1 GBP = 88.00 INR                       

BREAKING NEWS

ഭര്‍ത്താവിന്റെ ലാപ്ടോപ്പില്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കണ്ടെന്ന് ഭാര്യ പോലീസിനെ അറിയിച്ചു; കവന്‍ട്രിയിലെ ജിപിക്ക് ഇനി ഡോക്ടറായി ജോലി ചെയ്യാന്‍ പറ്റില്ല; സെക്സ് ഒഫന്‍ഡേര്‍സ് രജിസ്ട്രറില്‍ പേര് കൂടി ചേര്‍ത്തതോടെ ഭാര്യയും ഉപേക്ഷിച്ചു

Britishmalayali
kz´wteJI³

യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ കവന്‍ട്രിയിലെ 35കാരനായ ഡോക്ടര്‍ ക്രിസ്റ്റഫര്‍ ബാള്‍-നോസയ്ക്ക് ഇനി വീട്ടില്‍ കുത്തിയിരിക്കാം. ലാപ്ടോപ്പില്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും സെക്സ് ഒഫന്‍ഡേര്‍സ് രജിസ്ട്രറില്‍ പേര് ചേര്‍ക്കുകയും ചെയ്തതോടെ കവന്‍ട്രിയിലെ ഈ ജിപിക്ക് ഇനി ഡോക്ടറായി ജോലി ചെയ്യാന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിന്റെ ലാപ്ടോപ്പില്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങളുണ്ടെന്ന വിവരം ഈ ഭാര്യ തന്നെയായിരുന്നു പോലീസിനെ അറിയിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കുട്ടികളുടെ 1500 പോണ്‍ ഫോട്ടോകളായിരുന്നു ഇയാളുടെ ലാപ്ടോപ്പില്‍ നിന്നും കണ്ടെടുത്തത്. 'ചൈല്‍ഡ് പോണ്‍ 3-6' എന്നൊരു ഫയല്‍ ലാപ്ടോപ്പില്‍ കണ്ടതിനെ തുടര്‍ന്നാണ് ഭാര്യ പോലീസില്‍ വിവരമറിയിച്ചത്. അറസ്റ്റിലായ ട്രെയിനി ജിപിക്ക് വാര്‍വിക്ക് ക്രൗണ്‍ കോടതി രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറാണ് വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും നോസയെ വിലക്കിക്കൊണ്ട് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുകയുമാണ്. ഈ ഡോക്ടറുടെ ലാപ് ടോപ്പില്‍ നിന്നും കുട്ടികളുടെ 22 പോണ്‍ സിനിമകള്‍ അടക്കം പോലീസ് കണ്ടെടുത്തിരുന്നു.

ഏറ്റവും ഗുരുതരമായ കാറ്റഗറി എ ടൈപ്പിലുള്ള പോണ്‍ മെറ്റീരിയലുകളാണ് നോസയില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. ആറു ചാര്‍ജുകളാണ് നോസയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. സെക്സ് ഒഫന്‍ഡേര്‍സ് രജിസ്ട്രറില്‍ പത്തുവര്‍ഷം ഒപ്പിടാനാണ് വാര്‍വിക്ക് ക്രൗണ്‍ കോടതി ജഡ്ജായ പീറ്റര്‍ കുക്ക് നോസയോട് ഉത്തരവിട്ടിരിക്കുന്നത്. ഇതിനു പുറമെ  ഒരു സെക്സ് ഒഫന്‍ഡര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനും നോസയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജിപിയായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള നോസയുടെ ലൈസന്‍സ് റദ്ദാക്കിയെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലാപ്ടോപ്പില്‍ പോണ്‍ മെറ്റീരിയലുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് നോസയുടെ ഭാര്യ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കവന്‍ട്രി പോലീസിനെ വിവരമറിയിച്ചുവെന്നാണ് പ്രോസിക്യൂട്ടറായ അന്തോണി കാര്‍ട്ടിന്‍ ബോധിപ്പിച്ചിരിക്കുന്നത്. 2008ലും നോസയുടെ പക്കല്‍ കുട്ടികളുടെ പോണ്‍ ചിത്രങ്ങള്‍  കണ്ടിരുന്നുവെന്ന് ഭാര്യ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷിയുടെ മെഡിക്കല്‍ കരിയറും വിവാഹബന്ധവും ഇതോടെ താറുമാറായിരിക്കുന്നുവെന്നും നോസയുടെ ലോയറായ റിച്ചാര്‍ഡ് ഗിബ്സ് പറയുന്നു. ലാപ് ടോപ്പില്‍ കണ്ടെടുത്ത ഏഴിലൊന്ന് ചിത്രങ്ങളും വളരെ ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതും അധിക്ഷേപിക്കുന്നതുമാണെന്നാണ് ജഡ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ ഡോക്ടര്‍ക്ക് ഉചിതമായ ശിക്ഷ അനിവാര്യമാണെന്നും കോടതി വിധിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category