1 GBP = 91.10 INR                       

BREAKING NEWS

പാശ്ചാത്യ നാടുകളില്‍ ബുര്‍ഖ നിരോധനം കൊടുമ്പിരികൊള്ളവേ ഇസ്ലാമിക ഹൃദയഭൂമിയിലും പ്രതിഷേധം കനക്കുന്നു; ഹിജാബ് നിര്‍ബന്ധമാക്കിയ നിയമം മാറ്റണോ എന്നറിയാന്‍ റെഫറണ്ടം പ്രഖ്യാപിച്ച് ഇറാന്‍; കൗതുകത്തോടെ അറബ് ലോകം

Britishmalayali
kz´wteJI³

തെഹ്റാന്‍: മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്നതിനെതിരെ പാശ്ചാത്യ നാടുകളില്‍ നിരോധനം കത്തി നില്‍ക്കുന്ന അവസരത്തിലാണ് ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധിത നിയമത്തിനെതിരെ ഇറാന്‍ റെഫറണ്ടം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജാബ് നിര്‍ബന്ധമാക്കണമെന്ന നിയമത്തിനെതിരെ ഇറാനിലെ സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ്. പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി മൊതാഹരിയാണ് സംഭവത്തില്‍ റഫറണ്ടം പ്രഖ്യാപിച്ചത്. നിയമം സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടന്നും അദ്ദേഹം പറയുന്നു.

1979 മുതല്‍ ഇറാനില്‍ മുസ്ലിം ശിരോവസ്ത്രമായ ഹിജാബ് നിര്‍ബന്ധമാണ്. ഹിജാബ് നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ ഇറാനിലെ വനിതകളെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. പുരുഷന്മാര്‍ എങ്ങനെ വസ്ത്രധാരണം നടത്തണമെന്നുള്ളതിലും തീരുമാനമുണ്ടാകണമെന്നും പ്രക്ഷോഭത്തിനിറങ്ങിയ സ്ത്രീകള്‍ ആവശ്യപ്പെടുന്നു.

ഇറാനിലെ പാര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ ഹിജാബിനെതിരെ പ്രതിഷേധം നടത്തുന്ന യുവതികളുടെ വീഡിയോയും ഇതിനുള്ളില്‍ പുറത്തവന്നിരുന്നു. ധരിച്ചിരുന്ന ഹിജാബ് ഊരി മാറ്റി വലിച്ചെറിയുകയും ബൈക്കുകളില്‍ വരെ ഹിജാബോ ഹെല്‍മറ്റോ പോലും ഇല്ലാതെ യാത്ര ചെയ്തും വ്യത്യസ്ഥമായ രീതിയിലാണ് ഇവിടെ സ്ത്രീകള്‍ പ്രതിഷേധം നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category