1 GBP = 88.00 INR                       

BREAKING NEWS

ആറ് മാസത്തിലധികമുള്ള ഏത് വിസയെടുക്കണമെങ്കിലും ക്ഷയരോഗമില്ലെന്ന് ഉറപ്പ് വരുത്തണം; കേരളത്തിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തെ കിംസിലും കൊച്ചിയിലെ അമൃതയിലും; യുകെ വിസയ്ക്കുള്ള ഇന്ത്യയിലെ ടെസ്റ്റിംഗ് സെന്ററുകളെ അറിയാം

Britishmalayali
kz´wteJI³

ക്ഷയരോഗം അഥവാ ട്യൂബര്‍ കുലോസിസ് (ടിബി) ബാധിച്ചവര്‍ക്ക് യുകെയിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഓര്‍ക്കുക. ഏറ്റവും പുതിയ നിയമങ്ങള്‍ പ്രകാരം ആറു മാസത്തിലധികം യുകെയില്‍ താമസിക്കാനുള്ള വിസ ഉണ്ടെങ്കില്‍ ക്ഷയരോഗം ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായേ യുകെയിലേക്ക് പോകാവൂ. തിരുവനന്തപുരം കിംസിലും കൊച്ചി അമൃതയിലും അതിനായുള്ള അംഗീകൃത പരിശോധന ലഭ്യമാണ്. കേരളത്തിലെ ഈ സെന്ററുകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും അപ്രൂവ്ഡ് ആശുപത്രികളില്‍ മാത്രമേ ഇതിനാലുള്ള പരിശോധനകള്‍ക്ക് വിധേയമാകാവൂ. യുകെ വിസയ്ക്കുള്ള ഇന്ത്യയിലെ ടെസ്റ്റിംഗ് സെന്ററുകളെക്കുറിച്ചും യുകെ വിസക്ക് ആവശ്യമായ ടിബി ടെസ്റ്റിംഗുകളെക്കുറിച്ചുമാണിവിടെ വിവരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ആറു മാസത്തിലധികം കൂടുതലുള്ള വിസയില്‍ യുകെയിലേക്ക് പോകുന്നവര്‍ക്ക് ക്ഷയരോഗ പരിശോധന നിര്‍ബന്ധിതമാക്കിയത് 2012 ഓഗസ്റ്റ് 16 മുതലായിരുന്നു. വായുമാര്‍ഗം പകരുന്ന ഈ മാരകരോഗം കാരണം ദിനം പ്രതി ഇന്ത്യയില്‍ 1000 പേര്‍ മരിക്കുന്ന സാഹചര്യത്തിലായിരുന്നു മുന്‍കരുതലായി യുകെ ഈ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്. ഈ വിധത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ആറിലൊന്ന് പേരും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഇന്ത്യയെ കൂടാതെ മറ്റു 67 രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് വരുന്നവര്‍ക്കും ഇത്തരത്തിലുള്ള ക്ഷയരോഗ പരിശോധന  2012 മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രീ - എന്‍ട്രി ടിബി സ്‌ക്രീനിംഗ് എന്നാണിത് അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ ടിബി മരണങ്ങളുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയാണ് ഇത്തരം പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ യുകെ തീരുമാനിച്ചത്. ഇതില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ചൈന, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബര്‍മ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഹോംഗ് കോംഗ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരും ഇത്തരം ടെസ്റ്റുകള്‍ക്ക് വിധേയരാകേണ്ടതുണ്ട്.

