1 GBP = 90.60 INR                       

BREAKING NEWS

അവധി ആഘോഷിക്കാന്‍ കുവൈറ്റില്‍ എത്തിയ സൗദി കുടുംബാംഗമായ പെണ്‍കുട്ടി വീട്ടുകാരെ വെട്ടിച്ച് ബാങ്കോക്കില്‍ ഇറങ്ങിയത് വെറുതെയായില്ല; യുഎന്‍ രക്ഷയായി എത്തിയപ്പോള്‍ 18കാരിക്ക് കാനഡയില്‍ അഭയം; വധഭീഷണിയെ തുടര്‍ന്ന് ട്വിറ്റര്‍ നിര്‍ജീവമാക്കിയെന്നും യുവതി

Britishmalayali
kz´wteJI³

 

കുവൈറ്റ്: വീട്ടുകാര്‍ വധിക്കുമോ എന്ന് ഭയന്ന് നാടുവിട്ട സൗദി പെണ്‍കുട്ടിക്ക് കാനഡ അഭയമാകും. ഇസ്ലാമിക മതത്തില്‍ നിന്നും മാറുന്നതുമായി ബന്ധപ്പെട്ട്  കുടുംബവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രാജ്യം വിട്ട് തായ്ലന്‍ഡിലെത്തിയ സൗദി യുവതി റഹാഫ് മുഹമ്മദ് അല്‍ ക്വനൂനിനാണ്(18) പുതു ജീവിതം ലഭിക്കുന്നത്. കുട്ടിക്ക് അഭയം നല്‍കാന്‍ കാനഡയ്ക്ക് പുറമേ ഓസ്ട്രേലിയയുമായും ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ടെന്ന് തായ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ സമിതി ചര്‍ച്ച തുടരുകയാണ്. ഇതേസമയം, വധഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജീവമാക്കി.കുവൈത്തില്‍ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ പൊലീസ് തടഞ്ഞുവച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് റഹാഫ് ലോകശ്രദ്ധ നേടിയത്. അവളെ പിന്തുണച്ച് ആയിരങ്ങള്‍ എത്തി. തിരിച്ച് സൗദിയിലേക്കു വിടാന്‍ തീരുമാനിച്ചിരുന്ന തായ് പൊലീസിന് ഇതോടെ പിന്‍വാങ്ങേണ്ടിവന്നു.

പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയില്‍, ഹോട്ടല്‍ മുറിയില്‍ പുറത്തുനിന്നാരും കയറാതിരിക്കാന്‍ കട്ടിലും മേശയും വാതിലിനു പിന്നില്‍ നിരത്തി പ്രതിരോധം തീര്‍ത്ത പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഎന്‍ ഉദ്യോഗസ്ഥരുടെ താല്‍ക്കാലിക സംരക്ഷണത്തില്‍ ഹോട്ടലില്‍ കഴിയുകയാണ് റഹാഫ്.

നാടുവിട്ടത് കര്‍ക്കശമായ ഇസ്ലാമിക നിയമത്തില്‍ മനം മടുത്ത് 
കര്‍ക്കശമായ ഇസ്ലാമിക നിയമത്തില്‍ മനം മടുത്ത് സൗദി അറേബ്യയില്‍ നിന്നും തായ്ലാന്‍ഡിലേക്ക് യുവതി പലായനം ചെയ്തത്. യുഎന്‍ അഭയാര്‍ത്ഥി സംഘം ഇടപെട്ടതോടെ തായ്ലന്‍ഡില്‍ നിന്നും തിരിച്ചയക്കാതെ റാഫിന് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. സൗദിയിലെ പീഡനങ്ങളില്‍ മനം മടുത്ത് നാട് ഈ പെണ്‍കുട്ടി ബാങ്ക്കോംഗില്‍ തന്നെ തുടരുകയായിരുന്നു. വീട്ടുകാര്‍ക്കൊപ്പം കുവൈത്തില്‍ എത്തിയപ്പോഴായിരുന്നു ഈ സൗദി പെണ്‍കുട്ടി മുങ്ങിയതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ബാങ്ക്കോംഗില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ബാങ്ക് കോംഗ് എയര്‍പോര്‍ട്ടില്‍ റാഫിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു. റാഫ് അനുവാദമില്ലാതെയാണ് സൗദി വിട്ടതെന്ന് പിതാവ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ എയര്‍ പോര്‍ട്ടിലെ സൗദി ഒഫീഷ്യല്‍ റാഫിന്റെ പാസ്പോര്‍ട്ട് പിടിച്ച് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്നെ സൗദിയിലേക്ക് തിരിച്ചയച്ചാല്‍ പിതാവ് തന്നെ കൊല്ലുമെന്നും അതിനാല്‍ തിരിച്ചയക്കരുതെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹോട്ടല്‍മുറിയില്‍ അടച്ചിരുന്നിരുന്നു. ഇന്നലെ രാവിലെ 4.15ന് ബാങ്ക്കോംഗില്‍ നിന്നും കുവൈത്തിലേക്കുള്ള വിമാനത്തില്‍ റാഫിനെ കയറ്റി വിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

യുഎന്‍ റെഫ്യൂജീ ഏജന്‍സി ഈ കേസില്‍ ഇടപെട്ടിരിക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അവളെ നിര്‍ബന്ധിച്ച് സൗദിയിലേക്ക് തിരിച്ചയക്കില്ലെന്ന നിലപാടിലാണ് നിലവില്‍ തായ് അധികൃതര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് കുടുംബവിഷയമാണെന്നും അതിനാല്‍ പെണ്‍കുട്ടിയെ മടക്കി അയക്കുമെന്നുമായിരുന്നു നേരത്തെ തായ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റാഫ് കുവൈത്തില്‍ നിന്നും തായ്ലന്‍ഡിലെത്തിയിരുന്നത്. ഇവിടെ നിന്നും ഓസ്ട്രേലിയയിലേക്ക് പോയി അവിടെ അസൈലത്തിന് അപേക്ഷിക്കാനായിരുന്നു റാഫിന്റെ പദ്ധതി.

ഏതാനും ദിവസം മുന്‍പ് യുഎന്‍ റെഫ്യൂജീ ഏജന്‍സിയുടെ പ്രതിനിധികള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. പെണ്‍കുട്ടിയെ മരണത്തിലേക്ക് വിട്ട് കൊടുക്കില്ലെന്നാണ് ഒരു തായ് ഒഫീഷ്യല്‍ അതിന് ശേഷം പ്രതികരിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനമാകുന്നത് വരെ തായ്ലന്‍ഡില്‍ സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതായിരിക്കും. തന്റെ പിതാവ് തായ്ലന്‍ഡില്‍ എത്തിയിരിക്കുന്നതെന്നറിഞ്ഞ് തനിക്ക് ഭയം തോന്നുന്നുവെന്നും എന്നാല്‍ യുഎന്‍, തായ് അധികൃതരുടെ സംരക്ഷണയില്‍ താന്‍ സുരക്ഷിതയാണെന്നും ഇന്നലെ പെണ്‍കുട്ടി ട്വീറ്റ് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category