1 GBP = 87.80 INR                       

BREAKING NEWS

'ചില സ്ഥാനങ്ങളില്‍ ചിലരെ ഇരുത്തിയത് പാര്‍ട്ടിക്ക് ഭാരമായിട്ടുണ്ട്, ഇറക്കിവയ്ക്കേണ്ടി വരും'; പാര്‍ട്ടി വേദിയില്‍ മുഖ്യമന്ത്രി ഉന്നം വെച്ച് സംസാരിച്ചത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഉന്നം വെച്ചോ? ആചാര സംരക്ഷണത്തിനായി തെരുവില്‍ ഇറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ലെന്ന പത്മകുമാറിന്റെ പ്രസ്താവനയും സര്‍ക്കാറിനെ വീണ്ടും ചൊടിപ്പിച്ചു; സംഘപരിവാര്‍ ആക്രമണങ്ങളുടെ പട്ടിക അക്കമിട്ടു നിരത്തി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ വിവാദ പ്രസ്താവന അനവസരത്തിലെന്ന് പാര്‍ട്ടി വിലയിരുത്തല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മകരവിളക്കിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാര്‍ രാജിവെക്കുമോ? ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമായി പത്മകുമാര്‍ പറയുന്നത്. ഇതിനിടെ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാര്യത്തില്‍ നിലപാട് കടുപ്പിക്കുന്നു എന്നാണ് അറിയുന്നത്. അടുത്തിടെ സമാനമായ വിധത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി കേന്ദ്രങ്ങളിലും അറിയിച്ചിരുന്നു എന്നാണ് അറിയുന്നത്.

'ചില സ്ഥാനങ്ങളില്‍ ചിലരെ ഇരുത്തിയത് പാര്‍ട്ടിക്ക് ഭാരമായിട്ടുണ്ട്. ഇത്തരം ഭാരം ഇറക്കിവയ്ക്കേണ്ടി വരുമെന്നുമാണ് തോന്നുന്നത്. വ്യാഴാഴ്ച എ.കെ.ജി സെന്ററില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ശില്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു പരാമര്‍ശമാണിത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തലുകള്‍.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് പത്മകുമാറിന്റെ രാജിവാര്‍ത്ത പരന്നത്. ബോര്‍ഡിന്റെ കാലാവധി നവംബര്‍ 14വരെയുണ്ട്. കാലാവധി കഴിയും മുമ്പ് പ്രസിഡന്റിനെയോ അംഗങ്ങളെയോ മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെട്ടാല്‍ അനുസരിക്കേണ്ടി വരും. എന്നാല്‍ തന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പത്മകുമാര്‍ വ്യക്തമാക്കി.

അതേസമയം ശബരിമലയിലെ ആചാരസംരക്ഷണത്തിനായി തെരുവില്‍ ഇറങ്ങിയത് സംഘപരിവാറുകാരാണെന്ന തെറ്റായ ധാരണയൊന്നും തനിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞതും പാര്‍ട്ടി കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് ആക്രമണങ്ങളുടെ പട്ടിക നിരത്തി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ആര്‍എസ്എസ് ആണ് ആക്രമണം നടത്തുന്നത് എന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത നയം. ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അക്രമികള്‍ ആര്‍എസ്എസ് അല്ലെന്ന അഭിപ്രായവുമായി രംഗത്തെത്ിതയത്.

ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ് തെരുവില്‍ ഇറങ്ങിയത് സംഘപരിവാറുകാരാണെങ്കില്‍ എന്തായിരിക്കും അവരുടെ കേരളത്തിലെ സ്ഥിതിയെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്. ജനുവരി രണ്ടിന് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തെ കുറിച്ച് പിറ്റേ ദിവസമാണ് അറിഞ്ഞത്. അക്കാര്യങ്ങള്‍ താന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. യുവതികള്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പല ആരോപണങ്ങളും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചാലും ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ നിലനില്‍ക്കുമായിരുന്നു. ക്ഷേത്രവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ രാഷ്ട്രീയമുണ്ടാവരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താന്‍. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് രാഷ്ട്രീയമായ ഒരു നിലപാട് സ്വീകരിക്കാത്തത്. ബോര്‍ഡ് സ്വതന്ത്രമായാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും പത്മകുമാര്‍ വ്യക്തമാക്കി.

അതേസമയം, ശബരിമലയിലെ ശുദ്ധിക്രിയ വിവാദത്തില്‍ തന്ത്രിയോട് വിശദീകരണം തേടി തടിയൂരിയെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസ്വസ്ഥത പുകയുന്നു. 22നുള്ളിലാണ് തന്ത്രി വിശദീകരണം നല്‍കേണ്ടത്. എന്നാല്‍ ശുദ്ധിക്രിയയുടെ ഉത്തരവാദിത്വം തന്ത്രിയുടെ തലയില്‍ കെട്ടിവച്ച് ഒഴിയാന്‍ കഴിയില്ലെന്നതാണ് ബോര്‍ഡിനെ ആശങ്കയിലാഴ്ത്തുന്നത്. ശുദ്ധിക്രിയ നടത്തും മുമ്പ് ബോര്‍ഡ് പ്രസിഡന്റ് അടക്കം ഉത്തരവാദപ്പെട്ടവരെ അറിയിച്ചതായാണ് തന്ത്രി വെളിപ്പെടുത്തിയത്. പക്ഷേ, ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് വ്യക്തമാക്കി. മാത്രമല്ല തന്ത്രിക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതു ശങ്കരദാസും ദേവസ്വം കമ്മിഷണറുമാണ്. ശുദ്ധിക്രിയ നടത്തിയാല്‍ അത് കോടതി അലക്ഷ്യമാവുമെന്ന് തന്ത്രിക്ക് ദേവസ്വം കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് അറിയുന്നത്.

യുവതീപ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണു തന്റെ നിലപാടെന്നായിരുന്നു മനോരമയ്ക്ക് നല്‍കി അഭിമുഖത്തില്‍ പത്മകുമാര്‍ പറഞ്ഞത്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കാതിരുന്നത്. ശബരിമലയില്‍ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വം മന്ത്രി അടക്കമുള്ളവരുടെ നിലപാടിന് വിരുദ്ധമായാണ് എം പത്മകുമാര്‍ പ്രതികരിച്ചത്.

അതേസമയം മകരവിളക്കിന് ശേഷം രാജിവെക്കുമെന്ന വാര്‍ത്തകളെയും പത്മകുമാര്‍ തള്ളിക്കളഞ്ഞു.ആരുടെയും സ്വപ്നത്തില്‍പോലും വരാത്ത കാര്യങ്ങളാണു കേട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുമായും സിപിഎമ്മുമായും എല്‍ഡിഎഫുമായും ആലോചിച്ചാണ് ഞാന്‍ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാല്‍ത്തന്നെ, എന്നോട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമാണെന്നും അദ്ദേഹ പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിനു മുന്‍പ് പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലര്‍ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category