1 GBP = 91.10 INR                       

BREAKING NEWS

പ്രളയത്തിന്റെ പേരില്‍ മറ്റ് ആഘോഷള്‍ക്ക് ചെലവ് ചുരുക്കിയിട്ട് സര്‍ക്കാര്‍ പരിപാടികള്‍ക്ക് അനാവശ്യ ദൂര്‍ത്ത്; പഞ്ചായത്ത് ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; ആഘോഷം പൊടിപൊടിക്കാന്‍ കമ്മറ്റികളും രൂപീകരിച്ചു; സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ഫ്രീ; പൊടിക്കുന്നത് നൂറ് വീടെങ്കിലും നിര്‍മ്മിക്കാനുള്ള പണം

Britishmalayali
kz´wteJI³

തൃശ്ശൂര്‍: പ്രളയശേഷമുള്ള നവകേരള നിര്‍മ്മാണത്തിന് ചെലവുചുരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സ്‌കൂള്‍ കായിക മേളയും കലോത്സം, ഫിലിം ഫെസ്റ്റിവല്‍ എന്നിവയും ചെലവ് ചുരുക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ നാലുകോടിയോളം രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴും ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന തൃശ്ശൂര്‍ ജില്ലയില്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററിലാണ് രണ്ടുദിവസത്തെ പരിപാടി എന്നാണ് റിപ്പോര്‍ട്ട്.

നൂറുവീടെങ്കിലും വെച്ചുകൊടുക്കാനുള്ള പണമാണ് ഇത്തരത്തില്‍ പൊടിക്കുന്നത്. 4000 പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുക. സെമിനാറുകളാണ് പ്രധാന അജന്‍ഡ. 15 കമ്മിറ്റികള്‍ രൂപവത്കരിച്ചു, അവലോകനങ്ങളും നടക്കുന്നു. വരുന്നവര്‍ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനാഘോഷമായി നടത്തുന്നത്.

കേരളംമാത്രമാണ് ഇങ്ങനെയൊരു ആഘോഷം നടത്തുന്നത്. ഇക്കുറി ഫെബ്രുവരി 18, 19 തീയതികളില്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആഘോഷം. 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറുകോര്‍പ്പറേഷനുകള്‍, ഒരു ടൗണ്‍ഷിപ്പ്, 14 ജില്ലാപഞ്ചായത്തുകള്‍, 14 ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ഡയറക്ടര്‍ ഓഫീസ്, മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍നിന്ന് രണ്ടുപേരെങ്കിലും വന്നാല്‍ തന്നെ 2432 പേര്‍ ആകും. എന്നാല്‍ അതായിരിക്കില്ല അവസ്ഥ. ആയിരത്തോളം ഡ്രൈവര്‍മാര്‍തന്നെ ഉണ്ടാവും. ചുരുങ്ങിയത് നാലായിരം പേരെങ്കിലും എത്തും എന്ന കണക്കിലാണ് സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനം.

30 ലക്ഷം രൂപയുടെ ഭക്ഷണമാണ് രണ്ടുദിവസം മൂന്നുനേരവും വിളമ്പുക. രണ്ടായിരം രൂപയെങ്കിലും വിലമതിക്കുന്ന ഉപഹാരം എല്ലാവര്‍ക്കും ഉണ്ടാവും. രണ്ടുദിവസത്തെ ഹാളിന്റെ വാടക 10 ലക്ഷം രൂപ. താമസത്തിന് തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടല്‍മുറികള്‍ക്കായി 20 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. മൊത്തം വാടക അരക്കോടി രൂപയോളം വരും. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍നിന്നുള്ള ചുരുക്കം ചിലരൊഴിച്ച് എല്ലാവരും താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്ന്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടി.എ. ഡി.എ. എന്നിവ സര്‍ക്കാര്‍ വക. ജനപ്രതിനിധികള്‍ ഇത് ഫണ്ടില്‍നിന്ന് എഴുതിയെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category