1 GBP = 90.60 INR                       

BREAKING NEWS

തെരേസ മേക്ക് പ്രധാനമന്ത്രി പദവിയില്‍ ഇനി രണ്ട് ദിവസം മാത്രമോ ബാക്കി? ചൊവ്വാഴ്ച ബ്രക്സിറ്റ് ബില്‍ പരാജയപ്പെടുന്നതോടെ രാജിയെന്ന് റിപ്പോര്‍ട്ടുകള്‍; ടോറിയിലെ റിബല്‍ എംപിമാര്‍ രണ്ടും കല്‍പിച്ചു മുമ്പോട്ട്

Britishmalayali
kz´wteJI³

വരുന്ന ചൊവ്വാഴ്ച തെരേസ മേയുടെ ബ്രക്സിറ്റ് ബില്‍ കോമണ്‍സില്‍ വോട്ടിനിടുകയും ബില്‍ പരാജയപ്പെടുകയും ചെയ്താല്‍ തെരേസ ഉടന്‍ രാജി വയ്ക്കുമെന്ന സൂചനകള്‍ പുറത്തു വന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തെരേസ പ്രധാനമന്ത്രി പദവിയില്‍ ഇനി വെറും രണ്ടു ദിവസം കൂടി മാത്രമേ ഇരിക്കുകയുള്ളൂ. അതിനിടെ ടോറിയിലെ റിബല്‍ എംപിമാര്‍ രണ്ടും കല്‍പിച്ച് മുന്നോട്ടു പോവുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇവരില്‍ പ്രമുഖനായ ഡൊമിനിക്ക് ഗ്രീവ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോയെ രഹസ്യമായി പോയി കണ്ടിരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വിവരം ഇപ്പോള്‍ പുറത്തു വന്നു.

ബ്രക്സിറ്റിനായുള്ള നിലവിലെ ഡീല്‍ കോമണ്‍സില്‍ പരാജയപ്പെട്ടാല്‍ പകരം പ്ലാന്‍ ബി മേശപ്പുറത്ത് വയ്ക്കാന്‍ പ്രധാനമന്ത്രി തെരേസ മേയെ നിര്‍ബന്ധിപ്പിക്കുന്ന ഗ്രീവ് ഭേദഗതിയ്ക്ക് മേല്‍ 308 വോട്ടിനെടിരെ 297 വോട്ടിന് ഗവണ്‍മെന്റ് ബുധനാഴ്ച പരാജയപ്പെട്ടിരുന്നുവല്ലോ. അതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ടോറി റിബല്‍ എംപിയും പ്രസ്തുത ഭേദഗതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമായ ഡൊമിനിക്ക് ഗ്രീവ് ജോണ്‍ ബെര്‍കോയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
യുകെ യൂണിയന്‍ വിട്ടു പോകുന്നതിനെ ഏതു വിധേനയും അട്ടിമറിക്കാനുള്ള വ്യക്തിപരമായ ദൗത്യവും പേറിയാണ് ബെര്‍കോ നടക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഗ്രീവ് അടക്കമുള്ള 17 ടോറി എംപിമാര്‍  ലേബര്‍ പാര്‍ട്ടിയും എസ്എന്‍പിയുമായി ചേര്‍ന്ന് ഗ്രീവ് അമെന്റ്മെന്റില്‍ ഗവണ്‍മെന്റിനെ തോല്‍പ്പിക്കനായി അണിനിരന്നിരുന്നു.  ഇതിനെ തുടര്‍ന്ന് തന്റെ ബ്രക്സിറ്റ് ഡീല്‍ പരാജയപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം പ്ലാന്‍ ബി മേശപ്പുറത്ത് വയ്ക്കാന്‍ തെരേസ നിര്‍ബന്ധിതയായിരിക്കുകയാണ്. അതിനിടെ ബ്രക്സിറ്റിനെ അട്ടിമറിക്കാനുള്ള ബെര്‍കോയുടെ നീക്കങ്ങളെ ശക്തമായി അപലപിച്ച് ബ്രക്സിറ്റ് അനുകൂല എംപിമാര്‍ മുന്നോട്ട് വന്നിട്ടുമുണ്ട്.

നോ-ഡീല്‍ ബ്രക്സിറ്റ് എന്നാല്‍ അതു രാജ്യത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നാണ് ഗ്രീവ് മുന്നറിയിപ്പേകിയിരിക്കുന്നത്. തന്റെ ഭേദഗതി അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബെര്‍കോയെ അദ്ദേഹത്തിന്റെ കോമണ്‍സ് അപാര്‍ട്ട്മെന്റില്‍ പോയി കണ്ടിരുന്നുവെന്ന കാര്യം ഗ്രീവ് സമ്മതിക്കുന്നുമുണ്ട്. തന്റെ വിവാദ നീക്കം കോമണ്‍സില്‍ ഏതു തരത്തില്‍ കൈകാര്യം ചെയ്യണമെന്ന കാര്യം താന്‍ ബെര്‍കോയോട് ചര്‍ച്ച ചെയ്തുവോയെന്നത് വെളിപ്പെടുത്താന്‍ ഗ്രീവ് തയ്യാറായിട്ടുമില്ല. ഗ്രീവ് നടത്തിയ നീചമായ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹത്തിന്റെ ലോക്കല്‍ അസോസിയേഷനില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഗ്രീവ് സ്ഥാനമൊഴിയണമെന്നുള്ള ആവശ്യം വരെ ശക്തമാണ്. ഇനിയും ഗ്രീവ് തെരഞ്ഞെടുപ്പിന് നിന്നാല്‍ ചീഞ്ഞ തക്കാളി കൊണ്ട് എറിയുമെന്നാണ് ലോക്കല്‍ അസോസിയേഷനിലെ ഒരു അംഗം മുന്നറിയിപ്പേകുന്നത്. ചൊവ്വാഴ്ച നടക്കുന്ന കോമണ്‍സ് വോട്ടെടുപ്പില്‍ തെരേസയുടെ ഡീലിനെ എങ്ങനെയെങ്കിലും  പരാജയപ്പെടുത്താന്‍ ലേബറുമായും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കൂട്ടു ചേര്‍ന്ന് ശക്തമായ നീക്കമാണ് ടോറി റിബല്‍ എംപിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ നോ ഡീല്‍ ബ്രക്സിറ്റിനെ ചെറുക്കാനും നിരവധി എംപിമാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. നോ ഡീല്‍ ബ്രക്സിറ്റ് നടപ്പിലാക്കരുതെന്ന് തെരേസയോട് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ പെട്ട 200ല്‍ അധികം എംപിമാരായിരുന്നു കഴിഞ്ഞ ദിവസം തെരേസക്ക് കത്തു നല്‍കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category