1 GBP = 90.60 INR                       

BREAKING NEWS

ഇന്നലെ വരെ ബുര്‍ഖക്കുള്ളില്‍ പൊതിഞ്ഞ അടിമ ജീവിതം; ഇന്ന് ന്യൂജെന്‍ സ്റ്റൈല്‍; റാഫ് മുഹമ്മദിനെ ടൊറന്റോ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ വരെ എത്തി; സൗദിയില്‍ നിന്നും രക്ഷപ്പെട്ട് കാനഡയില്‍ രാഷ്ട്രീയഅഭയാര്‍ത്ഥി യായ 18കാരിക്ക് ഇനി സുഖജീവിതം

Britishmalayali
kz´wteJI³

സൗദി അറേബ്യയിലെ കര്‍ക്കശമായ ഇസ്ലാമിക നിയമത്തില്‍ മനം മടുത്ത് സൗദിയില്‍ നിന്നും തായ്‌ലാന്‍ഡിലേക്ക് പലായനം ചെയ്ത  18കാരി റാഫ് മുഹമ്മദ് ക്യുനുന് കാനഡയില്‍ രാഷ്ട്രീയ അഭയം ലഭിച്ചു. ഇന്നലെ വരെ ബുര്‍ഖക്കുള്ളില്‍ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതമായിരുന്നു റാഫിനുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് തലമുണ്ടില്ലാത്ത ബര്‍മുഡയും ധരിച്ച ന്യൂജെന്‍ സ്‌റ്റൈലിലാണ് റാഫ്. ഇത്തരത്തില്‍  പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ കാനഡയിലെ മന്ത്രിമാര്‍ വരെ എത്തിച്ചേര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യാതൊരു വിലക്കുകളുമില്ലാത്ത സുഖജീവിതമാണ് ഇവിടെ ഈ 18കാരിയെ കാത്തിരിക്കുന്നത്.

വെള്ളിയാഴ്ച ബാങ്കോംഗില്‍ നിന്നും സിയോളിലേക്കുള്ള വിമാനത്തില്‍ കയറിയ റാഫ് അവിടെ നിന്നുമുള്ള കണക്ടിംഗ് വിമാനത്തില്‍ കയറി ടൊറന്റോയിലെത്തുകയായിരുന്നു. ടൊറന്റോയിലേക്കുള്ള വിമാനത്തില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങള്‍ റാഫ് ഷെയര്‍ ചെയ്തിട്ടുണ്ട്. ബിസിനസ് ക്ലാസില്‍ വളരെ റിലാക്സ് ചെയ്തിരിക്കുന്ന റാഫിനെയാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്. കാഷ്വലായ വസ്ത്രം ധരിച്ച റാഫ് കാല്‍ കയറ്റി വച്ച് വൈന്‍ നുകര്‍ന്നുകൊണ്ട് ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തന്റെ ദുരവസ്ഥയില്‍ തനിക്ക് പിന്തുണയേകി കൂടെ നില്‍ക്കുകയും തന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തവരോടെല്ലാം നന്ദി പറയുന്നുവെന്നാണ്  റാഫ് പ്രതികരിച്ചിരിക്കുന്നത്. ഈ സ്നേഹത്താല്‍ തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാകാന്‍ പ്രചോദനം ലഭിച്ചുവെന്നും റാഫ് പറയുന്നു.
ടൊറന്റോയില്‍ ഇറങ്ങിയ റാഫിനെ സ്വീകരിക്കാന്‍ കനേഡിയന്‍ ഫോറിന്‍ മിനിസ്റ്ററായ ക്രൈസ്റ്റിയ ഫ്രീലാന്‍ഡ് എത്തിയിരുന്നു. ടൊറന്റോയില്‍ ഇറങ്ങിയ ശേഷം റാഫ് ഒരു നീല തൊപ്പിയും 'കാനഡ' എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ചിരുന്നു. വളരെയധികം ധൈര്യമുള്ള പുതിയ കനേഡിയനായ റാഫ് മുഹമ്മദാണ് ഇതെന്ന് പെണ്‍കുട്ടിയുടെ കൈ പിടിച്ച് ഫ്രീലാന്‍ഡ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിരുന്നു. ടൊറന്റോയിലേക്കുള്ള വിമാനത്തിലെ ഫസ്റ്റ് ക്ലാസിലിരുന്ന് ക്ലാരെറ്റ്, ചാര്‍ഡോനേ വൈനുകളും കാവിയറും കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ റാഫ് ട്വീറ്റ് ചെയ്തിരുന്നു. റാഫിന് അഭയം നല്‍കണമെന്ന യുഎന്‍ അഭ്യര്‍ത്ഥന തങ്ങള്‍ സ്വീകരിച്ചുവെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ വെളിപ്പെടുത്തിയത്.

