1 GBP = 91.10 INR                       

BREAKING NEWS

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിക്കുന്നു; എട്ട് മാസത്തിനുള്ളില്‍ ഹൈറേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തത് 16 ആത്മഹത്യകള്‍; പുറത്ത വരാത്ത ആത്മഹത്യ ശ്രമങ്ങള്‍ നിരവധി; കാരണം തേടി പൊലീസ് അലയുമ്പോള്‍ വില്ലന്‍ കൊലയാളി ഗെയിമുകളോ? സാമൂഹ്യ മാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്

Britishmalayali
kz´wteJI³

ഇടുക്കി: ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കൂടിവരുന്നവെന്ന് കണക്കുകള്‍ കഴിഞ്ഞ 8 മാസത്തിനിടെ ജില്ലയില്‍ ജീവനൊടുക്കിയതു 16 വിദ്യാര്‍ത്ഥികള്‍ ആണ് ! മരണ കാരണം തേടി പൊലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം തുടങ്ങി. 11 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളാണ് വിവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. പല മരണങ്ങള്‍ക്കും കാരണം ദുരൂഹമാണ് താനും. കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതുമായി ഓണ്‍ലൈന്‍ കൊലയാളി ഗെയ്മുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നതിനായി പ്രത്യേക സൈബര്‍ വിഭാഗത്തെ നിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അസ്വാഭാവിക മരണങ്ങളെ കുറിച്ചു പൊലീസ് അന്വേഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും, മാനസിക സംഘര്‍ഷങ്ങളുമാണ് കുരുന്ന് മനസുകളെ തകര്‍ക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുറത്തു വരാത്ത ആത്മഹത്യാ ശ്രമങ്ങളുടെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ ആണ് സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാവുക.മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന പേജുകളും ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ഉണ്ടെന്നു സമീപകാലത്തു പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം തൊടുപുഴ മേഖലയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹപാഠികളായ 3 വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത് ആണെന്നു ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകളില്‍ നിന്നു റിപ്പോര്‍ട്ട് തേടും. സ്‌കൂളുകളെയും സാമൂഹിക പ്രവര്‍ത്തകരെയും യോജിപ്പിച്ച് സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസും ആത്മഹത്യകളെക്കുറിച്ചു പഠനവും നടത്തും. സര്‍ക്കാരിനും, ബാലാവകാശ കമ്മിഷനും റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളെക്കുറിച്ച് വ്യാപക പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നു ജില്ലാ സൈബര്‍ വിഭാഗം നിരീക്ഷണം ആരംഭിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നിരീക്ഷണത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ മേല്‍നോട്ടത്തിലാണു സൈബര്‍ വിഭാഗത്തിന്റെ നിരീക്ഷണം. സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളുടെ പ്രേരണയില്‍പെട്ട് വയനാട്ടില്‍ കൗമാരക്കാര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category