1 GBP = 90.60 INR                       

BREAKING NEWS

50,000 പൗണ്ട് ശമ്പളം കിട്ടിയിട്ടും സമരമോ? സ്വന്തം പേ സ്ലിപ്പ് ട്വീറ്റ് ചെയ്ത് ഒരു നഴ്സ് ചോദിച്ച ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ശമ്പളവര്‍ധനവിന് വേണ്ടി സമരം പ്രഖ്യാപിച്ച ഐറിഷ് നഴ്സുമാര്‍ക്ക് വന്‍ തിരിച്ചടി

Britishmalayali
kz´wteJI³

നിക്ക് വര്‍ഷത്തില്‍ 50,000 പൗണ്ട് ശമ്പളം ലഭിക്കുന്നുവെന്ന് പേ സ്ലിപ്പ് സഹിതം ട്വീറ്റ് ചെയ്ത ഐറിഷ് നഴ്സ് ജോനാതന്‍ ഹിക്കെയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പരക്കെ കൈയടി. ഇത്രയും ശമ്പളം ലഭിച്ചിട്ടും നഴ്സുമാര്‍ സമരം ചെയ്യുന്നതെന്തിനാണെന്ന ചോദ്യമാണ് ഹിക്കെ ഉയര്‍ത്തിയത്. ഇതോടെ ശമ്പള വര്‍ധനവിന് വേണ്ടി സമരം പ്രഖ്യാപിച്ച ഐറിഷ് നഴ്സുമാര്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. ജനുവരി 30 മുതല്‍ തങ്ങള്‍ സമരത്തിനിറങ്ങാന്‍ പോവുന്നുവെന്ന് അയര്‍ലണ്ടിലെ 37,000 നഴ്സുമാര്‍ പ്രഖ്യാപിച്ച് അധികം വൈകുന്നതിന് മുമ്പാണ് അതിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹിക്കെയുടെ ട്വീറ്റ് പുറത്തു വന്നിരിക്കുന്നത്.

നഴ്സുമാരുടെ സമരം നിരാശാജനകമാണെന്നാണ് ഐറിഷ് പ്രധാനമന്ത്രിയായ ലിയോ വരാഡ്കര്‍ പ്രതികരിച്ചിരിക്കുന്നത്. നഴ്സുമാരുടെ സമരം തികച്ചും അനാവശ്യമാണെന്ന് തെളിവ് സഹിതം വെളിപ്പെടുത്തിയ ഹിക്കെയെ പിന്തുണച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഐറിഷ് നഴ്സിന്റെ നെറ്റ് പേ 1000.24 പൗണ്ടാണെന്നും വീക്കെന്‍ഡുകളിലും നൈറ്റുകളിലും ജോലി ചെയ്യുന്നതിലൂടെ തനിക്ക് അധികമായി 89.24 പൗണ്ട് കൂടി ഉണ്ടാക്കാന്‍ സാധിക്കാറുണ്ടെന്നും ഹിക്കെ വിശദീകരിക്കുന്നു. ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന് (ഐഎന്‍എംഒ) പിന്തുണയേകുന്നതിനിടയിലാണ് ഇത്തരത്തില്‍ ഹിക്കെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
തങ്ങള്‍ക്ക് വേണ്ടത്ര ശമ്പളമില്ലെന്ന പേരില്‍ ജനുവരി 30 മുതല്‍ സമരത്തിനിറങ്ങുന്ന 37,000ത്തോളം നഴ്സുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎന്‍എംഒ. നഴ്സുമാര്‍ക്ക് 12 ശതമാനം ശമ്പള വര്‍ധനവ് അനുവദിക്കണമെന്നും ഇതിലൂടെ മറ്റു ഹെല്‍ത്ത് പ്രഫഷണലുകളുടെ ശമ്പളത്തോട് പൊരുത്തപ്പെടുന്ന സ്‌കെയില്‍ തങ്ങള്‍ക്കുണ്ടാകുമെന്നുമാണ് സമരത്തിനിറങ്ങുന്ന ഐഎന്‍എംഒ ആവശ്യപ്പെട്ടിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി തങ്ങളുടെ അംഗങ്ങള്‍ 24 മണിക്കൂര്‍ സേവനം ചെയ്യില്ലെന്നാണ് അതിന്റെ വെബ്സൈറ്റിലൂടെ ഐഎന്‍എംഒ വെളിപ്പെടുത്തുന്നത്.

സമരസമയത്ത്  ലൈഫ് കെയറിന്റെയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളുടെയും സേവനം മാത്രമേ ലഭ്യമാക്കുകയുള്ളുവെന്നും യൂണിയന്‍ സ്ഥിരീകരിക്കുന്നു. അപകടകരമായ മസ്തിഷ്‌ക തകരാറുകള്‍ പറ്റിയവരെയും കടുത്ത സെപ്സിസ് ആന്‍ഡ് അണ്‍സ്റ്റേബിള്‍ ഹെമോഡൈനാമിക് രോഗികളെയും  തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യേണ്ടുന്നവരെയുമാണ് താന്‍ മുഖ്യമായും പരിചരിക്കുന്നതെന്നും ഹിക്കെ വെളിപ്പെടുത്തുന്നു. താന്‍ ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ പാരന്റല്‍ ലീവെടുക്കാറുണ്ടെന്നും ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്നും ഹിക്കെ വിശദീകരിക്കുന്നു. ജനുവരി 30ലെ സമരം ഒഴിവാക്കാന്‍ തങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കര്‍ ഉറപ്പേകുന്നത്. യൂണിയനുകള്‍ സമരത്തിനിറങ്ങിയതില്‍ തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category