1 GBP = 91.10 INR                       

BREAKING NEWS

ഡല്‍ഹി പൊലീസ് സംഘവും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും തലേന്ന് തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു; കേരളാ പൊലീസിന്റെ സഹായത്തോടെ ചട്ടഞ്ചാലില്‍ എത്തി മുഹ്ത്തസിമിനെ പിടികൂടി ഡല്‍ഹിക്ക് കൊണ്ടു പോയി; സംഘപരിവാര്‍ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവായ ചെമ്പരിക്ക സ്വദേശിയെ പിടികൂടിയത് ഭീകരവാദ ബന്ധം ആരോപിച്ച്; ദക്ഷിണേന്ത്യയിലെ സംഘപരിവാര്‍ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് പൊലീസ്; ദുരൂഹതകള്‍ മായാതെ നാട്ടുകാര്‍

Britishmalayali
kz´wteJI³

കാസര്‍കോട്: കാസര്‍കോട് ചെമ്പരിക്ക സ്വദേശി സി.എം.മുഹ്ത്തസിം സംഘപരിവാര്‍ അനുകൂലിയായിരുന്നു. ബിജെപിയുടെ ന്യൂനപക്ഷ സെല്ലില്‍ മുഹ്ത്തസിം എത്തിയത് ഗൂഡാലോചയുടെ ഭാഗമായാണെന്നാണ് ഡല്‍ഗി പൊലീസിന്റെ വിലയിരുത്തല്‍. ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതില്‍ നാട്ടുകാര്‍ക്ക് ആകെ ദുരൂഹതയാണ് പറയാനുള്ളത്.

കാസര്‍കോട് ചെമ്പരിക്ക സ്വദേശി സി.എം.മുഹ്ത്തസിം(39) ആണു പിടിയിലായത്. ഇയാള്‍ക്കു തീവ്രവാദ ബന്ധം സംശയിക്കുന്നതായും പൊലീസ് പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് വിസമ്മതിച്ചു. രാവിലെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിക്കു കൊണ്ടു പോയി. ഡല്‍ഹിയില്‍ വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കും. തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നു. സംഘപരിവാറിന്റെ ദക്ഷിണേന്ത്യന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്നു കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ഈ കേസിനു ബന്ധമുണ്ടെന്നും വിവരമുണ്ട്.

കെ സുരേന്ദ്രന്‍ അടക്കമുള്ള പരിവാര്‍ നേതാക്കളെ വധിക്കുകയായിരുന്നു മുഹ്ത്തസിമിന്റെ ലക്ഷ്യമെന്ന സൂചനകളാണ് പൊലീസും പുറത്തു വിടുന്നത്. ഈ സാഹചര്യത്തിലായിരുന്നു കേരളാ പൊലീസ് സഹകരണം. ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗര്‍ പൊലീസ് 11ന് മുഹ്ത്തസിമിനെ ചട്ടഞ്ചാലില്‍ നിന്നു പിടികൂടുകയായിരുന്നു. തലേന്നു വൈകിട്ടു തന്നെ ഡല്‍ഹി പൊലീസ് സംഘം കാസര്‍കോട്ട് എത്തി. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചതുള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണിയാള്‍. കശ്മീരിലെ തീവ്രവാദ സംഘങ്ങളിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്റര്‍പോളും ഐബിയും പലതവണ ചോദ്യം ചെയ്തിരുന്നു. നാട്ടില്‍ 'ഡോണ്‍' അഥവാ അധോലോക തലവന്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള നിരവധി കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണസംഘം കാസര്‍കോട് ജില്ലാ പൊലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ മുഫസീലിനെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു.

നേതാക്കളെ വധിക്കാന്‍ ഇയാളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസിന് മതിയായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും ഇദ്ദേഹത്തിന് നിരവധി ബന്ധങ്ങളുണ്ട്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പാസ്‌പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്ലീമെന്ന് പൊലീസ് പറയുന്നു. ദുബായില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉള്‍പ്പെടെ വിവരം കൈമാറുന്നയാളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇയാളെ 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും മുംബൈ വഴി കേരളത്തിലെത്തിക്കുകയും ചെയ്തിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അറസ്റ്റ്. ഐ ബി, എന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ അന്ന് ചോദ്യം ചെയ്തിരുന്നുവെങ്കിലും നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2017 ല്‍ ചെമ്പരിക്കയിലെ ഷംസുദ്ദീനെയും കുടുംബത്തെയും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും പരാതി ഉയര്‍ന്നിരുന്നു. ഇയാളെ കുറിച്ച് പലതവണ കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category