1 GBP = 91.10 INR                       

BREAKING NEWS

വിവാദ വിഷയങ്ങളില്‍ എല്ലാം അച്ഛനും മകനും രണ്ട് നിലപാട്; വിശ്വാസികള്‍ക്കൊപ്പം നിന്ന ശേഷം മതിലു കണ്ടപ്പോള്‍ അച്ഛന്‍ മറുകണ്ടം ചാടി; അയ്യപ്പ ജ്യോതിയില്‍ മകനും അശയക്കുഴപ്പം ഉണ്ടാക്കി; എസ് എന്‍ ഡി പിയും ബിഡിജെഎസും ഒന്നായിരിക്കെ എങ്ങനെ എല്ലാത്തിലും പല നിലപാടുകള്‍? അണികളെ തൃപ്തിപ്പെടുത്താന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് രംഗത്ത്; ശാഖകള്‍ തോറും വിശദീകരണത്തിന് തയ്യാറെടുത്ത് എസ് എന്‍ ഡി പി; അച്ഛനില്‍ നിന്നും മകനിലേക്കുള്ള അധികാര കൈമാറ്റം നടക്കാനിരിക്കെ പ്രതിഷേധം പരിഹരിക്കാന്‍ നെട്ടോട്ടം തുടങ്ങി

Britishmalayali
kz´wteJI³

ആലപ്പുഴ: സിപിഎമ്മിനൊപ്പമാണോ കോണ്‍ഗ്രസിനൊപ്പമാണോ അതോ ബിജെപിയോ? എസ് എന്‍ ഡി പി അണികളെല്ലാം ആശയക്കുഴപ്പത്തിലാണ്. എല പാര്‍ട്ടികളിലുള്ളവര്‍ എസ് എന്‍ ഡി പിയിലുണ്ട്. പ്രത്യക്ഷ രാഷ്ട്രീയവുമില്ല. എന്നാല്‍ എക്കാലത്തും ഏത് പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് യാത്രയെന്ന് എസ് എന്‍ ഡി പി വിശദീകരിക്കും. അത് മനസ്സിലാക്കിയാണ് ശാഖാ പ്രവര്‍ത്തകരും നിലയുറപ്പിക്കൂ. എന്നാല്‍ ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടി വന്നതോടെ ഒന്നിനും വ്യക്തതയില്ലാതെയായി. ഇതിനൊപ്പം അച്ഛന്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാറും വ്യത്യസ്ത നനനിലപാടും എടുക്കുന്നു. ഇതോടെ വലിയ ആശയ പ്രതിസന്ധിയിലേക്ക് എസ്എന്‍ഡിപി മാറി. ഇതിന് പരിഹാരം കണ്ടെത്താന്‍ വെള്ളാപ്പള്ളിയും തുഷാറും ഓടുകയാണ്.

ഇതിന്റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം ശാഖാതലം മുതലുള്ള ഭാരവാഹികള്‍ക്കു വിശദീകരണ, പഠന ക്ലാസുകള്‍ നടത്തും. അടുത്ത മാസം മുതല്‍ സംസ്ഥാനത്തെ എല്ലാ യൂണിയനുകളിലും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേരിട്ടു പങ്കെടുക്കുന്ന ക്ലാസുകള്‍ നടക്കും. ശബരിമല വിഷയം, വനിതാ മതില്‍, സാമ്പത്തിക സംവരണം, സംസ്ഥാന സര്‍ക്കാരിനോടുള്ള സമീപനം തുടങ്ങിയയില്‍ അംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന വിലയിരുത്തലിലാണു ക്ലാസുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തീരുന്നവിധം ദിവസവും ഒന്നോ രണ്ടോ യൂണിയനുകളില്‍ വീതമായിരിക്കും ക്ലാസ്. ആശയക്കുഴപ്പമില്ലാതെ കൃത്യമായി നിലപാട് പറയാന്‍ കഴിവുള്ള ഏതാനും പേരുടെ പട്ടികയും തയാറാക്കുന്നുണ്ട്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരിടത്താകും മത്സരിക്കുകയെന്നാണ് സൂചന. ഇതിനൊപ്പം എസ് എന്‍ ഡി പിയുടെ നേതൃത്വവും തുഷാറിനെ കൈമാറുന്നത് വെള്ളാപ്പള്ളിയുടെ പരിഗണനയിലാണ്. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയായി തുഷാര്‍ മാറിയാല്‍ വെള്ളാപ്പള്ളി സ്ഥാനമെല്ലാം ഒഴിയും. അങ്ങനെ തുഷാര്‍ സമുദായ നേതാവായാല്‍ ബിഡിജെഎസിന്റെ ഭാവിയിലും അവ്യക്തതയുണ്ട്. അങ്ങനെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൂടെയാണ് എസ് എന്‍ ഡി പി കടന്നു പോകുന്നത്.

