1 GBP = 90.60 INR                       

BREAKING NEWS

വാര്‍ധക്യ പെന്‍ഷനു വേണ്ടി റേഷന്‍ കാര്‍ഡ് ചോദിച്ചിട്ട് തന്നില്ല; റേഷന്‍ കാര്‍ഡില്‍ നിന്നും പേരു മാറ്റിയതും മൂത്ത മകന്റെ വിവാഹനിശ്ചയം അറിയിക്കാത്തതു കൂടിയായതോടെ സുകുമാരന് പക കയറി; കൊല്ലത്ത് തയ്യല്‍കടയില്‍ വച്ച് കൊല്ലപ്പെട്ട അജിതകുമാരിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ്; കൃത്യം നടത്തിയ ശേഷം താന്‍ കാശിയിലേക്ക് വണ്ടി കയറിയെന്നും പ്രതിയുടെ മൊഴി

Britishmalayali
kz´wteJI³

കൊല്ലം: തയ്യല്‍ക്കടയില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ട 46കാരിയെ വധിച്ചത് ഭര്‍ത്താവ്. ഇരവിപുരം പൊലീസിന്റെ പിടിയിലായ സുകുമാരന്‍ നല്‍കിയ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിയിരിക്കുകയാണ്. കൊല്ലാനുറപ്പിച്ച് തന്നെയാണ് അജിതകുമാരിയുടെ തയ്യല്‍ക്കടയിലെത്തിയതെന്നും സുകുമാരന്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഏറെ നാളായി താന്‍ ഭാര്യയുമായി പിണങ്ങി കഴിയുകായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കൊല്ലൂര്‍വിള പള്ളിമുക്ക് ഫാത്തിമ മെമോറിയല്‍ ബിഎഡ് കോളജിനു സമീപത്തെ ഫൈന്‍ സ്റ്റിച്ചിങ് എന്ന തയ്യല്‍ക്കടയുടെ ഉടമസ്ഥ അജിതാകുമാരി(46)യാണു ദാരുണമായി കൊല്ലപ്പെട്ടത്.

കടയില്‍ ഇവര്‍ തയ്ച്ചുകൊണ്ടിരിക്കേ സ്‌കൂട്ടറില്‍ വന്നാണ് സുകുമാരന്‍ ഇവരുടെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. അജിതകുമാരി ഉച്ചത്തില്‍ നിലവിളിച്ചതിന് പിന്നാലെ സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ഇവര്‍ കഴുത്തുമറിഞ്ഞ് രക്തം വാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കഴുത്തില്‍ തറഞ്ഞ നിലയിലായിരുന്നു.

സുകുമാരന്റെ മൊഴി ഇങ്ങനെ: വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷിക്കാന്‍ പലതവണ ഭാര്യയോട് റേഷന്‍ കാര്‍ഡ് ചോദിച്ചിട്ടും നല്‍കിയില്ല. വീണ്ടും അന്വേഷിച്ചപ്പോള്‍ തന്റെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് ഒഴിവാക്കിയതായി അറിഞ്ഞു. ഒടുവില്‍ മൂത്തമകന്റെ വിവാഹനിശ്ചയം കൂടി അറിയിക്കാത്തതോടെ ദേഷ്യം വര്‍ദ്ധിച്ചു. സംഭവദിവസം രാവിലെ ചിന്നക്കടയില്‍ നിന്നാണ് കത്തി വാങ്ങിയത്. കൊല ചെയ്ത ശേഷം ലോഡ്ജിലെത്തി വസ്ത്രം മാറി കെ.എസ്.ആര്‍.ടി.സി ബസില്‍ കായംകുളത്തേയ്ക്കും അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലേക്കും തുടര്‍ന്ന് കാശിയിലേക്കും പോയി. തൊട്ടടുത്ത ട്രെയിനില്‍ വീണ്ടും ചെന്നൈയിലേക്ക് തിരികെയെത്തി. അവിടെ നിന്നാണ് ഇന്നലെ കൊല്ലത്തേയ്‌ക്കെത്തിയത്.

സ്വദേശമായ തമിഴ്നാട്ടിലെ തക്കലയില്‍ ഒളിവില്‍ കഴിയാനായിരുന്നു തീരുമാനം. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനാല്‍ സുഹൃത്തിന് വായ്പ കൊടുത്ത പണം തിരികെ വാങ്ങാനാണ് കൊട്ടാരക്കരയിലെത്തിയത്. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പൊലീസ് പിടിയിലായത്. മാടന്‍നടയില്‍ നടത്തിയിരുന്ന ഹാര്‍ഡ്വെയര്‍ കട പൂട്ടിയതോടെ പോളയത്തോട്ടിലെ ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സംഭവ ദിവസം സുകുമാരന്‍ ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category