ഇതുപ്രകാരം 2012 ഓഗസ്റ്റ് 16 മുതല്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള എല്ലാ സെറ്റില്‍മെന്റ് വിസ അപേക്ഷകളള്‍ക്കൊപ്പവും ടിബി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ 1, 2, 5 ടയര്‍ വിസകള്‍ക്ക് 2012 സെപ്റ്റംബര്‍ 10 മുതലും ടയര്‍ 4 സ്റ്റുഡന്റ് വിസയ്ക്ക് 2012 നവംബര്‍ ഒന്ന് മുതലും നിര്‍ബന്ധമാക്കിയിരുന്നു. ആറു മാസത്തില്‍ കൂടുതല്‍ യുകെയില്‍ കഴിയുന്നവര്‍ മാത്രം പ്രി- എന്‍ട്രി ടിബി സ്‌ക്രീനിംഗിന് വിധേയരായാല്‍ മതിയെന്നാണ് യുകെ ഒഫീഷ്യലുകള്‍ വ്യക്തമാക്കുന്നത്. ടിബി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായതിനാല്‍ യുകെ ടിബി സ്‌ക്രീനിംഗിനായി ഇന്ത്യയിലുടനീളം അംഗീകൃതമായ നിരവധി ടിബി സ്‌ക്രീനിംഗ് ഫെസിലിറ്റികളുടെ ശൃംഖല തന്നെ സജ്ജമാക്കിയിരിക്കുന്നു.
ഇത്തരം ടെസ്റ്റ് ആവശ്യമുള്ള വിസ അപേക്ഷകര്‍ പ്രീ എന്‍ട്രി ടിബി സ്‌ക്രീനിംഗിനായി ഇത്തരം അംഗീകൃത ഫെസിലിറ്റികളിലൊന്നിലെ ക്ലിനിഷ്യനുമായി ബന്ധപ്പെടണം. മിക്ക അപേക്ഷകര്‍ക്കും ഒരു ശാരീരിക പരിശോധനയും നെഞ്ചിന്റെ എക്സ്റേ എടുക്കുകയുമാണ് വേണ്ടത്. തുടര്‍ന്ന് വ്യക്തിക്ക് ടിബിയില്ലെന്ന തെളിഞ്ഞാല്‍ ക്ലിനിക്കില്‍ നിന്നുമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് യുകെ വിസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. വിസ അപേക്ഷ പ്രൊസസ് ചെയ്തതിന് ശേഷം പ്രസ്തുത സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് തിരിച്ച് നല്‍കുകയും ചെയ്യും.

തുടര്‍ന്ന് യുകെയിലേക്ക് പോകുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റും കൊണ്ടു പോകണം. യുകെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ഇത് കാണിക്കുകയും വേണം. ചില അപേക്ഷകര്‍ക്ക് കൂടുതല്‍ ടിബി ടെസ്റ്റുകള്‍ വേണ്ടി വന്നേക്കാം. ടിബിയുണ്ടെന്ന് തെളിഞ്ഞാല്‍ ഇത്തരക്കാരെ അംഗീകൃത ടിബി ട്രീറ്റ്മെന്റ് ഫെസിലിറ്റിയിലേക്ക് അയക്കുന്നതാണ്. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം വീണ്ടും ഇവരെ വീണ്ടും പരിശോധനക്ക് വിധേയരാക്കും. ടിബിയില്‍ നിന്നും മുക്തരായെന്ന് തെളിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. തുടര്‍ന്ന് ഇത് സഹിതം വീണ്ടും യുകെ വിസക്ക് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. 

ടെസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ടവര്‍
  1. യുകെയില്‍ അക്രഡിറ്റഡ് ചെയ്യപ്പെട്ട ഡിപ്ലോമാറ്റുകള്‍
  2. നിങ്ങള്‍ യുകെയില്‍ നിന്നും മടങ്ങിയ യുകെ റെസിഡന്റും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ യുകെയില്‍ നിന്നും വിട്ട് നില്‍ക്കാത്ത ആളുമാണെങ്കില്‍ ടെസ്റ്റ് വേണ്ട
  3. യുകെ ടിബി സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയിട്ടില്ലാത്ത രാജ്യങ്ങളിലൊന്നില്‍ ആറ് മാസത്തില്‍ കുറവ് കഴിഞ്ഞവരും യുകെയില്‍ നിന്നും ആറ് മാസത്തിലധികം കാലം വിട്ട് നില്‍ക്കാത്തവരുമായവര്‍ക്ക് ടെസ്റ്റിന് വിധേയമാകേണ്ടതില്ല.
കുട്ടികള്‍
എല്ലാ കുട്ടികളെയും ക്ലിനിഷ്യനെ കാണിക്കണം. കുട്ടികള്‍ക്ക് ടിബിയുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നെഞ്ചിന് എക്സ്റേ എടുക്കണമോ വേണ്ടയോ എന്ന കാര്യം ഡോക്ടറാണ് തീരുമാനിക്കേണ്ടത്. ഇതിനാല്‍ വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കുട്ടികളെ അംഗീകൃത ക്ലിനിക്കില്‍ പരിശോധനക്ക് കൊണ്ട് പോവണം. നിങ്ങളുടെ കുട്ടിക്ക് ടിബിയില്ലെന്ന് ഡോക്ടര്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ കുട്ടിയുടെ വിസ അപേക്ഷക്കൊപ്പം വയ്ക്കണം. 

