1 GBP = 87.80 INR                       

BREAKING NEWS

യുപി പിടിച്ച് വീണ്ടും ഇന്ത്യ പിടിക്കാന്‍ ഇറങ്ങുന്ന ബിജെപിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി ബിഎസ്പി - എസ്പി സഖ്യം പിറന്നു; സംയുക്ത വാര്‍ത്താസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും; ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കുന്ന ഇരുപാര്‍ട്ടികളും അമേഠിയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല; അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി; കോണ്‍ഗ്രസിനെ പടിക്ക് പുറത്താക്കിയെങ്കിലും ബിജെപി മുന്നേറ്റത് സഖ്യം തടയിടുമെന്ന് വിലയിരുത്തല്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഒടുവില്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതുചരിത്രം കുറിച്ചു കൊണ്ട് ആ വലിയ രാഷ്ട്രീയ പ്രഖ്യാപനം വന്നിരിക്കുന്നു. ഉത്തര്‍പ്രദേശിയില്‍ ബിജെപിയെ നേരിടാന്‍ ബിഎസ്പി- എസ്പി സഖ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യപ്രഖ്യാപനം ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് രൂപീകൃതമായത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ബിഎസ്പി- എസ്പി സഖ്യം തീരുമാനിച്ചതായി മായാവതിയും അഖിലേഷ് യാദവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. പരസ്പരം പോരടിച്ചിരുന്ന എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നത് ബിജെപിക്ക് തലവേദനയാകും. രണ്ട് പാര്‍ട്ടികളുടെയും ഉത്തര്‍പ്രദേശിലെ സ്വാധീനം നോക്കിയാല്‍ ബിജെപിയ്ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കാകും.

ലോക്സഭാ സീറ്റു വിഭജനം അടക്കം ധാരണയാക്കിയ ശേഷമാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 38 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കും. അതേസമയം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും രണ്ട് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ബിജെപി സമൂഹത്തെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്ന് വാര്‍ത്തസാമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അഖിലേഷ് യാദവ് പ്രതികരിച്ചു. ഇത്രയു കാലം രാഷ്ട്രീയത്തില്‍ ചിരവൈരികളായിരുന്ന മായാവതിയും അഖിലേഷും കൈകോര്‍ക്കുമ്പോള്‍ പക്ഷെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ തയ്യാറായിട്ടില്ല. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായ കാര്യമാണ്.

ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ അതിനിര്‍ണായക ചുവടുവെപ്പാണ് ഇത്. അതേസമയം സഖ്യത്തിന് ഒപ്പമുള്ള ചെറുപാര്‍ട്ടികള്‍ക്കായി നാല് സീറ്റ് മാറ്റിവയ്ക്കും. ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. സഖ്യധാരണയെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങിനെയാണ്. ബിജെപിയുടെ കുതിപ്പില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയെന്ന് മനസിലായതോടെയാണ് എസ്പിയും ബിഎസ്പിയും ശത്രുതയുടെ കണക്കുപുസ്തകം അടച്ചുവെച്ചത്.

മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് നീങ്ങിയപ്പോള്‍ ജയം ഒപ്പം നിന്നു. ബിജെപിക്ക് തിരിച്ചടിയേറ്റു. സഖ്യം യാഥാര്‍ഥ്യമായാല്‍ ബിജെപിക്ക് 30 സീറ്റുകള്‍ വരെ നഷ്ടമാകുമെന്ന് ബിജെപി ദേശീയനേതൃത്വം തന്നെ വിലയിരുത്തുന്നുണ്ട്. 1993 ല്‍ മായാവതിയും മുലായം സിങ്ങും ഒന്നിച്ചു നിന്നു.1995ല്‍ മയാവതിക്കുനേരെ എസ്പി പ്രവര്‍ത്തകര്‍ ആക്രമണത്തിന് തുനിഞ്ഞപ്പോള്‍ സഖ്യം കലഹത്തില്‍ കലാശിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് മായാവതി മുലായത്തെ വീഴ്ത്തി.

80 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഇതില്‍ രണ്ട് സീറ്റിലൊതുക്കുന്നത് അവഹേളനമാണെന്നു വിലയിരുത്തിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വം, സംസ്ഥാനത്തു തനിച്ചു മല്‍സരിക്കുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. തനിച്ചു മല്‍സരിച്ചു ശക്തി തെളിയിക്കണമെന്ന നിലപാടിലാണു കോണ്‍ഗ്രസ് സംസ്ഥാന ഘടകം. 2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിച്ച് 21 സീറ്റ് നേടിയതു സംസ്ഥാന നേതാക്കള്‍ ഓര്‍മപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category