1 GBP = 90.60 INR                       

BREAKING NEWS

കനത്ത മഞ്ഞിനെ നേരിടാന്‍ ജര്‍മനിയും ഓസ്ട്രിയയും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പട്ടാളം ഇറങ്ങി; 30 വര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞ് വീഴ്ചയില്‍ സ്തംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

Britishmalayali
kz´wteJI³

യൂറോപ്പില്‍ 30 വര്‍ഷങ്ങള്‍ക്കിടെ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും കടുത്ത ഹിമപാതത്തെ നേരിടാന്‍ ജര്‍മനി, ഓസ്ട്രിയ അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടരമായ ഹിമപാതത്തെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വിവിധയിടങ്ങളില്‍ പട്ടാളം രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ മഞ്ഞ് വീഴ്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21 ആയാണ് ഉയര്‍ന്നിരിക്കുന്നത്.

ഹിമപാതത്തില്‍ തകര്‍ന്ന വീടുകള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കുന്നതിനായി ജര്‍മനിയുടെയും ഓസ്ട്രിയയുടെയും വിവിധ ഭാഗങ്ങളില്‍ ടാങ്കുകളും ട്രൂപ്സുകളും ജാഗ്രതയോടെ രംഗത്തുണ്ട്. റോഡുകളുടെ അവസ്ഥ ഹിമപാതത്താല്‍ ഗുരുതരമായിരിക്കുന്നതിനാല്‍ ഓസ്ട്രിയയിലെ സ്‌കി റിസോര്‍ട്ടുകളിലേക്ക് വരുകയും പോവുകയും ചെയ്യുന്നവര്‍ എയര്‍പോര്‍ട്ടുകളിലെത്താന്‍ വിഷമിക്കുന്നുണ്ട്. ഇത്തരത്തില്‍ പെട്ട് പോയവരില്‍ ബ്രിട്ടീഷ് സ്‌കീയര്‍മാരും ഉള്‍പ്പെടുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ മഞ്ഞില്‍ പെട്ട് പോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ട്രാവല്‍ ഇന്റസ്ട്രി ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്.

ശനിയാഴ്ച സ്വിറ്റ് സര്‍സണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അതിഥികള്‍ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു അത്യാഹിതമുണ്ടായതെന്നതിനാല്‍ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. 1000 അടി ഉയരമുള്ള മഞ്ഞുമലയായിരുന്നു കാന്റന്‍ ഓഫ് അപ്പെന്‍സെല്‍ ഓസര്‍ഹോഡെനിലെ സ്‌ക്വാഗല്‍പിലെ ഹോട്ടലിന് മുകളിലേക്ക് നിലം പതിച്ചിരുന്നത്. തല്‍ഫലമായി  മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ അടുത്ത ദിവസങ്ങളിലായി കടുത്ത ഹിമപാതമുണ്ടായതിനെ തുടര്‍ന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.
  
വിവിധ രാജ്യങ്ങളിലെ വിദൂര പര്‍വത ഗ്രാമങ്ങളെ തീര്‍ത്തും ഒറ്റപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ വ്യാപകമായ ഗതാഗതതടസങ്ങളും നിലനില്‍ക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ മഞ്ഞിടിച്ചില്‍ മുന്നറിയിപ്പ് കര്‍ക്കശമായി ഉയര്‍ത്തിയിട്ടുമുണ്ട്. സതേണ്‍ ജര്‍മനിയുടെ മിക്ക ഭാഗങ്ങളിലുമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.  ഇവിടങ്ങളില്‍ മഞ്ഞിടിച്ചിലില്‍ പെട്ട് പോയവരെ രക്ഷിക്കുന്നതിനായി സൈനികര്‍ സജ്ജരായി റോന്ത് ചുറ്റുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനായി അല്‍ബേനിയ, മോണ്‍ടിനെഗ്രോ, സെര്‍ബിയ എന്നിവിടങ്ങളിലും പട്ടാളത്തിന്റെ സഹായം തേടിയിട്ടുണ്ട്.

ഓസ്ട്രിയന്‍ മിലിട്ടറി ഒരു മൗണ്ടയിന്‍ ഗസ്റ്റ്ഹൗസില്‍ നിന്നും വെള്ളിയാഴ്ച 66 ജര്‍മന്‍കാരെ മോചിപ്പിച്ചിരുന്നു. ഇവര്‍ നിരവധി ദിവസങ്ങളിലായി ഇവിടെ പെട്ട് പോയതായിരുന്നു. ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളില്‍ പത്തടി വരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ് വീണിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടെ രണ്ട് ഹൈക്കേര്‍സിനെ കാണാതാവുകയും ചെയ്തിരുന്നു. സ്വീഡനിലും നോര്‍വേയിലും ഇതേ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category