ഈ സാഹചര്യം മുതലെടുക്കാന്‍ ഗോകുലം ഗോപാലനും ബിജു രമേശും പുറത്ത് തയ്യാറെടുക്കുന്നുണ്ട്. എസ് എന്‍ ഡി പിയില്‍ പിടിമുറുക്കാന്‍ വിമതര്‍ ശ്രമിക്കുന്നതും വെള്ളാപ്പള്ളിക്കും കുടുംബത്തിനും അറിയാം. ശബരിമല വിഷയത്തിലും സംവരണ വിഷയത്തിലും അണികള്‍ക്കുള്ള ആശയക്കുഴപ്പം തിരിച്ചടിക്കുമോ എന്ന് വെള്ളാപ്പള്ളിയും ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് തുഷാര്‍ പഠനക്ലാസുമായി എത്തിക്കുന്നത്. പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെല്ലാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതും.

യൂണിയന്‍, ശാഖായോഗം, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ്, വനിതാ വിഭാഗം, മൈക്രോ ഫിനാന്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഭാരവാഹികളെ പങ്കെടുപ്പിക്കും. സാമ്പത്തിക സംവരണത്തിനെതിരെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, സംവരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധിക സംവരണത്തിനുള്ള വഴി തുറക്കുകയാണെന്നും ആണു തുഷാറിന്റെ നിലപാട്.

എന്‍ ഡി എ സഖ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതു കൊണ്ടാണ് തുഷാര്‍ ഇങ്ങനെ നിലപാട് എടുക്കുന്നത്. ലോക്സഭയിലേക്ക് മത്സരിച്ചാല്‍ സമുദായ അംഗങ്ങളുടെ വോട്ട് നിര്‍ണ്ണായകമാണെന്ന് തുഷാറിന് അറിയാം. ഈ സാഹചര്യത്തില്‍ കൂടിയാണ് തുഷാര്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരെ നേരിട്ട് കാണാനെത്തുന്നത്. വിശ്വാസികളായ സമുദായ അംഗങ്ങളുടെ ആശയക്കുഴപ്പവും പരിഹരിക്കും. വനിതാ മതിലില്‍ എസ് എന്‍ ഡി പി അണിചേര്‍ന്ന സാഹചര്യവും പറഞ്ഞു കൊടുക്കും.

ശബരിമല വിഷയത്തില്‍ യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാട് വിശദീകരിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വനിതാ മതിലിന്റെ മുഖ്യ സംഘാടകനായതു യോഗം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. വനിതാ മതില്‍ കഴിഞ്ഞയുടന്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നു യോഗം ഭാരവാഹികള്‍ക്കിടയില്‍ത്തന്നെ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള യോഗത്തിന്റെ നിലപാടും ക്ലാസുകളില്‍ വിശദീകരിക്കും.

വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളാണ് എസ് എന്‍ ഡി പിയെ ആശയക്കുഴപ്പത്തിലേക്ക് തള്ളി വിട്ടത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാട് വെള്ളാപ്പള്ളി എടുത്തു. എന്നാല്‍ മുഖ്യന്ത്രി പിണറായി വിജയന്‍ വനിതാ മതിലുമായെത്തിയപ്പോള്‍ മറുകണ്ടം ചാടി. കാര്യ സാധ്യത്തിനായി മറുപക്ഷത്ത് എത്തിയെങ്കില്‍ തൊട്ടടുത്ത ദിവസം യുവതികളും സന്നിധാനത്ത് എത്തി. യുവതി പ്രവേശനത്തിനായിരുന്നു വനിതാ മതില്‍ എന്ന് വ്യക്തമായതോടെ വെള്ളാപ്പള്ളി വെട്ടിലായി. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍ വനിതാ മതിലിലെ ചതി തുറന്നു പറയുകയും ചെയ്തു.

ഇതോടെയാണ് എസ്എന്‍ഡിപിയില്‍ പ്രതിസന്ധി അതിരൂക്ഷമായത്. വിശ്വാസികള്‍ക്കൊപ്പം നിന്നു കൊണ്ട് മറുകണ്ടം ചാടിയ വെള്ളാപ്പള്ളിക്ക് വിലയ ഒറ്റപ്പെടലും അനുഭവിക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ തുഷാര്‍ ശ്രമം തുടങ്ങുന്നത്. അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടു നിന്നതിലൂടെ തുഷാറും സംശയങ്ങള്‍ അണികള്‍ക്കിടയില്‍ വളര്‍ത്തി. ഇതു കാരണം കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനാണ് ഇപ്പോള്‍ പഠന ക്ലാസുമായെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category