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ ടിബി ടെസ്റ്റിന് വിധേയമാകുമ്പോള്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. ഗര്‍ഭിണികളെ ടെസ്റ്റിന് വിധേയമാകുമ്പോള്‍ താഴെപ്പറയുന്ന ഓപ്ഷനുകള്‍ സ്വീകരിക്കാം.
  1. ഗര്‍ഭത്തിലുള്ള കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഗര്‍ഭിണികള്‍ എക്സ്റേക്ക് വിധേയമാകുമ്പോള്‍  അധിക ഷീല്‍ഡ് ഉറപ്പാക്കണം. 
  2. ഗര്‍ഭിണികളുടെ ശ്വാസകോശത്തില്‍ നിന്നും കഫമെടുത്ത് പരിശോധിക്കുമ്പോള്‍ അധിക ഫീസ് കൊടുക്കണം. ഇതിന്റെ ഫലമറിയാന്‍ എട്ടാഴ്ച വരെ കാത്തിരിക്കേണ്ടി വരും. 
  3. പ്രസവിക്കുന്നത് വരെ കാത്തിരുന്ന് അതിന് ശേഷം ടെസ്റ്റിന് വിധേയമാകാം. 

യുകെ അംഗീകരിച്ച ഇന്ത്യയിലെ അംഗീകൃത ടിബി ടെസ്റ്റിംഗ് സെന്ററുകള്‍

Andhra Pradesh
Centre for Migration Medicine (CMM)
8-2-93/HH/89, MLA Colony 
ACB HQ Office Road 
Banjara Hills Road 12 
Hyderabad 500034 
Email: CMM or CMM UK

GYD Diagnostics & Reference Laboratories Pvt Ltd
6-1-126 & 127/4 
Padmarao Nagar, (lane opposite Gharounda 
supermarket), Secunderabad 
Andhra Pradesh, 500 025 
Telephone: (040) 42414142/ 43/ 44

Bangalore
Elbit Medical Diagnostic Ltd
1 & ½ Indian Express Building 
Queens Road 
Bangalore -560 001 
Telephone: (080) 40570000 / 41132461

Fortis Hospital
154/9 Bannerghatta Road 
Opp IIM-B 
Bangalore 560076 
Telephone: (080) 66214166/66214444

Chandigarh
Kansal Clinic
Kothi No.4, Phase 2 
Sector-54 Nr. Bassi Theatre 
SAS Nagar,160 047 
Telephone: (0172) 2225124 / 2273587

National Medical and Dialysis Centre
516, Sector 10 -D 
(opposite Hotel Mountainview) 
Telephone: (0172) 507 4333, 463 5516

New Diagnostic Centre
Sector 20C 
Tribune Road 
Telephone: (0172) 272 4911 / 270 6749

Max Super Speciality Hospital
New Civil Hospital 
Ph IV, Mohali 
Punjab160055 
Telephone: (0172)-6652000/ Mob:08427661909

Chennai
Apollo Hospitals
Apollo Perosnalised health check block (APHC block) 4th floor Apollo Hospitals (Annex building) Wallace garden 1st street Chennai 600 006
Telephone: 044 4040 1066

Gujarat
Apollo Hospitals International Ltd
Plot No. 1 A, Bhat GIDC Estate
Ahmedabad
Gujarat 382 428
Telephone: (079) 66701800

KD Hospital
KD Hospital
Vaishnodevi Circle
S.G Road
Ahmedabad 382421
Gujarat
India
Appointment details: Monday to Saturday 9.00am to 5.00pm
landline 91-79-66770077
mobile 91-9824053196

