1 GBP = 91.10 INR                       

BREAKING NEWS

താലി ചാര്‍ത്താന്‍ നേരം ശരീരത്തുണ്ടായത് പൂമാലയ്ക്ക് പകരം ഐവി ട്യൂബുകളും ശ്വസന സഹായിയും; ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെന്നായപ്പോള്‍ മരിക്കാന്‍ വിഷം കഴിച്ച പ്രണയിതാക്കള്‍ ഒന്നിച്ചത് ആശുപത്രിയില്‍ വച്ച്; ഹൈദരാബാദ് സ്വദേശികളായ രേഷ്മയുടേയും നവാസിന്റെയും 'ഒരു സാഹസിക പ്രണയകഥ'

Britishmalayali
kz´wteJI³

ഹൈദരാബാദ്: പ്രണയം പ്രളയാഗ്‌നിയാണ്. എത്ര വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചാലും അത് പതിന്മടങ്ങ് ശക്തിയോടെ ആളിക്കത്തും. പ്രണയ സാഫല്യം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ ജീവിതമല്ലെങ്കില്‍ അടുത്തത് മരണമാവും തിരഞ്ഞെടുക്കുക. എന്നാല്‍ മരണം തിരഞ്ഞെടുത്ത പ്രണയിതാക്കളെ ജീവിതം തിരികെ വിളിച്ചു ഒന്നിച്ച് ജീവിക്കാന്‍. പ്രണയം തകരാതിരിക്കാന്‍ ജീവന്‍ വെടിയാനൊരുങ്ങിയ രേഷ്മയുടേയും നവാസിന്റെയും ജീവിതമാണ് ഇപ്പോള്‍ ഏവരുടേയും മനസില്‍ കയറിപറ്റിയിരിക്കുന്നത്.

തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധു കൂടിയായ നവാസുമായി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാര്‍ ഇതറിഞ്ഞാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്ന് രേഷ്മ വിശ്വസിച്ചു. ഇതിനിടെ തനിക്ക് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിക്കാനൊരുങ്ങുന്നതായി രേഷ്മ മനസിലാക്കുകയും ചെയ്തു.

പ്രണയം സഫലമാവില്ലെന്നുറപ്പായ സാഹചര്യത്തില്‍ രേഷ്മയ്ക്ക് ജീവനൊടുക്കുക മാത്രമായി വഴി. നവാസിനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് വന്നപ്പോള്‍ മരിക്കാനുറപ്പിച്ച് രേഷ്മ കീടനാശിനി കുടിച്ചു. രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞ നവാസ് രേഷ്മയോടൊപ്പം മരിക്കണമെന്നുറപ്പിച്ച് അവള്‍ ചെയ്ത മാര്‍ഗം തന്നെ മരിക്കാന്‍ സ്വീകരിച്ചു.

രേഷ്മയുടേയും നവാസിന്റേയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവര്‍ ആശുപത്രിയില്‍ തന്നെ രണ്ടുപേരുടേയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തില്‍ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീല്‍ ചെയറില്‍ രേഷ്മയുടെ കിടക്കയ്ക്ക് അരികിലെത്തിയാണ് ചടങ്ങ് നടത്തിയത്.

എന്നാല്‍ ഇവരുടെ പ്രണയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ലെന്നും രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബീ പറഞ്ഞു. ഇക്കാര്യത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിക്രമബാദ് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തുടരുന്ന രേഷ്മയും നവാസും അവരുടെ ജീവിതത്തിനായുള്ള പോരാട്ടത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category