1 GBP = 91.10 INR                       

BREAKING NEWS

ദോഹയിലേക്ക് പറക്കൂ വെറും 6400 രൂപയ്ക്ക്; യാത്ര നിരക്ക് ഗണ്യമായി കുറച്ച് വിമാനകമ്പനികള്‍; നിരക്ക് കുറഞ്ഞത് ക്രിസ്മസ് ന്യൂഇയര്‍ അവധിക്കാലം കഴിഞ്ഞതോടെ യാത്ര തിരക്ക് കുറഞ്ഞത്; യാത്രക്കാരരെ ലക്ഷ്യമിട്ട് കൂടുതല്‍ ഓഫറുകളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ 40 കിലോ ബാഗേജും അനുവദിച്ച് കമ്പനികള്‍

Britishmalayali
kz´wteJI³

ദോഹ: ഗള്‍ഫിലേക്കുള്ള വിമാന നിരക്കില്‍ വന്‍ കുറവ്. തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യാന്‍ ഇന്‍ഡിഗോ എയര്‍ലൈനില്‍ 6400 രൂപ മാത്രം മുടക്കിയാല്‍ മതി. മാസാവസാനം കോഴിക്കോട് ദോഹ നിരക്ക് 7200 രൂപയിലേക്കും, കൊച്ചി ദോഹ നിരക്ക് 7100 രൂപയിലേക്കും കുറഞ്ഞു. യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇത്. ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്ക് ഇരട്ടിയിലേറെയായി ഉയര്‍ന്നിരുന്നു. ഇതിനു ശേഷം യാത്രാ തിരക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെയാണു ഗള്‍ഫിലേക്കുള്ള യാത്രാ നിരക്കും കുറഞ്ഞത്.

യാത്രക്കാരെ ലക്ഷ്യമിട്ടു എയര്‍ലൈനുകള്‍ കൂടുതല്‍ ഓഫറുകളും പ്രഖ്യാപിപ്പിക്കുന്നുണ്ട്. ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയില്‍ 40 കിലോ ബാഗേജ് ഓഫര്‍ ജെറ്റ് എയര്‍വെയ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ജെറ്റ് അവസാനിപ്പിച്ചെങ്കിലും ന്യൂഡല്‍ഹി, മുംബൈ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇതു പ്രയോജനം ചെയ്യും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും നിരക്ക് താരതമ്യേന കുറഞ്ഞു നില്‍ക്കും. നാട്ടില്‍ വേനലവധി ആരംഭിക്കുന്നതോടെ നിരക്ക് വീണ്ടും ഉയരും. ഗള്‍ഫിലെ സ്‌കൂളുകള്‍ അടയ്ക്കുന്ന സമയമാകുമ്പോഴേക്കു യാത്രാ നിരക്ക് വിമാനം വിട്ട് റോക്കറ്റാകും. അതുകൊണ്ടു മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ എടുത്തു വയ്ക്കുന്നതാണു നല്ലത്.ജനുവരി 31ലെ നിരക്കുകള്‍ ഇപ്രകാരം കോഴിക്കോട് ദോഹ: 7237 ദോഹ കോഴിക്കോട്: 7899 കൊച്ചി ദോഹ: 7198 ദോഹ കൊച്ചി: 7449 തിരുവനന്തപുരം ദോഹ: 6400 ദോഹ തിരുവനന്തപുരം: 7599.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category