Apollo Clinic
Mann Complex 
Opp. Shree Ram Petrol Pump 
Anand Mahal Road, Adajan 
Surat 395009 
Telephone: (0261) 2790202

Guwahati
The Apollo Clinic
Kanchan Road, Bora Service
G S Road, Guwahati
Telephone: (0361) 2461473 / 2461474

Kerala
Kerala Institute of Medical Sciences (KIMS)
P.B. No 1, Anayara
Thiruvananthapuram
Kerala 695 029
Telephone: (0471) 3041312

Amrita Institute of Medical Sciences and Research Centre
AIMS Ponekkara P.O
Kochi
Kerala 682 041
Telephone: (0) 484 280 1234, 285 1234, 400 1234, 0484 668 1234

Kolkata
Pulse Diagnostics Pty Ltd
75 Sarat Bose Road
Kolkata 700019
Telephone: (033) 24546142 / 21492603

Lucknow
Medical Clinic
122 Faizabad Road
(near Indira Bridge)
Lucknow 226 007
Telephone: (0522) 2324656 / 2336629

National X-ray Clinic
195/104 Jagat Narain Road 
Lucknow 226 003 
Telephone: (0522) 2253845

Ludhiana
Dr Har Kamal Bagga/ Dr Wahiguru Pal Singh
3791/3A Jagjit Nagar Pakhowal Road
Ludhiana 141 001 Punjab
Telephone: (0161) 2459403
Mobile: 09814001200 / 91-09872266666

Dr U S Sidhu
82 - A, Sarabha Nagar
Near PVR Cinema/Malhar Road
Ludhiana 141 001, Punjab
Telephone: 09779750340

Dr Harminder Singh Pannu
B2412, Krishna Nagar
Opp. Aarti Cinema
Ferozepur Road, 141 001
Telephone: (0161) 2409036 / 2408108

S.P.S. Apollo Hospitals
Sherpur Chowk, G.T. Road
Ludhiana
141003
Telephone: (0161) 6617100 / 6617111/ 6617222

Super X-ray Clinic
2353/2 Krishana Nagar
Ferozepur Road
(near Aarti Cinema)
Ludhiana 141001
Telephone: (0161) 240 8031 / 4629231

Mumbai
Lilavati Hospital
A-791, Bandra Reclamation
Bandra West
400 050
Email: Lilavati Hospital
Telephone: 022) 26568000 8248 / 8283

Clinical Diagnostic Centre, South Mumbai
A-2 Ben Nevis
Bhulabhai Desai Road, Next to Tata Garden
Mumbai 400 036
Telephone: (022) 61196200/ 23684764/ 65

Clinical Diagnostic Centre, North Mumbai
A403 Floral Deck Plaza, C Cross Road, MIDC, Opp
Seepz Near Rolta Bhavan, Andheri (east)
Mumbai 400093
Telephone: (022) 61196300 / 66972352/ 53

Rele Clinic
10 AA, Gita Building
'A' Wing, Second Floor
Pandita Ramabai Road
Gamdevi Mumbai 400 007
Telephone: (022) 23613737 / 23613838

Insight Health Scan
Geeta BuildingPandit Ramabai Road
Grant Road
Mumbai 400007
Telephone: (022) 23694191/ 23695344

Nagpur
Dr. Kamal Poogalia
Sanjiwani Chikitsa Kendra
Opposite City Post Office
Itwari
Nagpur 440 002
Telephone: (0712) 276 9494/ 2422996
Mobile: 09422102590

Sarda Imaging Clinic
70 Central Avenue
(near the Gandhi statue)
Itwari
Nagpur 440 002
Telephone: ( 0712) 2766384 / 2769715 / 6612668

New Delhi
Max Medcentre
First floor
26A Ring Road
Lajpat Nagar 4
New Delhi 110024
Telephone: +91 8860444888/ +91 8800334457

Sadhu Vaswani Mission Medical Centre
4/27, Shanti Niketan
New Delhi 110 021
Telephone: (011) 24111562/ 2411 4316/ 24111693

Pune
Ruby Hall Clinic
40, Sasoson Road,
411 001 Pune
Telephone: ( 020) 6645 5242 / 6645 5286 / 2616 3391

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category