1 GBP = 91.10 INR                       

BREAKING NEWS

ലണ്ടന്‍ റീജിയനിലെ മിഷനായ സെന്റ് മോനിക്കാ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭം ഇന്ന്

Britishmalayali
ജോസ് ജോണ്‍

ണ്ടന്‍ റീജിയനിലെ മിഷനായ സെന്റ് മോനിക്കാ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭം പുതുവത്സരത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന് വിശുദ്ധ കുര്‍ബ്ബാനയോടെ തുടങ്ങുന്നതാണ്. സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന്‍ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ എട്ടു റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യാപനം നടത്തിയത്.


ലണ്ടനിലെ റെയിന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാ സാലെറ്റെ പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 4.30ന് പ്രദക്ഷിണവും നടക്കുന്നതാണ്. മിഷന്റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
Our Lady Of La Salette Church, Rainham, RM13 8SR
പള്ളിയില്‍ എത്തിച്ചേരുന്നതിനുള്ള ലോക്കേഷന്‍ നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം ലഭ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category