1 GBP = 91.10 INR                       

BREAKING NEWS

ആദ്യം ലൈംഗിക ചുവ കലര്‍ന്ന സംസാരം പിന്നീട് പലതവണ ശരീരത്തില്‍ തൊടാന്‍ ശ്രമം! യുവതിയുടെ പരാതിക്ക് പിന്നാലെ ഒരു കൂട്ടം സ്ത്രീകള്‍ ഞരമ്പ് രോഗിയായ യുവാവിനെ പഞ്ഞിക്കിട്ടു; ചെരുപ്പൂരി അടിച്ച് അവശനാക്കിയ ശേഷം ഭാര്യയുടെ മുന്നില്‍ കൊണ്ടു നിറുത്തി 'ഇര'യോട് മാപ്പുപറയിക്കല്‍; സംഗതി ലോകമറിഞ്ഞത് സമൂഹ മാധ്യമത്തിലെ വീഡിയോ വഴി

Britishmalayali
kz´wteJI³

ഡോംബിവില്ലി: ലൈംഗിക ചുവ കലര്‍ന്ന സംസാരത്തിന് പിന്നാലെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ സഹികെട്ട് യുവതിയുടെ പരാതി. സംഭവം കേട്ടപ്പാടെ പിന്നാലെ ഒരു കൂട്ടം യൂവതികളെത്തി യുവാവിനെ പഞ്ഞിക്കിട്ടു. സംഗതി വീഡിയോ വഴി സമൂഹ മാധ്യമത്തില്‍ വൈറലായതോടെയാണ് ഇത് പുറം ലോകമറിയുന്നത്. മഹാരാഷ്ട്രയിലെ ഡോംബിവില്ലി ഗ്രാമത്തിലായിരുന്നു സംഭവം. ഒരു സ്ത്രീയോട് മോശമായി പെരുമാറിയ പുരുഷനെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വനിതാ സംഘടനയില്‍പെട്ട സ്ത്രീകള്‍ യുവാവിനെ കൈകാര്യം ചെയ്തത്. തുടര്‍ന്ന് അയാളുടെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നില്‍ വച്ച് മോശമായി പെരുമാറിയ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തു.

തന്നെ ഗ്രാമത്തില്‍ കട നടത്തുന്ന യുവാവ് നിരന്തരമായി ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്യുകയാണെന്ന് യുവതി ഗ്രാമത്തിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന സംഘടനയില്‍ പരാതി നല്‍കി. തന്റെ കുട്ടിയെ അപകടപ്പെടുത്തുമെന്നും ഇയാള്‍ പറഞ്ഞെന്നും പലതവണ തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി ലഭിച്ചതോടെ സംഘടനയിലുള്ള വനിതാ പ്രവര്‍ത്തകര്‍ യുവാവിന്റെ കടയിലെത്തുകയും സംഭവത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു.

എന്നാല്‍ പരാതിയെ കുറിച്ച് അന്വേഷിച്ച വനിതസംഘടനയിലെ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു യുവാവ്. തുടര്‍ന്നാണ് അയാളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ തീരുമാനിച്ചത്. മുഷ്ടി ചുരുട്ടിയും ചെരുപ്പുപയോഗിച്ചും സ്ത്രീകള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിരത്തിലൂടെ നടത്തി അയാളുടെ വീടുവരെ കൊണ്ടെത്തിച്ചു. തുടര്‍ന്നാണ് ഭാര്യയുടെ മുന്നില്‍വച്ച് ഇരയായ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category