1 GBP = 91.00 INR                       

BREAKING NEWS

ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടി ഏകദിനത്തില്‍ ഓസീസിന് വിജയത്തുടക്കം; 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വീണത് 34 റണ്‍സ് അകലെ; രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പാഴായി; മൂന്ന് മത്സര പരമ്പരയില്‍ കങ്കാരുക്കള്‍ മുന്നില്‍; ലോകകപ്പിന് മുന്‍പ് ഇന്ത്യക്ക് തലവേദന തീര്‍ത്ത് മധ്യനിര

Britishmalayali
kz´wteJI³

സിഡ്നി: ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിന മത്സരത്തില്‍ 34 റണ്‍സിനാണ് ഇന്ത്യയെ ലോക ചാമ്പ്യന്മാരായ ഓസീസ് തറപറ്റിച്ചത്. മുന്‍നിരയും മധ്യനിരയും ഒരുപോലെ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ 133 റണ്‍സ് നേടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഓസീസിനെ ഭയമില്ലാതെ നേരിട്ടത്. ജയ് റിച്ചാര്‍ഡമണാണ് കളിയിലെ കേമന്‍

മികച്ച ഇന്നിങ്സുമായി ക്രീസില്‍ നിന്ന രോഹിതിന് യോജിച്ച പങ്കാളിയെ ലഭിക്കാതെ വന്നതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണം. ദിനേശ് കാര്‍ത്തിക് (12) ജഡേജ (8) എന്നിവരും നിരാശപ്പെടുത്തി. 129 പന്തുകള്‍ നേരിട്ട് 6 സിക്സും 10 ഫോറും ഉള്‍പ്പടെയാണ് രോഹിത് 133 റണ്‍സ് നേടിയത്. ഒടുവില്‍ സ്റ്റോയിനിസിന്റെ പന്തില്‍ മാക്സ്വെല്‍ പിടിച്ച് രോഹിത് മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകളും അവസാനിച്ചു. 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജെയ് റിച്ചാഡ്സണ്‍ ആണ് ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ മുഖ്യ കാര്‍മികത വഹിച്ചത്.

നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും എം.എസ് ധോനിയും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 51 റണ്‍സെടുത്ത ധോനി നാലാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധോനിയെ പുറത്താക്കി ബെഹ്റന്‍ഡോഫ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റനു മുന്നില്‍ കുടുക്കി. പിന്നാലെ മൂന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ റിച്ചാഡ്സണും മടക്കി. അതേ ഓവറില്‍ തന്നെ റിച്ചാഡ്സണ്‍ അമ്പാട്ടി റായിഡുവിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും പറത്തിയ ഹാന്‍ഡ്സ്‌കോമ്പാണ് സ്‌കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിനിസ് സ്‌കോര്‍ 288-ല്‍ എത്തിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category