1 GBP = 88.00 INR                       

BREAKING NEWS

പലിശ നിരക്ക് കൂടിയ മോര്‍ട്ട്ഗേജില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആശ്വസിക്കാം; നിരക്ക് കുറഞ്ഞ ഡീലിലേക്ക് റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ അനുമതി നല്‍കി പരിഷ്‌കാരങ്ങള്‍ വരുന്നു

Britishmalayali
kz´wteJI³

ലിശനിരക്ക് കൂടി മോര്‍ട്ട്ഗേജില്‍ കുടുങ്ങി രാജ്യമാകമാനം ആയിരക്കണക്കിന് പേരാണ് നരകിക്കുന്നത്. മോര്‍ട്ട്ഗേജ് നിയമങ്ങള്‍ മാറിയതാണ് ഇവരുടെ സ്ഥിതി പരുങ്ങലിലാക്കിയത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന പലിശക്കെണിയില്‍ നിന്നും മോചനമേകുന്നതിനുള്ള വിപ്ലകരമായ നടപടിയുമായിട്ടാണ് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി അഥവാ എഫ്സിഎ ഇപ്പോള്‍ രംഗത്തെത്തിയത്. ഇതുപ്രകാരം അത്തരക്കാര്‍ക്ക് നിരക്ക് കുറഞ്ഞ ഡീലിലേക്ക് റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് വരാന്‍ പോകുന്നത്.

മോര്‍ട്ട്ഗേജ് തടവുകാര്‍ക്ക് ചെലവ് കുറഞ്ഞ ഡീലിലേക്ക് മാറുന്നതിനുള്ള തടസങ്ങള്‍ മാറ്റാനാണ് പുതിയ നീക്കമനുസരിച്ച് എഫ്സിഎ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നിലവില്‍ മോര്‍ട്ട്ഗേജ് തടവുകാര്‍ക്ക് റീമോര്‍ട്ട്ഗേജിംഗിന് തടസമായി നല്‍ക്കുന്ന അഫോര്‍ഡബിലിറ്റി തടസങ്ങള്‍ നീക്കം ചെയ്യുമെന്നാണ് യുകെയിലെ ഫിനാന്‍ഷ്യല്‍ വാച്ച് ഡോഗായ എഫ്സിഎ ഗവണ്‍മെന്റിന് എഴുതിയ ഒരു കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് മോര്‍ട്ട്ഗേജ് അനുവദിക്കപ്പെടുകയും പിന്നീട് വര്‍ധിച്ച പലിശക്കെണിയിലകപ്പെട്ട് പോവുകയും ചെയ്തവര്‍ ഏറെക്കാലമായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന നീക്കമാണ് എഫ്സിഎ ഇപ്പോള്‍ നടത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ലെന്‍ഡിംഗ് നിയമങ്ങള്‍ ഇന്നത്തേക്കാള്‍ അയവുള്ളതായതിനാല്‍ മോര്‍ട്ട്ഗേജ് താരതമ്യേന വേഗത്തില്‍ അനുവദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2014ലാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍ കര്‍ക്കശമാക്കിയത്. ഇതിനെ തുടര്‍ന്ന് നിലവിലുള്ള തങ്ങളുടെ ലെന്‍ഡര്‍മാരുടെ എലിജിബിലിറ്റി ടെസ്റ്റുകള്‍ അനായാസം പാസാകാന്‍ നിരവധി ബോറോവര്‍മാര്‍ പാടു പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മോര്‍ട്ട്ഗേജുകള്‍ ചെലവേറിയ വേരിയബിള്‍ റേറ്റുകളിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നു. ഇതിനാല്‍ മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ചെലവാണ് നിരവധി മോര്‍ട്ട്ഗേജ് ഉടമകള്‍ നേരിടേണ്ടി വരുന്നത്.

ഈ സ്ഥിതി വഷളായി വരുന്നുവെന്നും അക്കാരണത്താല്‍ നിലവില്‍ ഏതാണ്ട് 20,000ത്തോളം കസ്റ്റമര്‍മാര്‍ ദീര്‍ഘകാലം സക്രിയമല്ലാത്ത ലെന്‍ഡര്‍മാരുടെ പലിശക്കെണിയില്‍ അകപ്പെട്ടിരിക്കുന്നുവെന്നും എഫ്സിഎ കണ്ടെത്തിയിരിക്കുന്നു. ഇതിന് പുറമെ എഫ്സിഎയുടെ റെഗുലേഷന് വിധേയമാകാത്ത സാമ്പത്തിക സ്ഥാപനങ്ങളുടെ വര്‍ധിച്ച പലിശയുള്ള മോര്‍ട്ട്ഗേജുകളില്‍ മറ്റൊരു 1,20,000 പേര്‍ അകപ്പെട്ടിരിക്കുന്നുവെന്നും എഫ്സിഎ എടുത്തു കാട്ടുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരക്കാരെ മോചിപ്പിക്കുന്നതിനുള്ള കടുത്ത നീക്കവുമായി ഫിനാന്‍ഷ്യല്‍ വാച്ച് ഡോഗ് മുന്നോട്ടു വന്നിരിക്കുന്നത്.

മാസാന്ത്യ തിരിച്ചടവുകള്‍ നടത്തുന്നുണ്ടെങ്കിലും നിലവില്‍ ഏതാണ്ട് 14,000 മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കാണ് ചെലവ് കുറഞ്ഞ നിരക്കിലേക്ക് സ്വിച്ച് ചെയ്യാന്‍ സാധിക്കാതിരിക്കുന്നതെന്നും എഫ്സിഎ കണ്ടെത്തിയിരിക്കുന്നു. ഇവര്‍ക്ക് ചെലവ് കുറഞ്ഞ നിരക്കിലേക്ക് മാറുന്നതിന് നിലവിലെ നിയമത്തിലുള്ള തടസങ്ങളെല്ലാം നീക്കം ചെയ്യാനാണ് ശ്രമമെന്നാണ് ട്രഷറി സെലക്ട് കമ്മിറ്റി ചെയറായ നിക്കി മോര്‍ഗന്‍ എംപിക്ക് എഴുതിയ ഒരു കത്തിലൂടെ എഫ്സിഎ ചീഫ് എക്സിക്യൂട്ടീവ് ആയ ആന്‍ഡ്ര്യൂ ബെയ്ലെ വിശദീകരിക്കുന്നത്. ഉയര്‍ന്ന പലിശയുള്ള മോര്‍ട്ട്ഗേജില്‍ അകപ്പെട്ടവര്‍ക്ക് അതില്‍ നിന്നും മോചനം നേടുന്നതിനുള്ള സഹായങ്ങളുമായി പുതിയ നീക്കത്തിന്റെ ഭാഗമായി നിലവില്‍ ലെന്‍ഡര്‍മാരും രംഗത്തെത്തുന്നുണ്ട്.

ആക്ടീവ് ലെന്‍ഡര്‍മാര്‍ക്കൊപ്പമുള്ള 10,000 ബോറോവര്‍മാരെ സഹായിക്കുന്നതിനായി കോമണ്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ അംഗീകരിക്കാന്‍ ട്രേഡ് ബോഡി യുകെ ഫിനാന്‍സ് കഴിഞ്ഞ ഓഗസ്റ്റില്‍ തയ്യാറായിരുന്നു. 59 ലെന്‍ഡര്‍മാര്‍ ഉള്‍പ്പെടുന്ന ഈ ബോഡി യുകെയിലെ 93 ശതമാനം റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജ് മാര്‍ക്കറ്റിനെയും പ്രതിനിധീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category