എയര്‍പോര്‍ട്ടില്‍ അംബാസിഡറും ഉണ്ടായിരുന്നുവെന്ന് തായ്ലാന്‍ഡ് പോലീസ് മേജര്‍ ജനറല്‍ സുറാചേറ്റ് ഹക്പാണ്‍ വെളിപ്പെടുത്തുന്നു. നിലവില്‍ റാഫ് നല്ല സന്തോഷത്തിലും ആരോഗ്യത്തിലുമാണെന്നും അഭയത്തിനായി കാനഡയിലേക്ക് പോകാന്‍ റാഫ് തീരുമാനിക്കുകയായിരുന്നുവെന്നും ഹക്പാണ്‍ പറയുന്നു. സൗദിയിലെ ഒരു ഗവര്‍ണറുടെ പത്തു മക്കളില്‍ ഒരുവളാണ് റാഫ്. പുരുഷന്‍മാരുടെ അകമ്പടിയില്ലാതെ പുറത്തേക്ക് പോകരുതെന്ന സൗദിയിലെ കടുത്ത നിയമത്തിലെ പഴുതുകളുപയോഗിച്ച് കുവൈത്തിലെത്തിയ റാഫ് അവിടെ നിന്നായിരുന്നു ബാങ്കോംഗിലേക്ക് വിമാനം കയറിയെത്തിയിരുന്നത്.
അവിടെ നിന്നും ഓസ്ട്രേലിയയിലേക്കോ യുഎസിലേക്കോ കാനഡയിലേക്കോ അസൈലത്തിന് അപേക്ഷിച്ചു പോകാനായിരുന്നു പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ റാഫിനെ ബാങ്കോംഗ് എയര്‍പോര്‍ട്ടിലെ സൗദി ഒഫീഷ്യല്‍ തടയുകയും അവളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയുമായിരുന്നു. ആണ്‍തുണയില്ലാതെയാണ് റാഫ് പലായനം ചെയ്തതെന്ന് സൗദിയിലെ റാഫിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പാസ്പോര്‍ട്ട് പിടിച്ചെടുത്തിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബാങ്കോംഗിലെത്തുകയും റാഫിനെ സൗദിയിലേക്ക് തിരിച്ച് കൊണ്ടു പോകാന്‍ ശക്തമായ സമ്മര്‍ദ്ദ തന്ത്രം പയറ്റുകയും ചെയ്തിരുന്നു.

ഇതു കുടുംബപ്രശ്നമാണെന്നും അതിനാല്‍ റാഫിനെ സൗദിയിലേക്ക് മടക്കി അയക്കുമെന്നുമുള്ള നിലപാടായിരുന്നു തായ് അധികൃതര്‍ ആദ്യം എടുത്തിരുന്നത്. എന്നാല്‍ തന്നെ മടക്കി അയക്കരുതെന്നും സൗദിയിലെത്തിയാല്‍ തന്നെ വധിക്കുമെന്നും ജീവന്‍ രക്ഷിക്കണമെന്നുമുള്ള റാഫിന്റെ കരഞ്ഞുള്ള അഭ്യര്‍ത്ഥന അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎന്നും ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് റാഫിന് താല്‍ക്കാലിക അഭയം നല്‍കാന്‍ തായ്ലന്‍ഡ് തയ്യാറായത്. തുടര്‍ന്നാണ് റാഫ് ഇപ്പോള്‍ കാനഡയിലേക്ക് രാഷ്ട്രീയ അഭയാര്‍ത്ഥിയായി എത്തിച്ചേര്‍ന്നിരിക്കുന്നത്. ബാങ്കോംഗിലെത്തിയ തന്റെ പിതാവിനെയും സഹോദരനെയും കാണാന്‍ പോലും കൂട്ടാക്കാതെയാണ് റാഫ് കാനഡയിലേക്ക് കുതിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category