJI³

മുംബൈ: ബാങ്കിങ് രംഗത്തെ ഉന്നത സ്ഥാനത്ത് നിന്നും പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങി ശ്രദ്ധ നേടിയ മലയാളി മീര എച്ച് സന്ന്യാല്‍(57) അന്തരിച്ചു. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്റിന്റെ ഇന്ത്യയിലെ മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷമായിരുന്നു ആം ആദ്മിയിലൂടെ മീര പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങി തിരിച്ചത്. മുംബൈയില്‍ വച്ചായിരുന്നു മീര അന്തരിച്ചത്. കൊച്ചിയിലായിരുന്നു ജനനം.

2009-ല്‍ സ്വതന്ത്രയായും 2014-ല്‍ ആം ആദ്മി ടിക്കറ്റിലും ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എ.ബി.എന്‍. ആംറോയുടെ ഏഷ്യന്‍ മേഖലാ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കോര്‍പ്പറേറ്റ് ഫിനാന്‍സ് വിഭാഗം മേധാവിയുമായിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിലിന്ദ് ദേവ്‌റയ്ക്കെതിരേ സ്വതന്ത്രയായി മത്സരിച്ചെങ്കിലും ഇവര്‍ക്ക് വിജയം കാണാനായില്ല.

2013-ലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്. 2014-ല്‍ മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. നല്ല ഭരണത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും തന്നാലാകുന്നത് ചെയ്യുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നാവിക സേനാ അഡ്മിറല്‍ പരേതനായ ഗുലാബ് മോഹന്‍ലാല്‍ ഹിരന്ദാനിയുടെ മകളാണ് മീര.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category